Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യർ പാവമല്ലേ'..മഞ്ജുവിനോട് ദിലീപിന് അസൂയ ഉണ്ടോ? നടൻ പറഞ്ഞത്

കൊച്ചി: ദിലീപിനെ വിവാഹം കഴിച്ചതിന് ശേഷമാണ് മഞ്ജു വാര്യർ സിനിമയിൽ നിന്നും മാറി നിന്നത്. സിനിമ വിടാനുള്ള തീരുമാനം മഞ്ജുവിൻ്റേതായിരുന്നുവെന്നും അവർ കുടുംബ കാര്യങ്ങൾ നോക്കുന്നതിൽ വളരെ സന്തോഷവതിയായിരുന്നുവെന്നും ദിലീപ് പറഞ്ഞിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസും ദിലീപ് -മഞ്ജു വാര്യർ വേർപിരിയലും ചർച്ചയാകുമ്പോൾ മഞ്ജുവിനെ കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാകുകയായണ്. മനോരമന്യൂസിലെ നേരെ ചൊവ്വെ അഭിമുഖ പരിപാടിയിൽ ദിലീപ് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ

'കല്യാണം കഴിഞ്ഞ സമയത്ത് മഞ്ജു രണ്ട് സിനിമകൾ തീർക്കുകയായിരുന്നു. ഞാനും ഒരു സനിമ തുടങ്ങി. 15 ദിവസത്തോളം ഞങ്ങൾ പരസ്പരം കണ്ടേ ഇല്ല. അങ്ങനെയുള്ള കാര്യങ്ങളാണ് അഭിനയിക്കേണ്ടെന്ന തീരുമാനത്തിലേക്ക് നയിച്ചത്. ഈ വിവാദങ്ങളിൽ ഭർത്താവായിരിക്കുമല്ലോ വില്ലൻ. സിനിമയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുകയെന്നത് വലിയ ടെൻഷൻ ആണ്. സിനിമ രംഗത്ത് നിന്ന് ഭാര്യയെ മാറ്റി നിർത്തുന്നതല്ല.

manjudileepnews-1

നമ്മൾ ഒരു സ്ഥലത്ത് ജോലിക്ക് പോകുമ്പോൾ ഭാര്യയെ കൊണ്ടുപോകുമോ. എന്തെങ്കിലും ഫങ്ക്ഷൻ വന്നാൽ ചിലപ്പോൾ ഭാര്യ വരും .മാറിനിൽക്കുകയെന്നത് ഇവരുടെ പേഴ്സണൽ പേഴ്സണൽ ഡിസിഷൻ ആണ്. മഞ്ജു ഭയങ്കര എൻഗേജ്ഡ് ആണ്. എന്റെ കാര്യങ്ങൾ, കുട്ടിയുടെ കാര്യങ്ങൾ, കമ്പനി കാര്യങ്ങൾ, എക്സ്പോർട്ട്. അങ്ങനെയൊക്കെ പല പല പരിപാടികൾ ഉണ്ട്. ഈ വക കാര്യങ്ങളിലൊക്കെ അവർ എൻഗേജിഡ് ആണ്.

മഞ്ജുവിനോട് ഞാൻ പറയാറുണ്ട്, സിനിമയിൽ നിനക്ക് 19 വയസാണെന്ന്. അതിനപ്പുറമുള്ള ഒരു പ്രായം ആളുകൾ കണ്ടിട്ടേയില്ല.പക്ഷേ അതുമല്ല, ഉണ്ടാക്കി വെച്ചിരിക്കുന്ന ഇമേജും അതുപോലെയാണ്. മഞ്ജു പാവം ,അതിനോട് അസൂയയൊന്നും പറ്റില്ല.
മഞ്ജു വളരെ ലിബറൽ ആണ്. കാരണം ഈ സൂപ്പർ മാർക്കറ്റിലും എവിടെയും മഞ്ജുവിനെ കാണാം. എറണാകുളത്ത് ഷോപ്പുകളിൽ എല്ലാം മഞ്ജുവാണ് പർച്ചേസ് ചെയ്യാൻ പോകുന്നത്',ദിലീപ് പറഞ്ഞു.

കുടുംബ ജീവിതത്തെ ഗോസിപ്പുകൾ ബാധിക്കുന്നില്ലേയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു- 'നമ്മൾ ഒരുപാട് ഹീറോയിൻസിൻ്റെ കൂടെ അഭിനയിക്കുന്നതാണ്, അപ്പോൾ സ്വാഭാവികമായും ഗോസിപ്പുകൾ വരും. ആ ഗോസിപ്പുകൾ തന്നെയാണ് എൻ്റെ എനർജി. മഞ്ജുവിന് എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണം എന്നേയള്ളൂ. സ്വാഭാവികമായും ഞാൻ നടിമാരുടെ കൂടെ അഭിനയിക്കുമ്പോൾ അവർക്ക് എന്തെങ്കിലും മനസിൽ തോന്നിയേക്കാം. എൻ്റെ ജോലിയുടെ ഭാഗമായത് കൊണ്ട് കടിച്ച് പിടിച്ച് ഇരിക്കുന്നതായിരിക്കും. ഞാനും പൊസസീവ് ആണ്. എനിക്കും അങ്ങനെയൊക്കെ തോന്നിയേക്കാ', ദിലീപ് പറഞ്ഞു.

അതേസമയം മഞ്ജു വാര്യർ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ദിലീപിനൊപ്പം കഴിഞ്ഞിരുന്നതെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ഭാഗ്യലക്ഷ്മി മുൻപ് വെളിപ്പെടുത്തിയിരുന്നു. മഞ്ജു നൃത്തം ചെയ്യാൻ പോകുന്നതിൽ ദിലീപിന് താത്പര്യം ഇല്ലായിരുന്നുവെന്നും ഇതിനെ കുറിച്ച് ദിലീപ് തന്നെ നേരിട്ട് വിളിച്ച് തന്നോട് അനിഷ്ടം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി മുൻപ് വെളിപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+