'മഞ്ജുവായിരുന്നു ദിലീപിന്റെ ഭാഗ്യം, നിങ്ങളുടെ വിധി മാറ്റിയത് അവളുടെ കണ്ണീർ, ഉള്ള് ഇപ്പോഴും കരയുന്നുണ്ടാകും'
മലയാള സിനിമയിൽ എതിരില്ലാത്ത നായികയായി, കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് ദിലീപിനെ മഞ്ജു വാര്യർ വിവാഹം കഴിക്കുന്നത്. 1998 ഒക്ടോബർ 20തിന്. ദിലീപ് അന്നൊരു സൂപ്പർ താരമായിരുന്നില്ല. 2015 ജനുവരി 31ന് ഇരുവരും നിയമപരമായി വിവാഹ മോചിതരായി.
2016ൽ കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിച്ചു. അതിനിടെ
സിനിമയിലേക്ക് വീണ്ടും വൻ തിരിച്ച് വരവ് മഞ്ജു നടത്തി. മറുവശത്ത് നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായി, സിനിമകൾ ഓരോന്നായി ബോക്സോഫീൽ പൊട്ടി ദിലീപും. മഞ്ജു യഥാർത്ഥത്തിൽ ദിലീപിന്റെ ഭാഗ്യമായിരുന്നു എന്ന് പറയുകയാണ് ആരാധകർ.
സോണിയ അമ്മൂസ് എന്ന ബ്ലോഗർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്: '' ഡിസംബർ 8, യഥാർത്ഥ അതീജീവിതയുടെ വിധി.... അവൾക്കു നീതി കിട്ടട്ടെ. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ശിക്ഷ കിട്ടട്ടെ. ഒരിക്കൽ മലയാളി ഹൃദയത്തോട് ചേർത്തുവെച്ച ഒരു നായകനും നായികയും ഉണ്ടായിരുന്നു മലയാളികളുടെ പ്രിയങ്കരർ ആയിരുന്ന ദിലീപേട്ടനും മഞ്ജു ചേച്ചിയും.. ദിലീപേട്ടാ.. നിങ്ങളോടൊപ്പം പല നായികമാർ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും നല്ല ജോഡി മഞ്ജു വാര്യർ തന്നെയായിരുന്നു.. അവർ നിങ്ങടെ ഭാഗ്യം ആയിരുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കിയത് വൈകിയായിരിക്കും.

എന്നാലും നിങ്ങടെ ഹൃദയത്തിൽ അവരോട് എത്ര ദേഷ്യം ഉണ്ടെങ്കിലും അവരെന്ന തീരാനഷ്ടത്തിന്റെ ഒരു വേദന ഇപ്പോഴും അവശേഷിക്കുന്നുണ്ടാവാം. പക്വതയില്ലാത്ത പ്രായത്തിൽ നിങ്ങളുടെ കൈ പിടിച്ചിരുന്നവൾ അല്ലായിരുന്നോ.. താരറാണി പദം പോലും ഉപേക്ഷിച്ച് നിങ്ങളെന്ന ചെറിയ ലോകത്തേക്ക് ഇറങ്ങി വന്നവൾ അല്ലായിരുന്നോ. താങ്കളെ എത്രമാത്രം അവർ സ്നേഹിച്ചിരുന്നത് കൊണ്ടാവാം താങ്കളുടെ ഇഷ്ടത്തിന് പ്രാധാന്യം നൽകി താങ്കളുടെ ജീവിതത്തിന് എന്നേക്കുമായി പടിയിറങ്ങിയത്.
ഭാര്യ ഭർത്താക്കന്മാർ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നവർ ഉണ്ടാവാം. ഭർത്താവ് എങ്ങനെയായാലും തനിക്ക് ഒന്നുമില്ല എന്ന് കരുതി അവരോടൊപ്പം ജീവിക്കുന്നവർ.. പക്ഷേ മഞ്ജു വാര്യർ എന്ന സ്ത്രീക്ക് അതിന് കഴിയാത്തത് അവർ ദിലീപ് എന്ന അവരുടെ സ്വന്തമായവനെ അത്രമാത്രം സ്നേഹിച്ചത് കൊണ്ടാവാം..... അന്തസ്സുള്ള ഒരു വ്യക്തി ആയതുകൊണ്ടാവാം നിങ്ങളെന്ന മനുഷ്യനെ മാധ്യമങ്ങൾക്ക് മുമ്പിൽ വിട്ടുകൊടുക്കാത്തത്.
നിങ്ങളുടെ രണ്ടാളുടെയും ഒരുമിച്ചുള്ള സിനിമ കാണുമ്പോൾ മലയാളികൾക്ക് ഉണ്ടാകുന്ന ഒരു വിഷമം ഉണ്ട്.. സിനിമയിൽ നിങ്ങൾ ഇപ്പോൾ ആരാകേണ്ടതായിരുന്നു എന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിലെ പുണ്യം ആണ് താങ്കൾ വലിച്ചെറിഞ്ഞത്.. എത്രയൊക്കെ സന്തോഷം പുറമേ കാണിക്കുന്നുണ്ടെങ്കിലും അവരെന്ന സ്ത്രീയുടെ ഉള്ള് കരയുന്നുണ്ടാവും നിങ്ങളെന്നപുരുഷൻ മറ്റൊരാളുടെ കൈയും പിടിച്ച് നടക്കുന്നത് കണ്ടിട്ട്..
ആ കണ്ണുനീർ തന്നെയാവാം നിങ്ങളുടെ വിധിയെ മാറ്റിയെഴുതിയത്.. നിങ്ങളുടെ നിധിയും നിങ്ങളുടെ വിധിയും അവർ തന്നെയായിരുന്നു. അവരുടെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ഒരേ ഒരു കാരണമേ ഉള്ളൂ അത് ദിലീപ് എന്ന നിങ്ങൾ മാത്രമാണ്.. നിങ്ങളുടെ രണ്ടാളുടെയും ഒരുമിച്ചുള്ള ഫോട്ടോയും വീഡിയോയും ഒക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു വിഷമമാണ്, അതുകൊണ്ട് ഇത് ഇവിടെ കുറിക്കുന്നു''.












Click it and Unblock the Notifications