മീനൂട്ടിക്ക് ജൻമം നൽകിയ ആളല്ലേ, അവർ കാണിച്ച ചതിക്ക് ദൈവം കൊടുത്തോളും എന്ന് ദിലീപ് പറഞ്ഞു'; ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തമാക്കപ്പെട്ടതിന് പിന്നാലെ മുൻ ഭാര്യ മഞ്ജു വാര്യരെ ഉന്നം വെച്ചായിരുന്നു ദിലീപിൻ്റ പ്രതികരണം. മഞ്ജു പറഞ്ഞ വാക്കുകളിൽ നിന്നാണ് ഗൂഢാലോചന തന്നിലേക്ക് വന്നത് എന്നായിരുന്നു താരം പറഞ്ഞത്. അതേസമയം മഞ്ജുവിനോട് ദിലീപിനുള്ള പകയാണ് ഇത് വ്യക്തമാക്കുന്നതെന്നായിരുന്നു നടിയെ അനുകൂലിച്ചവർ പറഞ്ഞത്. എന്നാൽ മുൻ ഭാര്യയോട് താൻ ക്ഷമിച്ചെന്നാണ് ദിലീപ് തന്നോട് പറഞ്ഞതെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. നടി കേസിനെ കുറിച്ചും ഭഭബ സിനിമയെ കുറിച്ചും മോഹൻലാലിനെ കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു. ശാന്തിവിളയുടെ വാക്കുകൾ ഇങ്ങനെ
'ഭഭഭ' സിനിമ റിലീസ് ആയ ദിവസം തന്നെ ഞാൻ കണ്ടു.ആപത്തിൽ സഹായിക്കാത്ത ഒരാളെയും ചങ്ങാതിയായി കൂട്ടരുത് എന്ന് ആ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നി. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേരിൽ കേസ് വന്നപ്പോൾ ഇവിടുത്തെ സിനിമാ സംഘടനകൾ എല്ലാം അയാളെ പുറത്താക്കാൻ മത്സരിക്കുകയായിരുന്നു. എന്നിട്ട് അയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ അയാളെ വെച്ച് സിനിമ എടുത്ത വേന്തിരൻമാരും ഉണ്ടായിരുന്നു.

അമ്മയുടെ മീറ്റിംഗ് നടക്കുകയാണ്. മമ്മൂട്ടിയുടെ വീട്ടിൽ മീറ്റിംഗ് നടക്കുമ്പോൾ ഒരു യുവനടൻ ക്യാമറകളെ നോക്കി പറഞ്ഞ വാചകം മലയാളി മറക്കാൻ ഇടയില്ല. നമ്മൾ ആരും മറന്നാലും ദിലീപ് മറക്കില്ല. 'കമ്മിറ്റി അത് അംഗീകരിച്ചില്ലെങ്കിൽ പുറത്തുവന്ന് ഞാൻ ചിലത് പറയും" എന്നായിരുന്നു അയാളുടെ ഭീഷണി. ശരിക്കും മമ്മൂട്ടി അടക്കം ആ ഭീഷണിയിൽ വിഷമിച്ചു. തല താഴ്ത്തി കൊടുത്തു എന്ന് വേണമെങ്കിൽ പറയാം.
ഞാൻ അടക്കം, സുരേഷ് ഗോപി അടക്കം ഏറ്റിട്ട് നടക്കാത്ത ,അമ്മയ്ക്ക് ഫണ്ട് ഉണ്ടാക്കാൻ എടുക്കാനിരുന്ന സിനിമ ഏറ്റെടുത്ത് നടത്തുക മാത്രമല്ല, ആ സിനിമ പരാജയപ്പെട്ടാലും വിജയിച്ചാലും ഞാൻ അഞ്ചു കോടി രൂപ അമ്മയ്ക്ക് ലാഭവിഹിതമായി തരാമെന്ന് ഏറ്റ ആളാണ് ദിലീപ്. പടം വലിയ വിജയമായതുകൊണ്ട് ആറര കോടി നൽകിയ മനുഷ്യനെയാണ് പുറത്താക്കണമെന്ന് വാദിച്ചത് എന്നൊക്കെ മമ്മൂട്ടി ചിന്തിച്ചിരിക്കാം.
കോടതി എട്ടര വർഷത്തിന് ശേഷം ദിലീപിനെ വിട്ടയച്ചത് കേട്ടപ്പോഴെങ്കിലും ആലപ്പി അഷ്റഫ് കാണിച്ച മര്യാദ പോലും ഈ വാചകങ്ങൾ അടിച്ച ഒരു നടനും കാണിച്ചില്ല. ആലപ്പി അഷ്റഫ് പറഞ്ഞു: "ഞാൻ നിങ്ങളെ ഒരുപാട് എതിർത്തു, കാരണം നിങ്ങൾ എന്റെ രണ്ട് കഥ കേട്ടിട്ട് എനിക്ക് ഡേറ്റ് തരാതെ എന്നെ പറ്റിച്ചതിന്റെ ദേഷ്യത്തിലാണ് ഞാൻ എതിർത്തത്. പക്ഷേ കോടതി നിങ്ങളെ നിരപരാധിയെന്ന് പറഞ്ഞ് പുറത്തുവിടുമ്പോൾ ഞാൻ സോറി പറയുന്നു."
അത്രയും മാന്യത അയാൾ കാണിച്ചു.
പക്ഷേ "കമ്മിറ്റി കഴിഞ്ഞ് പുറത്തുവരട്ടെ, ഇപ്പോൾ ഞാൻ കാണിച്ചു തരാം" എന്നൊക്കെ പറഞ്ഞ് പോയവൻ ഈ വിധി വന്ന ശേഷവും പോലും മിണ്ടിയിട്ടില്ല. "എനിക്ക് തെറ്റ് പറ്റി" എന്ന് ഒരു വാക്കെങ്കിലും പറഞ്ഞില്ല. ഞാൻ പറഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയത്, അതിൽ എനിക്ക് വിഷമമുണ്ട് എന്നൊരു വാക്ക് പോലും പറഞ്ഞില്ല. ഒരു പെണ്ണും പിള്ള തനിക്കുള്ള പക തീർക്കാനായി മൈക്കിന് മുന്നിൽ കാച്ചിയ വാചകം വിശ്വസിച്ചത് എന്റെ തെറ്റായിരുന്നു എന്നെങ്കിലും ആ നടൻ പറയേണ്ടതായിരുന്നു. മലയാളത്തിലെ 'ലേഡി സൂപ്പർ സ്റ്റാർ' തേങ്ങ എന്നൊക്കെ പറഞ്ഞ് നടക്കുന്നില്ലേ; അവർ പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണ് ദിലീപാണ് എന്നൊക്കെ പറഞ്ഞ് ഈ കേസ് വന്നത്.
വിധിവരെ സമദൂരം പാലിച്ച ആളായിരുന്നല്ലോ മോഹൻലാൽ. നടി ആക്രമിക്കപ്പെട്ട കേസ് വന്നപ്പോൾ "ആ പെൺകുട്ടിക്ക്, എന്റെ അനിയത്തിക്ക് നീതി ലഭിക്കട്ടെ; ദിലീപ് ഈ കേസിൽ ഇല്ല, നിരപരാധിയാണെന്ന് തെളിയിക്കട്ടെ എന്ന് ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കും" എന്ന് പറഞ്ഞ ഏക ആളാണ് മോഹൻലാൽ. അതിന് മോഹൻലാലിനെ ഒരുപാട് പേർ എടുത്തു ഉടുത്തു. എന്നിട്ടും മോഹൻലാൽ അത് തിരുത്തിയില്ല. പരസ്യമായി അതിജീവിതയ്ക്കും ദിലീപിനും വേണ്ടി പ്രാർത്ഥിച്ച ആളാണ്. മോഹൻലാലിനെ നന്നായി പഠിച്ചാൽ അങ്ങനെ തന്നെയല്ലേ അദ്ദേഹത്തിന് പറയാൻ കഴിയൂ എന്ന് മനസിലാകും.
ദിലീപിന്റെ സഹോദരി ഫ്ലാറ്റിലാണ് താമസം. ദിലീപിന്റെ അനുജൻ വേറെ വീട്ടിലാണ് താമസം. പക്ഷേ ഇവരെല്ലാവരും രാവിലെ മുതൽ രാത്രി വരെയും ഒരു കൂട്ടുകുടുംബത്തെ പോലെ ദിലീപിനോടൊപ്പം തന്നെ ആലുവയിലെ വീട്ടിലുണ്ട്. ഒരു കൂട്ടുകുടുംബ രീതിയിലാണ് ദിലീപ് ആ വീട് കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ അയാൾക്ക് ഇതുപോലുള്ള ഒരു നാറിയ കേസിൽ ബുദ്ധി ഉപദേശിക്കാൻ കഴിയില്ല. തനിക്ക് രണ്ട് പെൺമക്കളുണ്ടെന്ന ബോധമുള്ള ആളാണ് ദിലീപ്. അതിനപ്പുറം അമിതമായ ഈശ്വരവിശ്വാസവും. തന്നെ ചതിച്ച് അഴിക്കുള്ളിലാക്കിയ മഹതിയോട് പോലും "മുകളിൽ ഇരിക്കുന്ന ആൾ ചോദിച്ചോട്ടെ" എന്ന് സമാധാനപ്പെടുന്ന ആളാണ് ദിലീപ്.
ഞാൻ ഒരു ദിവസം ദിലീപിനോട് സംസാരിച്ചു. "ഞാൻ ഒന്നും പറയില്ല ചേട്ടാ. താങ്കൾ ഇപ്പോൾ ഒരാളെ പറ്റി സംസാരിച്ചില്ലേ... എന്നോട് ഈ ചതി കാണിച്ചതിന് ദൈവം കൊടുക്കട്ടെ. ഒന്നുമില്ലെങ്കിലും എന്റെ മീനുവിന് ജന്മം നൽകിയതല്ലേ... ഞാൻ ഒന്നും പറയില്ല" എന്നാണ് ദിലീപ് പറഞ്ഞത്. അങ്ങനെ പറയുന്ന ഒരാളാണ് ദിലീപ്. അങ്ങനെ ഒരാൾക്ക് ഇങ്ങനെ ഒരു ഹീനകൃത്യം ചെയ്യാൻ കഴിയില്ല എന്നാണ് എന്റെ വിശ്വാസം.
എന്തു പറഞ്ഞാലും ദിലീപിന്റെ ജനപ്രിയതയെയും, ബിസിനസുകളെയും, അഭിമാനത്തെയും, സമ്പത്തിനെയും ഒക്കെ തകിടം മറിച്ചതാണ് അതിജീവിതയുടെ കേസ്. പുതിയ ചിത്രത്തിൽ ലാലേട്ടൻ ഒരു വേഷം ചെയ്താൽ സിനിമയുടെ തലവര തന്നെ മാറുമെന്ന് ദിലീപ് ചിന്തിക്കുക സ്വാഭാവികമാണ്. ഗോകുലം ഗോപാലേട്ടൻ എത്ര കോടി മുടക്കിയാലും അത് തിരിച്ചു പിടിക്കാൻ കഴിയുമെന്ന് അയാൾക്ക് തോന്നിയിരിക്കാം.
'ഭഭബ'യിൽ ചെറുതും വലുതുമല്ലാത്ത വേഷം ചെയ്തത് കാശിന്റെ ആർത്തിയിൽ ആയിരുന്നില്ല മോഹൻലാൽ സഹകരിച്ചത് എന്നാണ് എന്റെ വിശ്വാസം. ദിലീപിനെ സഹായിക്കുക എന്നതുതന്നെയാകും കാരണം. ദിലീപേ, മോഹൻലാൽ എന്ന വലിയ മനുഷ്യന്റെ മഹത്വം നിങ്ങൾ എന്നും ഓർക്കണം. 'ഭഭബ'യിൽ മോഹൻലാൽ സഹകരിച്ചതിനെക്കുറിച്ച് എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇത്രയേ ഉള്ളൂ.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ്












Click it and Unblock the Notifications