ബിഗ് ബോസില്‍ പലരും പിആര്‍ കൊടുത്തിരുന്നു; അനുമോള്‍ എങ്ങനെ വിജയിയായി? എനിക്ക് ആ ഗതികേടില്ല
ബിഗ് ബോസില്‍ പിആര്‍ കൊടുത്തതു കൊണ്ടു മാത്രം വിജയിക്കാന്‍ കഴിയില്ലെന്ന്
ബിഗ് ബോസ് സീസണ്‍ 7 മത്സരാര്‍ത്ഥിയായ ഷാനവാസ്. ബിഗ് ബോസില്‍ പലരും പിആര്‍ കൊടുത്തിരുന്നു എന്നാണ് ഞാന്‍ കേട്ടത്. സത്യാവസ്ഥ അറിയില്ല. ഞാന്‍ ബിഗ് ബോസിലേക്കു പോകുമ്പോള്‍ പിആറിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഇത്രയും കാശ് കൊടുത്ത് പിആര്‍ വര്‍ക്ക് ചെയ്യാമെന്ന് അറിയില്ലായിരുന്നു. അവിടെ കാശ് ചെലവാക്കി നില്‍ക്കേണ്ട ഗതികേട് എനിക്കില്ലായിരുന്നുവെന്നും ഷാനവാസ് കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസ്.കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിഗ് ബോസ് ഹൗസിനുള്ളിലെ അനുഭവങ്ങള്‍ ഷാനവാസ് പങ്കുവെച്ചത്.
ഇപ്പോള്‍ എല്ലാം ബിസിനസാണ്. പിആര്‍ കൊടുക്കുന്നത് തെറ്റാണെന്ന് ഞാന്‍ പറയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും പിആര്‍ കൊടുക്കുന്നു. എന്നാല്‍ പിആര്‍ വിചാരിച്ചാല്‍ മാത്രം വിന്നര്‍ ആകില്ല. അനുമോള്‍ കണ്ടന്റ് കൊടുത്താല്‍ മാത്രമേ പിആറിന് എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. ബിഗ് ബോസില്‍ പലരും പി.ആര്‍ കൊടുത്തിരുന്നു എന്നാണ് ഞാന്‍ കേട്ടത്. അനുമോള്‍ടെ അത്ര കണ്ടന്റ് കൊടുക്കാത്തതു കൊണ്ടായിരിക്കും അവരൊക്കെ ആദ്യം തന്നെ എവിക്ട് ആയത്.
ഏതൊക്കെയോ യൂട്യൂബ് ചാനലുകള്‍ ഷാനവാസ് ആര്‍ക്കോ പിആര്‍ കൊടുത്തു എന്നൊക്കെ പ്രചരിപ്പിച്ചു. ഞാന്‍ ഒന്നിനും പ്രതികരിക്കാന്‍ പോയില്ല.

നൂറു ദിവസം എങ്ങനെ ഫോണ്‍ ഒന്നുമില്ലാതെ ജീവിക്കാം എന്ന് ബിഗ് ബോസ് പഠിപ്പിച്ചു. ജീവിതത്തില്‍ വരുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പഠിച്ചു. പോകുമ്പോള്‍ 96 കിലോ ഉണ്ടായിരുന്നു. ഇറങ്ങുമ്പോള്‍ 84 കിലോയായി. 12 കിലോയോളം കുറഞ്ഞു. ഒരുപാട് മാറ്റങ്ങള്‍ ജീവിതത്തിലും സ്വഭാവത്തിലും ഉണ്ടായി.
നേരത്തെ രണ്ടു മൂന്നു തവണ ബിഗ് ബോസിലേക്കു വിളിച്ചിരുന്നു. അന്ന് സീരിയലിന്റെ തിരക്കുകളിലായിരുന്നു. ഒരു തവണ വിളിച്ചപ്പോള്‍ ഫ്രണ്ട്‌സിനോടൊക്കെ പറഞ്ഞു. അവര്‍ പറഞ്ഞത് അത് ഭയങ്കര പ്രശ്‌നമാണ്. എല്ലാവരും പോസിറ്റീവോടെ ഇറങ്ങില്ല. ഒരുപാട് നെഗറ്റീവ് ഉണ്ടാകും. ഇമേജിന് കോട്ടം തട്ടുന്ന സംഭവങ്ങള്‍ ഉണ്ടാകും. നമ്മുടെ യഥാര്‍ത്ഥ സ്വഭാവം അറിയും. എന്തെങ്കിലും പ്രശ്‌നങ്ങളിലൊക്കെ ഇടപെട്ട് നിലപാടുകളൊക്ക പറയുമ്പോള്‍ നെഗറ്റീവ് ആയിട്ടു വരാം. പോസിറ്റീവായിട്ടു വരാം. ഒന്നും പ്രവചിക്കാന്‍ പറ്റില്ല. എന്നൊക്കെ അവര്‍ പറഞ്ഞ് പേടിപ്പിച്ചു. ഈ പേടി ഉള്ളിലുണ്ടായിരുന്നു.
പ്രോജക്ടുകളൊന്നും ഏറ്റെടുക്കാതെ ഇരുന്നപ്പോള്‍ പോകാം എന്നു തോന്നി. കാരണം ബിഗ് ബോസില്‍ പങ്കെടുത്തവര്‍ക്ക് ഒക്കെ വലിയ റീച്ച് ലഭിക്കുന്നത് കണ്ടു. അപ്പോള്‍ തോന്നി ബിഗ് ബോസില്‍ പങ്കെടുത്ത് എന്നെ ഒന്ന് അപ്‌ഡേറ്റ് ചെയ്യാമെന്ന്. തിരക്കു കാരണം ഒരു എപ്പിസോഡ് പോലും കാണാതെയാണ് ബിഗ് ബോസില്‍ പോയത്. ഓഡീഷനു പോയപ്പോള്‍ കാണാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു. എന്നിട്ടും കാണാന്‍ പറ്റില്ല.
അവിടെ ചെന്ന് ഒരാഴ്ച്ച കൊണ്ട് ഗെയിം എന്താണെന്ന് മനസിലാക്കി. ഒന്ന് രണ്ട് അടി കിട്ടിയപ്പോള്‍ ഗെയിം മനസിലാക്കി നൂറു ദിവസം നില്‍ക്കാന്‍ പറ്റി. പുറത്തിറങ്ങിയപ്പോഴാണ് ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞത്. എന്റെ നിലപാടുകളില്‍ ഞാന്‍ ഉറച്ചുനിന്നു. എന്റേതായ ശരികളിലാണ് നിന്നത്. ബിഗ് ബോസ് തന്നത് വലിയൊരു ലോകമാണ്. എനിക്ക് പുതുജീവന്‍ ലഭിച്ചു. സ്ട്രാറ്റജിയുടെ ഭാഗമായിട്ടാണ് ആദ്യം അനീഷുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് നല്ല സൗഹൃദമായി വളരുകയായിരുന്നുവെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications