ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും
വിവാഹം കഴിഞ്ഞ് സിനിമാഭിനയം നിര്‍ത്തുക എന്നത് മലയാള സിനിമയില്‍ നായികമാര്‍ക്കിടയില്‍ ഒരുകാലത്ത് പതിവായിരുന്നു. സിനിമ വിട്ട പലരും വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നീട് തിരിച്ച് വരും നടത്തി. അക്കൂട്ടത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ ആരെന്ന ചോദ്യത്തിന് ഒരുത്തരമേ ഉളളൂ, മഞ്ജു വാര്യര്‍.
ദിലീപുമായുളള വിവാഹത്തിന് ശേഷം സിനിമ വിട്ട മഞ്ജു തിരിച്ച് വരുന്നത് 15 വര്‍ഷങ്ങള്‍ക്കപ്പുറം വിവാഹമോചനത്തിന് ശേഷമാണ്. ഏതാനും ചിത്രങ്ങളിലെ പ്രകടനം കൊണ്ട് തന്നെ മികച്ച അഭിനയത്രി എന്ന പേര് നേടിയെടുത്ത മഞ്ജു വാര്യര്‍ തിരിച്ചുവരവില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ഊട്ടിയുറപ്പിച്ചു.
മുന്‍പ് മലയാളത്തില്‍ മാത്രമായിരുന്നു അഭിനയിച്ചിരുന്നത് എങ്കില്‍ രണ്ടാം വരവില്‍ തമിഴ് അടക്കം മറ്റ് ഭാഷകളിലും മഞ്ജു വാര്യര്‍ മുന്‍നിര നായികയായി കാലുറപ്പിച്ചു. ഒരു വശത്ത് ദിലീപ് ചിത്രങ്ങള്‍ ഒന്നൊന്നായി തിയറ്ററില്‍ തകര്‍ന്നടിയുമ്പോള്‍ മറുവശത്ത്, മലയാളത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം തിളങ്ങുമ്പോള്‍ തന്നെ തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനും ധനുഷിനും അജിത്തിനുമൊപ്പം തകര്‍ക്കുകയാണ് മഞ്ജു വാര്യര്‍.

15 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ദിലീപിന്റെ വീടിന്റെ പടിയിറങ്ങുമ്പോള്‍ മഞ്ജുവിന്റെ കയ്യില്‍ സമ്പാദ്യമായി ഒന്നുമുണ്ടായിരുന്നില്ല. ജീവനാംശം പോലും ആവശ്യപ്പെടാതെ വെറും കയ്യോടെയാണ് മഞ്ജു ഇറങ്ങിയത്. വീണ്ടും നൃത്തപരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങി, പരസ്യങ്ങളില്‍ മോഡലായി തിളങ്ങി.
രണ്ടാം വരവിലെ ആദ്യ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു മികച്ച വിജയം നേടിയതോടെ മഞ്ജു വാര്യര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് മലയാളത്തില്‍ ഏത് യുവനായികമാരേക്കാളും പ്രതിഫലം പറ്റുന്നത് മഞ്ജു വാര്യര്‍ തന്നെയാണ്. 50 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് മഞ്ജു വാര്യര്‍ ഒരു സിനിമയ്ക്ക് സാലറി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് സിനിമയാണെങ്കില്‍ ഒരു കോടിക്ക് മേലെയാണ് പ്രതിഫലം.
സിനിമ കൂടാതെ പരസ്യങ്ങളും മഞ്ജു വാര്യര്‍ക്ക് പ്രധാന വരുമാന മാര്‍ഗമാണ്. മൈ ജി, കിച്ചണ്‍ ട്രഷേഴ്‌സ് മുതല്‍ കല്യാണ്‍ സില്‍ക്ക്‌സ്, റീഗല്‍ ജ്വല്ലേഴ്‌സ് വരെയുളള മുന്‍ നിര ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസിഡറാണ് മഞ്ജു വാര്യര്‍. ആ പേര് തന്നെ ഇന്ന് മലയാള സിനിമയില്‍ ഒരു ബ്രാന്‍ഡ് ആണ്. സിനിമകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമായി മഞ്ജു വാര്യരുടെ ആകെ ആസ്തി 150 കോടിയോളം രൂപ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴും മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങള്‍ മഞ്ജുവിനുണ്ട്. മലയാളത്തില്‍ രാഹുല്‍ സദാശിവന്റെ ചിത്രവും തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന മിസ്റ്റര്‍ എക്‌സ് പോലുളള ചിത്രങ്ങളും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുളളതാണ്.












Click it and Unblock the Notifications