'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി
മലയാള സിനിമയിൽ കത്തി നിന്നപ്പോഴായിരുന്നു ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ട് ദിലീപുമായുള്ള മഞ്ജു വാര്യരുടെ വിവാഹം. ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. പിന്നീട് മഞ്ജു സിനിമയിൽ നിന്ന് അപ്രത്യക്ഷയായി .പൊതുപരിപാടികളിൽ പോലും മഞ്ജുവിനെ പ്രേക്ഷകർ കണ്ടിരുന്നില്ല. മഞ്ജു വാര്യർ എന്തുകൊണ്ട് സിനിമയിൽ തിരിച്ചുവരുന്നില്ലെന്ന ചോദ്യത്തിന് കുടുംബസ്ഥയായി മകളേയും നോക്കി വീട്ടിലിരിക്കാണ് മഞ്ജു ഇഷ്ടപ്പെടുന്നത് എന്നായിരുന്നു ദിലീപ് അന്ന് മറുപടി പറഞ്ഞത്. എന്തായാലും ഇരുവരുടേയും ബന്ധം അധികകാലം നീണ്ടില്ല. .2014 ൽ ഇരുവരും വിവാഹമോചനം നേടി.
വിവാഹമോചനത്തിന് പിന്നാലെ മഞ്ജു വാര്യരുടെ വമ്പൻ തിരിച്ചുവരവാണ് മലയാളി പ്രേക്ഷകർ കണ്ടത്. ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയായിരുന്നു താരം രണ്ടാം വരവ് നടത്തിയത്. പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ, പരസ്യ ചിത്രങ്ങൾ ,നൃത്തപരിപാടികൾ അങ്ങനെ എല്ലാ മേഖലയിലും മഞ്ജു തിളങ്ങി നിന്നു.വിവാഹമോചനത്തോടെ മറ്റൊരു മഞ്ജു വാര്യരെ പ്രേക്ഷകർ കണ്ടത് എന്ന് കൂടി പറയാം. തൻ്റെ ഇഷ്ടങ്ങൾ ഓരോന്നും നേടിയെടുക്കുകയായിരുന്നു മഞ്ജു. യാത്രകൾ, ഡ്രൈവിങ്, നീന്തൽ അങ്ങനെ ഒരു കാലത്ത് ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചതെല്ലാം അവർ നടപ്പാക്കി.

സിനിമയിലെന്ന പോലെ തന്നെ ഉദ്ഘാടന പരിപാടികളിലും മഞ്ജു ഭാഗാമാകാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിൻ്റെയൊരു ഉദ്ഘാടന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാലക്കാട് പ്രമുഖ ജ്വല്ലറി ബ്രാൻഡിൻ്റെ ഉദ്ഘാടനത്തിനെത്തിയതാണ് വീഡിയോ. നിരവധി ആരാധകരാണ് പ്രിയ നടിയെ കാണാനെത്തിയത്. ആരാധകർക്കൊപ്പം മഞ്ജു ചെലവഴിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പതിവ് പോലെ തന്നെ മഞ്ജുവിനെ പുകഴ്ത്തിക്കൊണ്ടുള്ള കമൻ്റുകൾക്കൊപ്പം അധിക്ഷേപ കമൻ്റുകളും വീഡിയോക്ക് താഴെ നിറയുന്നുണ്ട്.
മഞ്ജു എന്നും പ്രചോദനമാണെന്നാണ് താരത്തെ പുകഴ്ത്തിക്കൊണ്ട് സ്ത്രീകളിൽ പലരും കുറിച്ചത്. ഏത് പൊതുപരിപാടിക്കായാലും മാന്യമായ വസ്ത്രധാരണമാണ് മഞ്ജു പിന്തുടരുന്നത് എന്നാണ് മറ്റ് ചിലരുടെ കമൻ്റ്. അതേസമയം മകൾ മീനാക്ഷിയുടെ പേര് പറഞ്ഞാണ് ചിലർ അധിക്ഷേപവുമായി എത്തിയത്. കാശുണ്ടെങ്കിൽ എന്തും ആവാം എന്നാണ് ചിലർ കമൻ്റ് ചെയ്തത്. മകളെ കളഞ്ഞവർ എന്തിനാണ് ആർക്ക് വേണ്ടിയാണ് ഇത്തരത്തിൽ സമ്പാദിക്കുന്നതെന്നാണ് ഒരാഘൾ കമൻ്റ് ചെയ്തത്. എന്നാൽ ഇതിന് മറുപടിയുമായി ആരാധകർ തന്നെ രംഗതെത്തി. മറുപടി കമന്റ ഇങ്ങനെയായിരുന്നു 'സിനിമയിൽ കത്തി നിൽക്കുന്ന സമയം വെറും വട്ടപൂജ്യമായിരുന്ന ദിലീപനെ കെട്ടി ഫീൽഡ് ഉപേക്ഷിച്ച ആളാണ് മഞ്ജു. ആയിരം കോടിക്കപ്പുറം സ്വത്തുള്ള മലയാള സിനിമ ഭരിക്കുന്ന ഒരു നടൻ്റെ കൂടെ വന്ന ആൾ മഞ്ജുവിനെ വീട്ടിലിരുത്തി. കഴിവ് പുറത്തു കാണിക്കാൻ അനുവദിച്ചില്ല. പിന്നെ മകൾ അച്ഛൻ്റെ കൂടെ നിൽക്കുന്നതാണ് അന്നത്തെ അവസ്ഥക്ക് നല്ലത് .രാജനിലയിൽ ജീവിച്ച കുട്ടി ഒന്നുമില്ലതെ ഇറങ്ങി വരുന്ന അമ്മക്കൊപ്പം എങ്ങനെ ദുരിത ജീവിതമാകില്ലേ അത്?', കൻ്റിൽ പറയുന്നു.












Click it and Unblock the Notifications