മഞ്ജു വാര്യരെ കുറിച്ച് പ്രതികരിച്ച് ഭാവന; 'മറ്റൊരു നടി കൂടി'...പ്രതിഫലം വാങ്ങുന്നതിനെ കുറിച്ചും മറുപടി
മഞ്ജു വാര്യരുമായി വളരെ വലിയ അടുപ്പം കാത്ത് സൂക്ഷിക്കുന്ന താരമാണ് ഭാവന. ഇരുവരും പരസ്പരമുള്ള സ്നേഹത്തേയും സൌഹൃദത്തേയും കുറിച്ചൊക്കെ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ് ഭാവന. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആരെന്ന ചോദ്യത്തിനാണ് നടി മറുപടി നൽകിയത്. ന്യൂസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലെ നടിയുടെ വാക്കുകൾ ഇങ്ങനെ
മഞ്ജു ചേച്ചിയെ നമ്മൾ ലേഡി സൂപ്പർ സ്റ്റാർ എന്നല്ലേ വിളിക്കുന്നത്. നല്ലതല്ലേ അത്. എന്റെ അഭിപ്രായത്തിൽ ഉർവശേച്ചി സൂപ്പർ സ്റ്റാർ ആണ്. ഉർവശിചേച്ചി ചെയ്യാത്ത രീതിയിലുള്ള ക്യാരക്ടേഴ്സ് ഉണ്ടോ? ഉർവശി ചേച്ചിയെ നമുക്ക് ആരെങ്കിലും ആയിട്ട് താരതമ്യം ചെയ്യാൻ പറ്റുമോ? ഉർവശചേച്ചി ടോപ്പിൽ നിൽക്കുയാണ്. ഉർവശചേച്ചി ചെയ്തുവെച്ച ക്യാരക്ടേഴ്സ് കണ്ടുകഴിഞ്ഞാൽ നമുക്ക് നോക്കിയിരിക്കാനേ പെറ്റുള്ളൂ. ഞാനിപ്പോൾ ഉർവശി ചേച്ചിയുടെ കൂടെ ഒരു മൂവി ഇപ്പോൾ അടുത്തത് ചെയ്തപ്പോൾ ഞാൻ പറഞ്ഞു ചേച്ചി ഞാൻ ഈ മൂവി കമ്മിറ്റ് ചെയ്യാനുള്ള പ്രൈമറി റീസൺ ഉർവശി ചേച്ചിയുടെ കൂടെ അഭിനയിക്കുക എന്നുള്ളതാണ് എന്ന്',ഭാവന പറഞ്ഞു.

ഭാവനയെ എല്ലാ അർത്ഥത്തിലും സൂപ്പർ സ്റ്റാർ എന്ന് വിളിച്ചാൽ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'
സൂപ്പർ സ്റ്റാർ എന്ന് പറയുന്നത് അങ്ങനെ വെറുതെ എല്ലാവരെയും വിളിക്കാൻ പറ്റില്ല. സിനിമയെ പറ്റി സംസാരിക്കുാണെങ്കിൽ നമ്മുടെ ഷോൾഡറിൽ പടങ്ങൾ റിലീസ് ചെയ്ത് അതിന് പൈസ വരുത്തി, പ്രൊഡ്യൂസറിന് ലാഭമായി, നമ്മുടെ പടങ്ങൾക്ക് ബിസിനസ് ആവാൻ തുടങ്ങി എന്ന് പറയുമ്പോഴാണ് ഒരാൾ സൂപ്പർ സ്റ്റാർ ആകുന്നത്. ഇപ്പോൾ ആ സ്റ്റാർഡം ഒക്കെ ഇങ്ങനെ മാറി മാറി വരുകയാണ് ശരിക്കും. മമ്മുക്ക, ലാലേട്ടൻ എന്നുള്ള രണ്ട് പേർ മാത്രം ഇങ്ങനെ നിൽക്കുകയല്ലേ .ഇപ്പോൾ നമ്മൾ സൂപ്പർ സ്റ്റാർ ആകുക, സൂപ്പർ സ്റ്റാർ എന്ന് വിളിക്കുക അങ്ങനെയൊന്നും ഇല്ല.
പ്രതിഫലത്തിൻ്റെ കാര്യത്തിൽ അനുഭവ പരിചയത്തിന് പ്രാധാന്യമുണ്ട്. വേറൊരു കാര്യം എന്നെ ഒരു മൂവിയിൽ വെക്കുമ്പോൾ ഭാവന ഈ ക്യാരക്ടറിന് ശരിയായിരിക്കും എന്ന് തോന്നുമ്പോഴാണല്ലോ നമ്മളെ വിളിക്കുന്നത്. അപ്പോൾ നമ്പർ ഓഫ് ഡേയ്സും അല്ലെങ്കിൽ ആ ഒരു പോസ്റ്റർ വാല്യൂവുമൊക്കെ എങ്ങനെയായിരിക്കും എന്നൊക്കെ നോക്കിയിട്ടാണ് നമ്മൾ ഒരു ശമ്പളം പറയുന്നത്. പക്ഷെ നമ്മൾ വെറുതെ പോയിട്ട് നമുക്ക് ഇത്ര രൂപ വേണമെന്ന് ചോദിക്കുന്നതിലും അർത്ഥമില്ല. നമ്മുടെ പേയ്മെന്റ് എന്ന് പറയുന്നത് ശരിക്കും നമ്മുടെ പോസ്റ്റർ വെച്ചാൽ അല്ലെങ്കിൽ ഞാനാണ് എന്റെ സിനിമയാണെന്ന് പറഞ്ഞ് ഓഡിയൻസ് തിയറ്റിലേക്ക് എങ്ങനെ വരുന്നു എന്നുള്ള ഒരു കാര്യം വെച്ചിട്ടാണ് ഇതിന്റെ ഒരു റിയാലിറ്റി കിടക്കുന്നത്. അതുകൊണ്ട് അത് മാർക്കറ്റ് ബേസ് ആണ്. നമുക്ക് നല്ല മാർക്കറ്റ് ഉണ്ട് നമ്മൾ ചെയ്ത പടത്തിന് ഓഡിയൻസ് വരുമെന്നാണെങ്കിൽ നമുക്ക് നമ്മൾ ആഗ്രഹിക്കുന്ന ഒരു സാലറി ഒക്കെ നമുക്ക് ഡിമാൻഡ് ചെയ്യാൻ പറ്റും. അല്ലെങ്കിൽ എക്സ്പീരിയൻസും നമ്പർ ഓഫ് ഡേയ്സും വെച്ചിട്ടാണ് നമുക്ക് സാലറി ചോദിക്കാനാകുക.
ആളുകൾ എന്നോട് കാണിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എപ്പോഴും നന്ദിയുള്ളവളാണ് ഞാൻ. എനിക്ക് ഒരിക്കലും വെറുതെ ഒരു താങ്ക്സ് പറഞ്ഞിട്ട് നിർത്താൻ പറ്റില്ല. എന്നും കടപ്പാട് എന്ന് പറയുന്ന ഒരു സാധനം തീർച്ചയായിട്ടും എന്റെ ഉള്ളിൽ തന്നെ ഉണ്ടാവും. അത് ഒരിക്കലും എനിക്ക് മറക്കാനോ അല്ലെങ്കിൽ ചെറുതായി കാണാനോ എനിക്ക് പറ്റില്ല. എന്റെ ലൈഫിൽ വന്ന ചില കാര്യങ്ങളിൽ എനിക്ക് എന്താണോ ശരി എന്ന് തോന്നിയത് അത് ഞാൻ ചെയ്തു. അത് ആർക്കെങ്കിലും ഒരു ഇൻസ്പിറേഷൻ ആകുന്നുണ്ടെങ്കിൽ ആർക്കെങ്കിലും അതൊരു പോസിറ്റീവായിട്ടുള്ള കാര്യമായിട്ട് തോന്നുന്നുണ്ടെങ്കിൽ അതിൽ എനിക്ക് ഒരുപാട് സന്തോഷം', താരം പറഞ്ഞു.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications