''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' !
വെള്ളിത്തിരയിൽ ഏറെ തിളങ്ങിയ താരജോഡികളായിരുന്നുവെങ്കിലും ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ ജീവിതത്തിൽ ആ തിളക്കം ഇല്ലായിരുന്നു. സിനിമയിൽ കത്തി നിൽക്കുന്ന നേരത്താണ് തന്റെ അത്രയും ഉയരത്തിൽ എത്തിയിട്ടില്ലാത്ത നടനായിരുന്ന ദിലീപിനെ മഞ്ജു വാര്യർ വിവാഹം കഴിക്കുന്നത്.
17 വർഷം നീണ്ട ദാമ്പത്യ ബന്ധത്തിന് ശേഷമാണ് 2015ൽ ദിലീപും മഞ്ജു വാര്യരും 2015ൽ വിവാഹ മോചനം നേടുന്നത്.ഒരു വർഷത്തിന് ശേഷം 2016ൽ ദിലീപ് നടിയായ കാവ്യാ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. ഇത് ആരാധകരെ ഞെട്ടിച്ചുവെങ്കിലും സിനിമയ്ക്ക് അകത്തുളള പലരും പ്രതീക്ഷിച്ച വിവാഹം തന്നെ ആയിരുന്നു.
മഞ്ജുവുമായുളള വിവാഹ മോചനത്തിന് വർഷങ്ങൾക്ക് മുൻപ് തന്നെ ദിലീപും കാവ്യാ മാധവനും തമ്മിൽ ബന്ധം ഉണ്ടായിരുന്നുവെന്ന് സിനിമാ രംഗത്ത് നിന്ന് നിർമ്മാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ അടക്കമുളളവർ വെളിപ്പെടുത്തിയിട്ടുളളതാണ്. വിവാഹ ശേഷം ദിലീപിന്റെ വീട്ടിൽ അടിമയെ പോലെയാണ് മഞ്ജു വാര്യർ കഴിഞ്ഞിരുന്നത് എന്നും ലിബർട്ടി ബഷീർ ആരോപിച്ചിരുന്നു. മഞ്ജു വാര്യർ ആ വീട്ടിൽ ശ്വാസം മുട്ടി ജീവിക്കുന്നതിന് സാക്ഷിയായിട്ടുണ്ടെന്ന് കൌമുദി മൂവീസിന് നൽകിയ പഴയ അഭിമുഖത്തിൽ ലിബർട്ടി ബഷീർ പറഞ്ഞിരുന്നു.

ലിബർട്ടി ബഷീർ അന്ന് പറഞ്ഞത്:'' കല്യാണം കഴിച്ച ശേഷം ദിലീപിന്റെ വീട്ടില്‍ മഞ്ജു വാര്യര്‍ക്ക് ഒരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. അതൊരു പ്രണയവിവാഹം ആയിരുന്നു. മഞ്ജു വാര്യര്‍ ആ വീട്ടില്‍ ശ്വാസം മുട്ടി നില്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. താന്‍ ദിലീപിന്റെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ആ വഴിക്ക് പോകുമ്പോള്‍ അവിടെ കയറും.
വല്ലപ്പോഴും മഞ്ജു വാര്യരെ ഫോണ്‍ വിളിച്ചാല്‍ തന്നെ കിട്ടാന്‍ പാടായിരുന്നു. ആരാണ് വിളിക്കുന്നത് എന്നൊക്കെ അന്വേഷിച്ച് മാത്രമായിരുന്നു ഫോണ്‍ മഞ്ജുവിന് കൊടുത്തിരുന്നത്. ഒരിക്കലും മഞ്ജുവിനെ നേരിട്ട് കിട്ടില്ല. ദിലീപിന്റെ അമ്മയോ പെങ്ങള്‍മാരോ ആണ് ഫോണ്‍ എടുക്കുക. ആരാണ് എന്താണ് എന്നൊക്കെ വ്യക്തത വരുത്തിയ ശേഷം മാത്രമേ മഞ്ജുവിന് ഫോണ്‍ കൊടുക്കുകയുളളൂ.
ആ സമയത്ത് മഞ്ജുവിനെ ജയിലില്‍ ഇട്ടത് പോലെ ആയിരുന്നുവെന്ന് തനിക്ക് നല്ല ബോധ്യമുണ്ട്. മഞ്ജുവിന്റെ തറവാടിത്തം കൊണ്ട് മാത്രമാണ് ഇപ്പോഴും നിശബ്ദയായിട്ടിരിക്കുന്നത്. ഒരു തവണ മഞ്ജുവിനെ വീട്ടില്‍ വല്ലാത്ത അവസ്ഥയില്‍ കണ്ടിട്ടുണ്ട്'', ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.












Click it and Unblock the Notifications