'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത്
ദിലീപുമായുള്ള വിവാഹ ബന്ധം 2015 ലാണ് മഞ്ജു വാര്യർ വേർപ്പെടുത്തുന്നത്. വിവാഹമോചനത്തിൻ്റെ കാരണം എന്താണെന്ന് ഒരിക്കൽ പോലും മാധ്യമങ്ങൾക്ക് മുന്നിൽ പറയാൻ മഞ്ജു തയ്യാറായിരുന്നില്ല. എന്നാൽ ദിലീപിന് കാവ്യയുമായുള്ള ബന്ധം അറിഞ്ഞതിന് പിന്നാലെയാണ് അവർ ആ വീട് വിട്ടിറങ്ങാൻ തീരുമാനിച്ചതെന്നാണ് മുൻപ് നടിയുടെ ഉറ്റ സുഹൃത്ത് കൂടിയായ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയത്. മഞ്ജു ദിലീപിൽ നിന്നും നേരിട്ടതിനെ കുറിച്ചും അവർ വെളിപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ റിപ്പോർട്ടർ ചാനലിലായിരുന്നു ഭാഗ്യലക്ഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്.
'ദിലീപിൻ്റെ വീട്ടിൽ മഞ്ജു അനുഭവിച്ചത് കടുത്ത ദുരവസ്ഥയായിരുന്നു. അക്കൗണ്ട് ഫ്രീസ് ചെയ്തു, ഇവരുടെ ജോയിന്റ് അക്കൗണ്ട് ആയിരുന്നു ആ ജോയിന്റ് അക്കൗണ്ട് ഫ്രീസ് ചെയ്തത്. ഒപ്പം വീട്ടിലുള്ള വണ്ടികൾ ഒന്നും എടുക്കാൻ പാടില്ല എന്ന് പറഞ്ഞിക്കുന്നതുകൊണ്ട് അവൾക്ക് കാർ ഇല്ലായിരുന്നു. അവിടെ നിന്ന് ഇറങ്ങുന്നതിനു മുൻപ് രാത്രി വിളിച്ചിട്ട് ഞാൻ നാളെ ഇറങ്ങും ചേച്ചി ഇവിടുന്ന് വീട്ടിൽ പോകാൻ കാറ് പോലും ഇല്ല എന്ന് വരെ അന്ന് പറഞ്ഞിരുന്നുമാനസികാവസ്ഥയിൽ ആയിരുന്നു അന്ന് മഞ്ജു നിന്നിരുന്നത്.മഞ്ജു വാര്യരുമായി യാതൊരു സൌഹൃദവും ഉണ്ടായിരുന്നില്ല എനിക്ക്. എന്നാൽ അനാഥയെ പോലെ അവിടെ നിൽക്കുമ്പോൾ തീർച്ചയായിട്ടും ഞാൻ അവരോടൊപ്പം നിൽക്കുക എന്ന് തന്നെയാണ് അന്ന് കരുതിയത്. വളരെ വളരെ സങ്കടകരമായ ഒരു അവസ്ഥയിൽ തന്നെയായിരുന്നു മഞ്ജു അവിടെ കുറെ മാസങ്ങളോളം ജീവിച്ചിരുന്നത്.

ദിലീപിനെ കുറിച്ച് പല ഗോസിപ്പുകളും വന്നിരുന്നെന്നും എന്നാൽ താൻ വിശ്വസിച്ചിരുന്നില്ലെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്.ആദ്യമായി ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ച് മഞ്ജുവിനോട് സംസാരിക്കുന്നത് കാവ്യയുടെ അമ്മയാണ്. അതിനുശേഷമാണ് അതിജീവിതയിൽ നിന്ന് മഞ്ജു ഇക്കാര്യം അറിയുന്നത്. അതിലൂടെ മഞ്ജു ഉറപ്പിച്ചു. ദിലീപ്-കാവ്യ ബന്ധം അവസാനിപ്പിക്കണമെന്നൊന്നുമല്ല മഞ്ജുവിനോട് അവർ പറഞ്ഞത്. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ അൽപം മാന്യത ഉണ്ടാകുമായിരുന്നു. ലക്ഷ്യം വേറെയായിരുന്നു.
ദിലീപ്-കാവ്യ മൊബൈൽ സംഭാഷണങ്ങൾ പലതും മഞ്ജു പിടിച്ചിരുന്നു. അതിൻ്റെ പേരിൽ വീട്ടിൽ വലിയ ചർച്ചകളാണ് ഉണ്ടായത്. ഇതെല്ലാം കഴിഞ്ഞിട്ടാണ് അതിജീവിതയുമായി സംസാരം ഉണ്ടായത്. കാവ്യയുടെ അമ്മ നേരിട്ട് മഞ്ജു വാര്യരെ വിളിച്ച് സംസാരിക്കുകയായിരുന്നു. അവർ പോലും മഞ്ജുവിനെ വേദനിപ്പിക്കുന്ന തരത്തിലാണ് സംസാരിച്ചത്.
ആ പതിനാല് വർഷം പല കാര്യങ്ങളും ത്യജിച്ചതാണ് അവർ ജീവിച്ചത്. തൻ്റെ കല , തൻ്റെ പാഷൻ, ആഗ്രഹങ്ങൾ എല്ലാം അവർ വേണ്ടെന്ന് വെച്ചു.അവൾ അനുഭവിച്ച സംഘർഷം എനിക്ക് മനസിലായത് കൊണ്ടാണ് ഞാൻ അവർക്കൊപ്പം നിന്നത്. പൊതുവെ മഞ്ജു ഒന്നും മാധ്യമങ്ങൾക്ക് മുൻപിൽ പറയാത്ത ആളാണ്.












Click it and Unblock the Notifications