Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന്

ദിലീപുമായുള്ള വിവാഹശേഷമാണ് മഞ്ജു വാര്യർ സിനിമ വിട്ടത്. തിരിച്ചെത്തിയത് വിവാഹമോചനത്തിന് ശേഷവും. എന്തുകൊണ്ട് മഞ്ജു അഭിനയിക്കുന്നില്ലെന്ന ചോദ്യത്തിന് ദിലീപ് അന്ന് നൽകിയ മറുപടി അവൾക്ക് കുടുംബിനിയായി കഴിയാനാണ് ഇഷ്ടമെന്നായിരുന്നു. നർത്തകി കൂടിയായ മഞ്ജു നൃത്തവേദികളിൽ നിന്നും അന്ന് അകന്ന് നിന്നു. എന്നാൽ മഞ്ജുവിന് നൃത്തം ചെയ്യാൻ എല്ലാ പിന്തുണയും താൻ നൽകിയിരുന്നുവെന്നാണ് ദിലീപ് അഭിമുഖങ്ങളിൽ പറഞ്ഞത്. പക്ഷെ മഞ്ജു വെളിപ്പെടുത്തിയത് മറ്റൊന്നാണ്.

ഒരിക്കൽ മഞ്ജു തനിക്ക് നൃത്തം വീണ്ടും പഠിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ താൻ 'പിന്തുണച്ചതിനെ' കുറിച്ച് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ് 'മഞ്ജുവിനെ ഞാൻ ഒളിപ്പിച്ചിട്ടൊന്നുമില്ല. മഞ്ജു ഈ അടുത്ത് പറഞ്ഞു മോളെ ഡാൻസ് പഠിപ്പിക്കാൻ ടീച്ചർ വരട്ടേയെന്ന്.എന്നിട്ട് ചോദിച്ചു ഞാനും ഡാൻസ് പഠിച്ചാലോയെന്ന്. കുച്ചിപ്പുടി കുറച്ചൂടെ പഠിക്കണമെന്നുണ്ട്, കാര്യമായി ഞാൻ പഠിച്ചിട്ടില്ല, ഇത്തിരികൂടി പഠിച്ചാൽ കൊള്ളാമെന്ന ആഗ്രഹം ഉണ്ട് എന്ന്. ഞാൻ പറഞ്ഞു നീ കുച്ചിപ്പിടിയും പഠിക്കുക, പിന്നെ വീണ പഠിക്കണം എന്ന് പറഞ്ഞില്ലേ, അതും പഠിച്ചോളൂ എന്ന് പറഞ്ഞു. പിന്നെ അതുപോലെ അരങ്ങേറിയാലോ എന്നുള്ള ഒരു ചിന്തയുണ്ട്, ഗുരുവായൂർ അമ്പലത്തിൽ അരങ്ങേറിയാലോ എന്നാണ് ആലോചന എന്നൊക്കെ പറഞ്ഞു. കൊല്ലത്തിൽ ഇങ്ങനെ ഒന്ന് രണ്ട് പ്രോഗ്രാം ചെയ്യണം എന്നുള്ള ഒരു ആഗ്രഹം പോലെ ഉണ്ട് എന്നും പറഞ്ഞു. ഞാൻ പറഞ്ഞു നിനക്ക് എന്ത് തോന്നുന്നു അത് ചെയ്യാം, എന്നെകൊണ്ട് ആവുന്ന സപ്പോർട്ട് ഞാൻ ചെയ്യും. പിന്നെ ഫുൾ ടൈം നമുക്ക് ഇത് എന്ന് നടക്കാനാകില്ല. കാരണം ഞാൻ ഒരുപാട് ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ്', എന്നായിരുന്നു ദിലീപിൻ്റെ മറുപടി.

manjuwarrierdileep3

എന്നാൽ തന്നോട് മഞ്ജു പറഞ്ഞത് മറ്റൊന്നായിരുന്നു എന്നാണ് നടിയുടെ അടുത്ത സൃഹുത്തും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറഞ്ഞത്.വിവാഹത്തിന് ശേഷം ആദ്യമായി കരിക്കകം ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ പോയതിന് ദിലീപ് വളരെ രൂക്ഷമായാണ് നടിയോട് പെരുമാറിയതെന്നും ആ പരിപാടിയുടെ സംഘാടകരുമായി മഞ്ജുവിനെ കണക്ട് ചെയ്ത് കൊടുത്തത് താൻ ആണെന്ന ഒറ്റക്കാരണത്താൽ ദിലീപ് തന്നെ വിളിച്ച് ദേഷ്യത്തോടെ സംസാരിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. 'രാത്രി ഒരു മണിക്കാണ് എനിക്ക് ഒരു കോള്‍ വന്നത്. ഇവിടെ കുറച്ച് പ്രശ്‌നങ്ങളുണ്ടെന്നും, ചേച്ചിയാണോ അമ്പലത്തില്‍ ഡാന്‍സ് ഫിക്‌സ് ചെയ്തുകൊടുത്തത് എന്ന് ചോദിച്ചു. ഡാന്‍സ് ഫിക്‌സ് ചെയ്തു കൊടുത്തതല്ല. രണ്ട് പേരെയും കണക്ട് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. മഞ്ജു അത് കളിക്കാന്‍ പാടില്ലെന്ന് ദിലീപ് പറഞ്ഞു.കുറച്ച് ഷൌട്ട് ചെയ്ത് സംസാരിച്ചു. പിറ്റേന്ന് മഞ്ജുവുമായി ഞാൻ സംസാരിച്ചു. അത് ഞാൻ ഡീൽ ചെയ്തോളാം എന്നായിരുന്നു മഞ്ജുവിൻ്റെ പ്രതികരണം. അതുകഴിഞ്ഞ് അവർ ഡാൻസ് കളിച്ചു. ഗുരുവായൂരിൽ ഡാൻസ് കളിക്കാൻ പോകുന്നതിന് മുൻപും ദിലീപിനോട് സമ്മതം ചോദിച്ചിരുന്നുവെന്നും ഡാൻസ് കളിക്കാൻ സ്റ്റേജിൽ കയറും മുൻപ് അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോൾ വളരെ മോശം ഭാഷയിലാണ് ദിലീപ് പ്രതികരിച്ചതെന്ന് മഞ്ജു പറഞ്ഞതായും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+