Get Updates
Get notified of breaking news, exclusive insights, and must-see stories!

''മഞ്ജുവിന്റെ ശാപം ഉണ്ടാകും'', തിരുപ്പതി ദർശനം നടത്തിയ ദിലീപിനും കാവ്യയ്ക്കും സൈബർ അധിക്ഷേപം

താരദമ്പതികളായ ദിലീപും കാവ്യാ മാധവനും കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനം നടത്തിയ ശേഷം തിരിച്ച് ഇറങ്ങി വരുന്ന ഇരുവരുടേയും ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മക്കളായ മീനാക്ഷിയോ മഹാലക്ഷ്മിയോ ദിലീപിനും കാവ്യയ്ക്കും ഒപ്പമില്ല.

കസവ് മുണ്ടും മേല്‍മുണ്ടുമാണ് ദിലീപിന്റെ വേഷം. കാവ്യയാകട്ടെ മഞ്ഞ നിറത്തിലുളള ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്. കാവ്യയും ദിലീപും വലിയ ദൈവവിശ്വാസികളാണ്. ഇരുവരും കേരളത്തിന് അകത്തും പുറത്തമുളള നിരവധി ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനം നടത്തുന്നവരുമാണ്.

തിരുപ്പതിയിലെ ദര്‍ശനത്തിന്റെ ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ദിലീപിനും കാവ്യയ്ക്കും എതിരെ സൈബര്‍ അധിക്ഷേപം നടത്തുന്നത്. ഏത് അമ്പലത്തില്‍ പോയിട്ടും കാര്യമില്ലെന്നും ഒരു ദൈവവും നിങ്ങളില്‍ പ്രസാദിക്കില്ലെന്നുമടക്കമുളള രൂക്ഷമായ കമന്റുകളാണ് പലരും ഉന്നയിക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും, മഞ്ജു വാര്യരുമായുളള വിവാഹ മോചനവുമായി ബന്ധപ്പെട്ടും അടക്കമുളള കാര്യങ്ങള്‍ ഉന്നയിച്ചാണ് താരങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം.

Manju Warrier

ഒരു പുണ്യതീർത്തതിനുംചെയ്ത പാതകത്തിന്റ കറ കഴുകികളയാൻ ആവില്ലെന്നും എത്ര അമ്പലങ്ങളിൽ പോയാലും ചെയ്ത പാപത്തിന് കൂലി കിട്ടും ഇത് ഇന്നല്ലെങ്കിൽ നാളെ അല്ലെങ്കിൽ 10 വർഷം കഴിഞ്ഞിട്ടായിരിക്കും എന്നും കമന്റുകളുണ്ട്. എവിടെ പോയിട്ടും കാര്യം ഇല്ല. ചെയ്ത തെറ്റിനുള്ളത് അനുഭവിക്കും. മഞ്ജു ചേച്ചിയുടെ ശാപം നീ മരിക്കുവോളം ഉണ്ടാകും എന്നാണ് മറ്റൊരു കമന്റ്.

അടുത്ത പടം എങ്ങനെയെങ്കിലും വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ വേണ്ടി പോയതാണെന്നും അടുത്ത തവണ കൈലാസത്തിൽ ഒന്ന് പോയി നോക്ക് എന്നും പരിഹസിക്കുന്നവരും കമന്റ് ബോക്സിലുണ്ട്. രണ്ട് കുടുംബം കലക്കികളെന്നും ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് പ്രാർത്ഥിക്കാൻ നടക്കുന്നു എന്നുളള ആക്ഷേപങ്ങളും ഉന്നയിക്കുന്നവരുണ്ട്.

അടുത്തിടെയായി പുറത്തിറങ്ങിയ ദിലീപ് സിനിമകൾക്ക് പ്രേക്ഷകരുടെ പക്കൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടാൻ സാധിച്ചിരുന്നില്ല. പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീണു. ഏറ്റവും ഒടുവിൽ വലിയ പ്രതീക്ഷകളോടെ മോഹൻലാലിന്റെ കാമിയോയ്ക്ക് ഒപ്പം എത്തിയ ഭ ബ ബ വലിയ തോതിലാണ് ട്രോൾ ചെയ്യപ്പെട്ടത്. ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് ഇനി ദിലീപിന്റേതായി പുറത്തിറങ്ങാനുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+