Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി'

മലയാള സിനിമയിൽ ദീലീപ് ചിത്രങ്ങൾ അരങ്ങ് വാണിരുന്ന സമയം ഉണ്ടായിരുന്നു. ദിലീപ് തൊടുന്നതെല്ലാം സൂപ്പർഹിറ്റാകുന്ന കാലം. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിന് ശേഷം അത്തരം സൂപ്പർ ഹിറ്റുകൾ ദിലീപിൽ നിന്നും ഉണ്ടായിട്ടില്ല.

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തോടെയാണ് ദിലീപിൻ്റെ കഷ്ടകാലം തുടങ്ങിയതെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. മഞ്ജു ആയിരുന്നു ദിലീപിൻ്റെ ഭാഗ്യമെന്നും അവർ പോയതോടെയാണ് താരത്തിന് തിരിച്ചടി തുടങ്ങിയതെന്നുമുള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ചുള്ള ചോദ്യത്തന് ദിലീപ് നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. റിപ്പോർട്ടർ ചാനലിന് മുൻപ് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനോട് പ്രതികരിച്ചത്. വായിക്കാം

manjuwarrierdileep2-

'ആളുകൾക്ക് എന്താ പറയാൻ പാടില്ലാത്തത് .ഭാഗ്യം എന്ന ഘടകം ഇല്ലെന്ന് ഞാൻ പറയുന്നില്ല. നല്ലതിനെ നല്ലതെന്നും ചീത്ത ചീത്ത എന്നും തിരിച്ചറിയുന്ന പറയുന്ന ഒരാൾ തന്നെയാണ്. ഫ്ലോപ്പുകളും ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ഒരുപാട് സംഭവിച്ചിട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും വിശ്വസിക്കാത്ത ഒരാളാണ് ഞാൻ. കാരണം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഇടക്കാലത്ത് കുറച്ചുനാൾ മുമ്പ് ഒരു രണ്ടര വർഷം തുടർച്ചയായി ഫ്ലോപ്പായിരുന്നു. ആ സമയത്ത് ഒരു സിനിമ മാത്രമാണ് എൻ്റേത് ഓടിയത്.

വീട്ടിൽ ഒരാൾ ഉള്ളത് കൊണ്ട് ജോലിക്ക് പോകേണ്ട, ഭാഗ്യം തന്നെ വരും എന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. നമ്മൾ ജോലി ചെയ്യണം, നല്ല സിനിമകൾ ഉണ്ടാവാൻ അതിനുവേണ്ടിയിട്ടുള്ള പ്രാർത്ഥനയാണ്. അതാണ് ഭാഗ്യമായിട്ട് ഞാൻ കാണുന്നത്. നമ്മൾ ചെയ്യുന്ന കർമ്മ രംഗങ്ങൾ ഗംഭീരം ആവണമെങ്കിൽ അതിനുള്ള സംഭവങ്ങൾ ഉണ്ടാവണം. മറ്റൊരുപാട് ആൾക്കാര് ചേർന്നാണ് ഇത് ഉണ്ടാക്കുന്നത്. അവർക്ക് നല്ല ബുദ്ധി ഉണ്ടാവണം, നല്ല ആശയങ്ങൾ അവർക്ക് കിട്ടണം, എന്നാലേ നമുക്ക് എന്തേലും ചെയ്യാൻ പറ്റുകയുള്ളൂ. അതിനുവേണ്ടിയിട്ടാണ് നമ്മുടെ പ്രാർത്ഥന.

ഇത്തരം പ്രചരണങ്ങളൊന്നും എന്നെ ബാധിക്കുന്നില്ല. കാരണം എന്താണെന്ന് വെച്ചാൽ ഞാൻ ഇതിനകത്തേക്ക് ഒന്നും എത്തി നോക്കാറില്ല. എനിക്ക് വേറെ വിഷയങ്ങൾ ഉണ്ടാക്കാൻ ഒന്നും താല്പര്യമില്ല. കാരണം എല്ലാം നല്ലതിന് എന്ന് മാത്രം വിശ്വസിക്കുന്ന ഒരാളാണ് ഞാൻ .അത് മാത്രമല്ല വിധിയിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.എല്ലാം മുകളിൽ ഒരാൾ ഇരുന്ന് എഴുതുന്നുണ്ട് , അതുപോലെ പോകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം സ്വാഭാവികമായിട്ടുള്ള മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും. കാരണം ഇപ്പൊ ടു ഇൻ വൺ ആണ്. മോളുടെ അച്ഛനും അമ്മയും ഞാൻ തന്നെയാണ്. അതുകൊണ്ട് കൂടുതൽ വഴക്ക് കുറയാൻ പറ്റില്ലേ. ആശ്വസിപ്പിക്കാൻ ഞാൻ തന്നെ ചെല്ലണം. ജോലിത്തിരക്ക് നന്നായിട്ടുണ്ട്.അതുകൊണ്ട് വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയിട്ട് സമയം ലഭിക്കാറില്ല. ഇപ്പോൾ മദ്യപിക്കാറുമില്ല. വൈനും ബിയറും പോലും കഴിക്കാറില്ല. കാര്യങ്ങളൊക്കെ എല്ലാം മനസ്സിലാക്കണ്ടേ .ഒരിക്കലും നമ്മൾ മയങ്ങി കിടക്കാൻ പാടില്ലല്ലോ. ആരുടെ പേഴ്സണൽ ജീവിതത്തിൽ എന്ത് പ്രോബ്ലം വരുമ്പോഴും ആദ്യം നമ്മൾ ശരിക്കും പോയാൽ മദ്യത്തിലേക്കാണ് ശ്രദ്ധ പോവുക. അത് കഴിക്കുന്ന ആളുകളാണ് പ്രത്യേകിച്ച്. പകലൊക്കെ അടിക്കാൻ തുടങ്ങിയാൽ ഭയങ്കര കുഴപ്പമായി പോകും.പിന്നെ എന്നെ സംബന്ധിച്ച് ശരീരം മെയിൻ്റെയിൻ ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് മദ്യം വിഷമമാണ് അത് ഉപയോഗിക്കരുത് എന്നൊക്കെ നമുക്ക് ശക്തമായി പറയാം', താരം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+