മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ
മലയാളി ആരാധകർ ഒരുകാലത്ത് ഏറ്റവും കൂടുതൽ ആഘോഷിച്ച താരദമ്പതികളായിരുന്നു മഞ്ജു വാര്യരും ദിലീപും. തങ്ങളുടെ പ്രീയപ്പെട്ട താരജോഡി ജീവിതത്തിലും ഒന്നിച്ചതും അത്രയേറെ ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് ഇരുവരുടേയും വേർപിരിയൽ ആരാധകർക്ക് പിന്നീട് അത്രമേൽ ആഘാതമായത്. 17 വർഷത്തെ ബന്ധം അവസാനിപ്പിച്ച് 2015 ലാണ് ഇരുവരും വേർപിരിയുന്നത്. എന്തുകൊണ്ടാണ് തങ്ങൾ വേർപിരിഞ്ഞതെന്ന് ഒരിക്കൽ പോലും ദിലീപോ മഞ്ജുവോ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല.
ഒരിക്കൽ മഞ്ജുവിനോട് ഒരു അഭിമുഖത്തിൽ ഇതിനെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ അത് തങ്ങളുടെ ജീവിതത്തിലെ സ്വകാര്യതയായി എന്നും നിലനിൽക്കട്ടെ എന്ന മറുപടിയാണ് അവർ നൽകിയത്. മഞ്ജുവുമായി വേർപിരിഞ്ഞതിന് പിന്നാലെയാണ് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നത്. കാവ്യ-ദിലീപ് പ്രണയമാണ് മഞ്ജുവും ദിലീപും തമ്മിലുള്ള ബന്ധത്തെ ബാധിച്ചതെന്നും വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ രണ്ട് പേരും തള്ളുകയായിരുന്നു.

തൻ്റെ പേരിൽ പഴികേട്ട ഒരു പെണ്ണിന് ജീവിതം നൽകാനുള്ള തീരുമാനത്തിൻ്റെ ഭാഗമായാണ് വിവാഹം എന്നായിരുന്നു ദിലീപ് അന്ന് വിശദീകരിച്ചത്. കാവ്യയെ താൻ വിവാഹം കഴിക്കുന്നതിന് അവരുടെ വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നുവെന്നും പിന്നീട് ദിലീപ് പറഞ്ഞിട്ടുണ്ട്. കാവ്യയുമായുള്ള ബന്ധത്തിൽ ദിലീപിനൊരു മകൾ കൂടിയുണ്ട്, മഹാലക്ഷ്മി.
വിവാഹമോചനത്തിന് ശേഷം ഒരിക്കൽ മാത്രമാണ് ദിലീപ് മഞ്ജുവിനെ കാണാനെത്തിയത്. മഞ്ജുവിൻ്റെ പിതാവിൻ്റെ മരണ സമയത്ത് മകൾ മീനാക്ഷിയും ദിലീപും ചേർന്ന് മഞ്ജുവിൻ്റെ വീട്ടിലെത്തുകയായിരുന്നു. മകളുടെ കാര്യം സംസാരിക്കാനായി ദിലീപുമായി സംസാരിച്ചിട്ടുണ്ടെന്ന് മുൻപ് നടി ആക്രമിക്കപ്പെട്ട കേസിൻ്റെ വിചാരണ സമയത്ത് മഞ്ജു വ്യക്തമാക്കിയിരുന്നു. അതല്ലാതെ ദിലീപിനെ കുറിച്ചോ മകളെ കുറിച്ചോ മഞ്ജു ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
അടുത്തിടെ തങ്ങളുടെ ആദ്യ ചിത്രമായ സല്ലാപത്തിൻ്റെ പോസ്റ്റർ പങ്കുവെച്ച് മഞ്ജു രംഗത്തെത്തിയിരുന്നു. സിനിമ ഇറങ്ങി 30 വർഷം കഴിഞ്ഞ വേളയിലായിരുന്നു ഇത്. ദിലീപിൻ്റെ ചിത്രം കൂടി ഉള്ളതായിരുന്നു പോസ്റ്റർ. മഞ്ജുവിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയായതോടെ ഇനി ഇരുവരും ഒന്നിച്ചൊരു ചിത്രം ഉണ്ടാകുമോയെന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടായി.
മുൻപ് ഇതേ ചോദ്യം അഭിമുഖത്തിൽ മഞ്ജുവിനോടും ദിലീപിനോടും ഉയർന്നിരുന്നു. ദിലീപ് അന്ന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു-'അങ്ങനെയുള്ള വേഷങ്ങളും കഥകളുമൊന്നും എന്നെ തേടി വന്നിട്ടില്ല. അങ്ങനെ വന്നാൽ അപ്പോഴല്ലേ, അപ്പോൾ ആലോചിക്കാം', എന്നാണ് ദിലീപ് വ്യക്തമാക്കിയത്. മഞ്ജുവിനോട് ചോദിച്ചപ്പോൾ ആ ചോദ്യമേ വേണ്ട എന്നായിരുന്നു നടി വ്യക്തമാക്കിയത്.
അതേസമയം ദിലീപുമായുള്ള വിവാഹശേഷം നടി കാവ്യ മാധവനും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇനി കാവ്യ എന്ന് സിനിമയിലേക്ക് മടങ്ങിവരുമെന്നും ഇരുവരും ഒന്നിച്ചെത്തുമോയെന്നുള്ള ചോദ്യങ്ങളൊക്കെ ആരാധകർ ഉയർത്തുന്നുണ്ട്. നല്ലൊരു കഥയും ഞങ്ങൾ ഇരുവരും ഉണ്ടാകുന്നത് നല്ലതുമാണെന്നൊക്കെയുള്ള സാഹചര്യം വന്നാൽ ആലോചിക്കുമെന്നായിരുന്നു ദിലീപ് നൽകിയ മറുപടി.












Click it and Unblock the Notifications