മീനാക്ഷിയുടെ ഫോട്ടോയ്ക്ക് ലൈക്ക് അടിക്കാതെ മഞ്ജു വാര്യർ, ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ നിറചിരി
ദീലിപും മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ എല്ലായ്‌പ്പോഴും ശ്രദ്ധാകേന്ദ്രമാണ് മകള്‍ മീനാക്ഷി. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതാപിതാക്കള്‍ നിയമപരമായി ബന്ധം വേര്‍പെടുത്തിയപ്പോള്‍ അച്ഛനായ ദിലീപിനൊപ്പം നില്‍ക്കാനാണ് മീനാക്ഷി തീരുമാനിച്ചത്. പിന്നീട് ഇന്ന് വരെ ദിലീപിനൊപ്പം മാത്രമേ മീനാക്ഷിയെ നമ്മള്‍ കണ്ടിട്ടുളളൂ.
മഞ്ജു വാര്യര്‍ക്കൊപ്പം സ്വകാര്യയിടത്തിലോ പൊതുഇടത്തിലോ മീനാക്ഷിയെ ഒരിക്കല്‍പ്പോലും ഇക്കാലയളവില്‍ മലയാളികള്‍ കണ്ടിട്ടുണ്ടാകില്ല. മകളെ കുറിച്ച് അമ്മയോ അമ്മയെ കുറിച്ച് മകളോ സംസാരിക്കുന്നതും കേട്ടിട്ടില്ല. മഞ്ജു വാര്യരെ എതിര്‍ക്കുന്ന ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ മീനാക്ഷിയുടെ പേരില്‍ അവരെ കടന്നാക്രമിക്കാറുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലും ദിലീപ് നല്ല മനുഷ്യനാണ് എന്ന് സ്ഥാപിക്കാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ മീനാക്ഷിയെ പോലും ഒരു പരിചയായി ഉപയോഗിക്കാറുണ്ട്. മഞ്ജുവിനെ തിരഞ്ഞെടുക്കാതെ മീനാക്ഷി അച്ഛനൊപ്പം പോയത് ദിലീപ് നല്ലവനാണെന്നതിനുളള തെളിവാണെന്നാണ് ഇക്കൂട്ടരുടെ വാദം.

എംബിബിഎസ് പൂര്‍ത്തിയാക്കി ഡോക്ടറായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് മീനാക്ഷി ഇപ്പോള്‍. കാവ്യാ മാധവന്റെ ബ്രാന്‍ഡ് ആയ ലക്ഷ്യയ്ക്ക് വേണ്ടി മോഡലിംഗും മീനാക്ഷി ചെയ്യാറുണ്ട്. ഇരുവരും ഒരുമിച്ചുളള ഫോട്ടോകളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷിയുടെ കോണ്‍വൊക്കേഷന്‍ പരിപാടിക്ക് അമ്മയുടെ സ്ഥാനത്ത് കാവ്യാ മാധവനായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ നൃത്ത വീഡിയോകളും മോഡലിംഗ് ഫോട്ടോകളുമൊക്കെയായി സജീവമാണ് മീനാക്ഷി. ഈടയടുത്ത് ഇന്‍സ്റ്റഗ്രാമില്‍ മഞ്ജു വാര്യര്‍ മകളോ ഫോളോ ചെയ്തതും മീനാക്ഷി തിരിച്ച് ഫോളോ ചെയ്തതുമൊക്കെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫോളോവേഴ്‌സ് ലിസ്റ്റില്‍ നിന്നും മഞ്ജു വാര്യരെ മീനാക്ഷി നീക്കം ചെയ്തിട്ടുളളതായി കാണാം. അതേസമയം മീനാക്ഷിയെ മഞ്ജു ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്.
കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസില്‍ കോടതി വെറുതെ വിട്ട ദിലീപിനെ കാവ്യാ മാധവനും കുടുംബാംഗങ്ങളും കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന വീഡിയോകള്‍ വൈറലായിരുന്നു. വീട്ടിലേക്ക് എത്തിയ ദിലീപിനെ ആദ്യം ചെന്ന് കെട്ടിപ്പിടിച്ചത് ഇളയ മകള്‍ മഹാലക്ഷ്മി ആയിരുന്നു. ദിലീപിന്റെ സഹോദരി അടക്കമുളളവരേയും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ മീനാക്ഷി അക്കൂട്ടത്തില്‍ ഇല്ലായിരുന്നു.
മീനാക്ഷി എവിടെ എന്ന് സോഷ്യല്‍ മീഡിയയില്‍ ദിലീപ് ആരാധകര്‍ ചോദിക്കുകയും ചെയ്തു. കേസിന്റെ വിധി വന്നതിന്റെ തൊട്ടടുത്ത ദിവസാണ് മീനാക്ഷിയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. അത് കാവ്യയുടെ ബ്രാന്‍ഡായ ലക്ഷ്യയുടെ ഓറഞ്ച് നിറത്തിലുളള സാരി ഉടുത്ത് കൊണ്ടുളള ഫോട്ടോ ആയിരുന്നു.
നിറഞ്ഞ ചിരിയോടെയുളള മീനാക്ഷിയുടെ ചിത്രത്തിന് നെഗറ്റീവും പോസിറ്റീവും ആയ പല കമന്റുകള്‍ വന്നു. അതില്‍ ശ്രദ്ധേയമായ കാര്യം മീനാക്ഷിയുടെ പല ഫോട്ടോകള്‍ക്കും ലൈക്ക് അടിച്ചിട്ടുളള മഞ്ജു വാര്യര്‍ ഈ ഫോട്ടോയ്ക്ക് ലൈക്ക് നല്‍കിയിട്ടില്ല എന്നതാണ്. ദിലീപിനോ മറ്റുളളവര്‍ക്കൊപ്പമോ ഉളള ചിത്രങ്ങള്‍ക്കെല്ലാം ഇതിന് മുന്‍പ് മഞ്ജു ലൈക്ക് നല്‍കിയിട്ടുമുണ്ട്.
സ്വർഗ്ഗം നൊന്തു പ്രസവിച്ച അമ്മയുടെ കാൽപാദങ്ങളിൽ ആണ് എന്നാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഒരു കമന്റ്. '' ഈ പോസ്റ്റിന്റെ അടിയിൽ വന്നു #അവൾക്കൊപ്പം അതിജീവിതക്കൊപ്പം.. കർമ എന്നു പറഞ്ഞു പല കമന്റ് കണ്ടു.. ഇതൊന്നും ഇവിടെ ഇടണ്ടേ എന്തു ആവിശ്യം?.. ഈ കൊച്ചു ഒരു പോസ്റ്റ് ഇട്ടു. അതു കൊള്ളാമെങ്കിൽ കൊള്ളാം എന്നു പറയുക... ഇല്ലേൽ മോശമാണ് എന്നു പറയുക..അല്ലാതെ മറ്റുള്ള വിഷയങ്ങൾ ഇവിടെ സംസാരിക്കേണ്ട ആവിശ്യം ഇല്ല... ഇങ്ങനെ സംസാരിച്ചത് കൊണ്ട് ഈ കൊച്ചിന് ഒന്നും ചെയ്യാൻ ഇല്ല.. ഇനി ഓരോന്നും പറഞ്ഞു കൊച്ചിന്റെ മൈൻഡ് മാറ്റുക എന്ന ഉദ്ദേശം ആണേൽ... അതും വേണ്ട കാരണം. അവൾ അറിവായ കുട്ടി ആണ് തെറ്റും ശരിയും തിരിച്ചു അറിയാൻ കഴിവുള്ള കുട്ടി അവൾക്ക് അറിയാം എന്തു ചെയ്യണം എങ്ങനെ ജീവിക്കണം എന്ന്'' എന്നാണ് മറ്റൊരു കമന്റ്.
വിവാഹമോചിതരായ ശേഷം ദിലീപോ മഞ്ജുമോ പരസ്പരം പരസ്യമായി ചളി വാരിയെറിയുന്നത് കണ്ടിട്ടില്ല. എന്നാൽ കോടതി വിധിക്ക് ശേഷം ദിലീപ് ആദ്യം കടന്നാക്രമിച്ചത് മഞ്ജുവിനെ ആയിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന മഞ്ജു പറഞ്ഞതിന് ശേഷമാണ് കേസ് തനിക്കെതിരെ തിരിഞ്ഞത് എന്നാണ് ദിലീപ് പറഞ്ഞത്. തനിക്കെതിരെ നടത്തിയ ഗൂഢാലോചന കണ്ടെത്താൻ ദിലീപ് നിയമനടപടിക്ക് ഒരുങ്ങുകയുമാണ്.












Click it and Unblock the Notifications