'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം
യാത്രാ പ്രേമിയാണ് നടി മഞ്ജു വാര്യർ. തനിച്ചും കൂട്ടുകാർക്കൊത്തുമൊക്കെ നിരവധി യാത്രകൾ നടി നടത്തിയിട്ടുണ്ട്. മഞ്ജുവിൻ്റെ യാത്രാ പങ്കാളികൾ പലപ്പോഴും സുഹൃത്തുക്കളായ കുഞ്ചാക്കോ ബോബനും കുടുംബവും രമേശ് പിഷാരടിയും മാനേജർ ബിനീഷ് ചന്ദ്രയുമൊക്കെയാണ്.
ഇപ്പോഴിതാ വീണ്ടും തൻ്റെ കൂട്ടുകാർക്കൊപ്പം ഒരു അടിപൊളി യാത്ര നടത്തിയതിൻ്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും മകൻ ഇസഹാക്കും ബിപിൻ ചന്ദ്രയും കുടുബവുമെല്ലാം യാത്രയിൽ മഞ്ജുവിന് ഒപ്പം തന്നെയുണ്ട്. യാത്രയിലെ രസകരമായ നിമിഷങ്ങളെല്ലാം മഞ്ജു പങ്കുവെച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ്റെ കുഞ്ഞിൻ്റെ ലാളിക്കുന്ന മഞ്ജുവിൻ്റെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

സാമ്പത്തിക സ്വാതന്ത്ര്യം എന്നാൽ ഇതാണെന്നാണ് പലരും കുറിച്ചു. ഒരു സ്ത്രീ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്താണെന്ന് മഞ്ജുവിൻ്റെ ചിത്രങ്ങളിൽ കാണമെന്നും ആത്മവിശ്വാസത്തിൻ്റെ പ്രതീകമാണ് താരമെന്നും ചിലർ കുറിച്ചു. ജീവിതത്തിൽ സൌഹൃദത്തിൻ്റെ പ്രാധാന്യം എന്താണെന്ന് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട് എന്നായിരുന്നു മറ്റ് ചിലരുടെ കമൻ്റ്. വിവാഹമോചിതയായൽ കരഞ്ഞിരിക്കാതെ ജീവിതം എത്ര രസകരമായ കൊണ്ടുപോകാം എന്ന് കൂടി കാണിച്ച് തരുന്നുണ്ട് ഈ ചിത്രങ്ങൾ എന്നാണ് വേറെ ചിലർ കുറിച്ചത്.
'ജീവിതം ഒന്നേയുള്ളു ഈ ഭൂമിയിൽ...അത് കരഞ്ഞു തീർക്കാനുള്ളതല്ല എന്ന് മഞ്ജു നമുക്ക് കാണിച്ചു തരുന്നു', കമൻ്റിൽ പറയുന്നു.
അതേസമയം പതിവ് പോലെ തന്നെ മഞ്ജുവിനെ അധിക്ഷേപിച്ചുള്ള കമൻ്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. മഞ്ജുവിൻ്റെ മകൾ മീനാക്ഷിയെ പ്രതിപാദിച്ച് കൊണ്ടാണ് നടിയെ ചിലർ കുറ്റപ്പെടുത്തുന്നത്. സ്വന്തം മകളെ തിരിഞ്ഞു നോക്കാതെ നാട്ടുകാരുടെ മക്കളെ എത്ര കൊഞ്ചിച്ചിട്ട് എന്താ കാര്യം. സ്വന്തം മകളെ നോക്കുന്നത് ബുദ്ധിമുട്ട് ഉള്ള പണിയാണ് എന്നാണ് ഒരാൾ കുറിച്ചത്. എന്നാൽ ഇതിന് ചുട്ടമറുപടിയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
ആ കമൻ്റ് ഇങ്ങനെ -' ആദ്യം സ്വന്തം എന്ന പദത്തിൻ്റെ അർത്ഥം മനസിലാക്കാൻ ശ്രമിക്കുക.സാധാരണ ചെറിയ കുഞ്ഞുങ്ങൾ അമ്മമാർ എത്ര ക്രൂരമായി അവരോട് പെരുമാറിയാലും അമ്മയെ വിട്ട് പോകില്ല.അമ്മ എന്ന സത്യം അതാണ് . ഇവിടെ ഒര് കൊച്ചു കുഞ്ഞിനെ അമ്മയുടെ ഇല്ലാക്കഥകൾ പറഞ്ഞും, സ്നേഹം അച്ഛന് ആണ് എന്ന് ബോധിപ്പിച്ചും സ്വന്തം ചൊൽപ്പടിക്ക് നിറുത്തിയപ്പോൾ, വെറും കയ്യോടെ ഇറങ്ങിപോകേണ്ടി വന്നവരാണ് ഈ സ്ത്രീ.മൂന്ന് പരാജയങ്ങൾക്കിടയിൽ(പേട്ടൻ, രണ്ടാം ഭാര്യ,മകൾ) നിന്നും സ്വയം ഇറങ്ങി പോന്ന് സാമ്രാജ്യം വെട്ടി പിടിക്കുന്ന ഈ സ്ത്രീയുടെ ഓരോ സന്തോഷങ്ങളും മറ്റുള്ളവരെ അസ്ഥരാക്കുന്നു എങ്കിൽ അവരാണ് ശരി..പേട്ടനും,പേട്ടത്തിയും അവരുടെ കാര്യസാദ്ധ്യതയ് ക്ക് മറയാക്കി ഈകുട്ടിയേ', കമൻ്റിൽ പറയുന്നു.
അതേസമയം മഞ്ജുവിൻ്റെ സന്തോഷമൊക്കെ അഭിനയമാണെന്നാണ് ചിലരുടെ കമൻ്റ്. ഒരു പത്തുകൊല്ലം മുമ്പ് നിനക്ക് കല്യാണം കഴിച്ചു സുഖമായി ജീവിച്ച് ഏട്ടനെ കാണിച്ചുകൊടുക്കാമായിരുന്നില്ലേ/നിന്റെ ഉള്ളിൽ വലിയ സന്തോഷം ഒന്നും ഇല്ല, പുറത്ത് പുറമേക്ക് ചിരിച്ചു കാണിക്കുന്നു', എന്നാണ് അധിക്ഷേപ കമൻ്റ്. പതിവ് പോലെ തന്നെ ഇത്തരം കമൻ്റുകൾക്കൊന്നും മഞ്ജു മറുപടി കൊടുത്തിട്ടില്ല.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications