'മഞ്ജു വാര്യർ മദ്യപാനിയാണെന്ന് പറഞ്ഞ് കൊടുക്കുകയാണ്, അറിയാത്തവരും അറിയട്ടെ', ടിബി മിനിക്കെതിരെ സജി നന്ത്യാട്ട്
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി പലതവണ വിവാദത്തിലായിട്ടുണ്ട്. ഏറ്റവും ഒടുവിൽ വിചാരണക്കോടതി ടിബി മിനിയെ രൂക്ഷമായി വിമർശിച്ചതും വലിയ വാർത്തയായി. കേസിന്റെ വിചാരണയ്ക്കിടെ പത്തിൽ താഴെ തവണ മാത്രമാണ് കോടതിയിൽ വന്നിട്ടുളളതെന്നും വന്നാൽ തന്നെ ഉറക്കമാണ് എന്നുമാണ് ജഡ്ജി വിമർശിച്ചത്.
ടിബി മിനിക്കെതിരെ നിർമ്മാതാവും ദിലീപ് അനുകൂലിയുമായി സജി നന്ത്യാട്ടും രംഗത്ത് വന്നിരിക്കുകയാണ്. ടിബി മിനിക്ക് ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലെന്ന് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ സജി നന്ത്യാട്ട് പരിഹസിക്കുന്നു.
സജി നന്ത്യാട്ടിന്റെ വാക്കുകൾ: '' ടിബി മിനി സ്വയം അപഹാസ്യയായി കേരള സമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ വിഷമം ആണ് തോന്നുന്നത്. അജയകുമാര്‍ സാറിനെ കണ്ടപ്പോള്‍ ടിബി മിനിയെ കുറിച്ച് ചോദിച്ചു. മറുപടിയായി അദ്ദേഹം ഒരു ചിരി ചിരിച്ചു. അതില്‍ എല്ലാം ഉണ്ട്. താന്‍ നില്ക്കുന്ന ഭാഗത്തുളള ആളുകളെ ടിബി മിനി അവഹേളിക്കുകയാണ് എന്നാണ് അവരുടെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് മാര്ട്ടിന് ഫ്ളഷ് ചെയ്ത് കളഞ്ഞു എന്നാണ് പറയുന്നത്. ലാലിന്റെ വീട്ടില്‍ നിന്ന് പോലീസ് പിടിച്ച മാര്ട്ടിന് പിന്നെ വെളിച്ചം കാണുന്നത് രണ്ടര വര്‍ഷം കഴിഞ്ഞാണ്. ആ മാര്ട്ടിന് എങ്ങനെയാണ് ഫ്ളഷ് ചെയ്ത് കളയുന്നത്. ഇവര്‍ പറയുന്നതിന് ഒരു ലോജിക്കും ഇല്ല.
പെണ്ണുങ്ങള് മദ്യപിക്കും എന്ന് നമ്മള് പോലും പറയില്ല. അപ്പോഴാണ് അവര്‍ ഒരു മാധ്യമത്തിന് മുന്നില്‍ വന്ന് അക്കാര്യം പറയുന്നത്. മഞ്ജു വാര്യര്‍ മദ്യപിച്ചിരുന്നുവെന്ന് ഇവര്‍ പറഞ്ഞ് കൊടുക്കുകയാണ്. ആരെങ്കിലും അറിഞ്ഞിട്ടില്ലെങ്കില്‍ അറിഞ്ഞോ എന്ന് പറഞ്ഞ് ഇവര്‍ പറഞ്ഞ് കൊടുക്കുകയാണ്. ദിലീപ് കാരണമാണ് എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഉദ്ദേശം. പക്ഷേ അത് മഞ്ജു വാര്യര്‍ക്ക് ഉണ്ടാക്കുന്ന ക്ഷീണം എത്ര മാത്രമാണ്. നമ്മള് പോലും ഇക്കാര്യം പറഞ്ഞിട്ടില്ല.
അവര്‍ നക്സലൈറ്റ് ആയിരുന്നുവെന്ന് പറയുന്നു. പിന്നെ പറയുന്നു ഈ കേസ് എടുക്കാന്‍ വക്കീലന്മാരാരും ഇല്ലാത്തത് കൊണ്ടാണ് താന്‍ കേസ് എടുത്തത് എന്ന്. ഇവര്‍ ഇടിച്ച് കയറി ചെന്നതാകാനാണ് സാധ്യത. ഈ കേസ് സെറ്റില്‍ ചെയ്യാന്‍ അതിജീവിതയോട് പറഞ്ഞുവെന്ന് ടിബി മിനി പറയുന്നു. വേറൊരാള് എങ്ങനെ ഒരു കേസുമായി ഇവരുടെ അടുത്ത് പോകും. സെറ്റില്‍മെന്റ് എന്ന് പറഞ്ഞാല്‍ പണം വാങ്ങി ആയിരിക്കുമല്ലോ.
ഇത്തരത്തില്‍ യാതൊരു വെളിവും വെള്ളിയാഴ്ചയും ഇല്ലാതെയാണ് ഇവര്‍ സംസാരിക്കുന്നത്. ശ്രീജിത്ത് പണിക്കര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ കോടതിയലക്ഷ്യമാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. ജഡ്ജി മോശമെന്ന് പറയുന്നവരാണ് ഇവര്‍. മീഡിയാ വണ്ണില്‍ താന്‍ പങ്കെടുത്ത ചര്‍ച്ചയില്‍, ഇവര്‍ പറഞ്ഞ കാര്യത്തെ കുറിച്ച് ചോദിച്ചു. ദിലീപ് പീഡിപ്പിച്ചാല്‍ പോലും അതിജീവിതയ്ക്ക് ഇത്ര പ്രശ്നമില്ല എന്ന് പറഞ്ഞത്. അപ്പോള്‍ അവര്‍ അസ്വസ്ഥയായി. സജി നന്ത്യാട്ടിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. ഉത്തരമില്ലാതെ വന്നപ്പോള്‍ ഇറങ്ങിപ്പോവുകയായിരുന്നു''.
-
"ദിലീപും ആന്റണിയും ചേർന്ന് ലിബർട്ടി ബഷീറിന് പണി കൊടുത്തു, മണിയെ ചിലർ കൂടെ നടന്ന് വഴി തെറ്റിച്ചു" -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം












Click it and Unblock the Notifications