Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യർ ജീവിതത്തിൽ ആരോടും പ്രതിബദ്ധത ഇല്ലാത്ത സ്ത്രീ'..'ദിലീപിൻ്റെ പേര് പറയല്ലേ';പോരടിച്ച് ഫാൻസ്

സിനിമയിലേക്കുള്ള രണ്ടാം വരവിൽ അഭിനയത്തിനപ്പുറം തൻ്റെ ജീവിതം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് നടി മഞ്ജു വാര്യർ. ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം ദുഖപുത്രിയായി ജീവിതം തള്ളി നീക്കാതെ നഷ്ടപ്പെട്ടത് ഓരോന്നും തിരിച്ചുപിടിക്കുകയാണ് അവർ. നൃത്തത്തിലൂടെ തുടങ്ങി അഭിനയത്തിൽ സജീവമായ നടി ഇപ്പോൾ താൻ ആഗ്രഹിച്ചതൊക്കെയും നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. യാത്രകളും റൈഡിങ്ങുമൊക്കെയാണ് ജീവിതം അവർ യഥാർത്ഥത്തിൽ ആസ്വദിക്കുകയാണ്.

അടുത്തിടെ ബൈക്ക് ഓടിക്കുന്ന നടി മഞ്ജു വാര്യരുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കിൽ മഴയത്ത് ധനുഷ്കോടിയിലേക്ക് തനിച്ച് പോകുന്നതായിരുന്നു നടിയുടെ വീഡിയോ. നിമിഷ നേരം കൊണ്ടാണ് ആ വീഡിയോ ആരാധകർ ഏറ്റെടുത്തത്.

manjuwarrier2

സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയതിന് ശേഷമാണ് മഞ്ജു ബൈക്ക് ഓടിക്കാൻ പഠിച്ചത്. അതും തമിഴ് നടൻ അജിത്തിൻ്റെ പിന്തുണയോടെ.തമിഴ് ചിത്രം തുനിവിൽ അജിത്തിനൊപ്പം അഭിനയിക്കുമ്പോഴാണ് ബൈക്ക് റൈഡിൽ മഞ്ജുവിന് താൽപര്യം തോന്നുന്നത്. അങ്ങനെ പഠിച്ച് തുനിവിന്റെ ചിത്രീകരണത്തിനിടെ അജിത്തിനും സംഘത്തിനുമൊപ്പം മഞ്ജു ഒരു ബൈക്ക് യാത്രയും നടത്തി. ആ സമയത്താണ് ബിഎംഡബ്ല്യു ബൈക്ക് അവർ സ്വന്തമാക്കുന്നത്. അജിത്തിൻ്റെ ക്ഷണപ്രകാരം ലഡാക് യാത്രയ്ക്കായിരുന്നു അന്ന് മഞ്ജു പോയത്. കാശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അജിത്തിനും സംഘത്തിനുമൊപ്പം അവർ സന്ദർശിക്കുകയും ചെയ്തു. ആ ചിത്രങ്ങളൊക്കെ അന്ന് വളരെ പെട്ടെന്നാണ് വൈറലായത്.

ഇപ്പോഴിതാ അജിത്തിനൊപ്പമുള്ള മഞ്ജുവിൻ്റെ പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അജിത്തിൻ്റെ റേസിങ് പിറ്റിൽ സന്ദർശനം നടത്തുന്ന നടിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടിയത്. 'നമ്മുടെ ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ എങ്ങനെ കണ്ടെത്തണമെന്ന് കാണിച്ചുതന്നതിന് നന്ദി എ.കെ സാർ. കൂടാതെ നിങ്ങളുടെ റേസിംഗ് പിറ്റിലേക്ക് ഞങ്ങളെ ക്ഷണിച്ചതിനും അവിടുത്തെ ത്രില്ലും ഉദ്വേഗവുമൊക്കെ അടുത്ത് അറിയാൻ അനുവദിച്ച ആ മനസിനും നന്ദി',അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മഞ്ജു കുറിച്ചു. മികച്ചൊരു അനുഭവം തന്നെ ആയിരുന്നുവെന്നും അവർ പോസ്റ്റിൽ പറഞ്ഞു.

നിരവധി പേരാണ് പോസ്റ്റിന് താഴെ മഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ടെത്തുന്നത്. തൻ്റെ ജീവിതം കൊണ്ട് നിരവധി പേർക്ക് പ്രചോദനമാകുകയാണ് മഞ്ജു എന്നാണ് പലരും കുറിച്ചത്. ഇനിയും ഏറെ ഉയരത്തിൽ പറക്കാൻ നിങ്ങൾക്ക് സാധിക്കട്ടെയെന്നാണ് ചിലരുടെ കമൻ്റ്. ജീവിതത്തിലെ ഏറ്റവും മികച്ചത്ര എപ്പോഴും അർഹിക്കുന്ന ആളാണ് മഞ്ജു എന്നും ചിലർ കമൻ്റ് ചെയ്തു. സ്വപ്നങ്ങൾക്ക് പുറകേ പോകാൻ പഠിപ്പിച്ചവൾ എന്ന് കമൻ്റ് ചെയ്യുന്നവരുമുണ്ട്.

ഈ മഞ്ജുവിനെയാണോ വീട്ടമ്മയാക്കി വർഷങ്ങളോളം ഇരുത്തിയതെന്നും മനുഷ്യരെ ഏറ്റവും അടുത്തറിയുന്ന ആളുകൾ പോലും അവരെ എത്രത്തോളം വിലകുറച്ചാണ് കാണുന്നതെന്നുമാണ് മറ്റൊരു ആരാധകൻ കുറിച്ചത്. ദിലീപിന് ഇപ്പോൾ കുറ്റബോധം തോന്നുന്നുണ്ടാകും എന്ന തരത്തിലുള്ള കമൻ്റുകളും ഉണ്ട്.

അതേസമയം മഞ്ജുവിനെ കുറ്റപ്പെടുത്തുന്ന ദിലീപ് ആരാധകരേയും പോസ്റ്റിന് കീഴിൽ കാണാം. ജീവിതത്തിൽ ഒന്നിനോടും വിധേയത്വം ഇല്ലാത്ത ആൾ എന്നാണ് ഇക്കൂട്ടരുടെ പരിഹാസം. പതിവ് പോലെ തന്നെ ഇത്തരം കമൻ്റുകളോടൊന്നും മഞ്ജു വാര്യർ പ്രതികരിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+