Get Updates
Get notified of breaking news, exclusive insights, and must-see stories!

'മീനാക്ഷി മഞ്ജു വാര്യരെ ജീവിതത്തിൽ നിന്നും വലിച്ചെറിഞ്ഞു';പുതിയ പോസ്റ്റിലും നടിക്കെതിരെ കമൻ്റ്

സിനിമ താരങ്ങളുടെ മക്കൾ അവരുടെ പാത തുടർന്ന് സിനിമയിലെത്തി പ്രേക്ഷക പിന്തുണയും സ്നേഹവും നേടിയെടുക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു സിനിമയിൽ പോലും അഭിനയിക്കാതെ എന്തിന് ഒരു അഭിമുഖത്തിലോ ഓണ്‍ലൈൻ ചാനൽ വീഡിയോകളിലോ പോലും പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷക്കണക്കന് ആരാധകരെ സമ്പാദിച്ച താരപുത്രിയാണ് മീനാക്ഷി ദിലീപ്. ഡോക്ടറായ മീനാക്ഷിയുടെ ഏത് സോഷ്യൽ മീഡിയ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് വൈറാലാകാറുള്ളത്.പലരും സ്നേഹം പങ്കുവെയ്ക്കുമ്പോൾ ദീലീപേട്ടൻ്റെ സ്വന്തം മീനൂട്ടി എന്നാണ് കുറിച്ചിരിക്കുന്നത്.

ഇപ്പോഴിതാ മീനാക്ഷി പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയും ആരാധകർ ഏറ്റെടുത്ത് കഴഞ്ഞു. വെക്കേഷൻ ഡണ്‍ എന്ന ക്യാപ്ഷനോടെ അൽപം മങ്ങിയ (ബ്ലേർ) ആയ ചിത്രമാണ് മീനാക്ഷി പങ്കുവെച്ചത്. പതിവ് പോലെ തന്നെ മീനാക്ഷിയെ കണ്ടതിൻ്റ സന്തോഷവുമായി പോസ്റ്റിന് കീഴെ ആരാധകരെത്തി. മീനാക്ഷി അതീവ സുന്ദരിയായിരിക്കുന്നു എന്നാണ് പോസ്റ്റിന് താഴെ പലരും കമൻ്റ് ചെയ്തിരിക്കുന്നത്.

meenakshimanju

ദിലീപ്-മഞ്ജു വാര്യർ വേർപിരിയലിന് ശേഷവും അച്ഛനൊപ്പം ഉറച്ച് നിന്ന മകളാണ് മീനാക്ഷി. മീനാക്ഷിയുടെ ഈ തീരുമാനത്തെ ചൂണ്ടിക്കാട്ടിയാണ് വിമർശകർ പലപ്പോഴും മഞ്ജുവിനെതിരെ തിരിഞ്ഞിട്ടുള്ളത്. പെണ്‍കുട്ടികൾ പൊതുവെ അച്ഛനൊപ്പമല്ല ,അമ്മയ്ക്കൊപ്പമാണ് പോകുകയെന്നും എന്നാൽ അമ്മയ്ക്ക് പകരം അച്ഛനെ ഈ മകൾ തിരഞ്ഞെടുത്തതിന് പിന്നിൽ തക്കതായ കാരണം കാണുമെന്നൊക്കെയാണ് പലരുടേയും വാദങ്ങൾ

തൻ്റെ മകൾക്ക് അച്ഛൻ എത്രത്തോളം പ്രീയപ്പെട്ടതാണെന്ന് അറിയുന്നതിനാലാണ് അവളുടെ തീരുമാനത്തെ അംഗീകരിച്ചത് എന്നാണ് മുൻപ് മഞ്ജു വാര്യർ പറഞ്ഞിട്ടുള്ളത്. മകൾ ഏത് നിമിഷം വന്നാലും താൻ സ്വീകരിക്കാൻ തയ്യാറാണെന്നും നടി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മകളുടെ പുതിയ പോസ്റ്റിന് ലൈക്കുമായി മഞ്ജു വാര്യരും എത്തിയിട്ടുണ്ട്. എന്നാൽ ഇത് ചിലർക്ക് അത്ര പിടിച്ചിട്ടില്ല. ചിലർ കടുത്ത അധിക്ഷേപമാണ് പോസ്റ്റിന് താഴെ നടിക്കെതിരെ നടത്തുന്നത്.എന്തിനാണ് ലൈക്കടിച്ചതെന്നും വിവാഹവും കുട്ടികളുമൊന്നും നിങ്ങൾക്ക് ഇഷ്ടമല്ലല്ലോയെന്നാണ് ഒരു കമൻറ്.

മീനാക്ഷിയെ എന്നന്നേക്കുമായി കൈവിട്ട് കടന്നു കളഞ്ഞയാളാണ് മഞ്ജു വാര്യർ എന്നും മകൾക്ക് പൂർണ്ണ സുരക്ഷിതത്വവും സംരക്ഷണവും പരിചരണവും നൽകി എല്ലാവിധത്തിലും ത്യാഗം ചെയ്തു. അവളുടെ ഭാവി സംരക്ഷിച്ച ഉത്തമ മനുഷ്യനായ അവളുടെ അച്ചനേയാണ് ചേർത്തു നിർത്തേണ്ടതെന്ന് മീനൂട്ടി ആരെക്കാളും നന്നായി മനസ്സിലാക്കി എന്നാണ് മറ്റൊരാൾ കമൻ്റ് ചെയ്തിരിക്കുന്നത്.

അമ്മയെ മീനാക്ഷി തൻ്റെ ജീവിതത്തിൽ നിന്നുo വലിചെറിഞ്ഞുവെന്നും താൻ സത്യത്തേയും ... ധർമ്മത്തെയും പിന്തുണയ്ക്കുന്നുവെന്ന് അക്ഷരാർത്ഥത്തിൽ തെളിയിച്ച ഉറച്ച തീരുമാനത്തിൻ്റെ ഉടമയായ ധീരയായ പെൺപുലിയാ് മീനാക്ഷിയെന്നുമൊക്കെയാണ് കമൻ്റ.്

അമ്മ ഉപേക്ഷിച്ചിട്ടും സ്നേഹനിധിയായ അച്ഛന്റെ സത്യസന്ധത തിരിച്ചറിയുകയും അച്ഛനിൽ സത്യവും ന്യായവും ധർമ്മവും ഉണ്ടെന്നു മനസിലാക്കി എന്തുവിലകൊടുത്തും തന്റെ സ്നേഹനിധിയായ പിതാവ് കടന്നുപോയ
അഗ്നിപരീക്ഷയിൽ അദ്ദേഹത്തിന് താങ്ങും തണലുമായി നിന്ന മീനുട്ടിയെ പോലൊരു ഉത്കൃഷ്ടമായ മകളെ തന്റെ അനന്തരാവകാശിയായി ലഭിച്ചത് നടൻ ദിലീപിന്റെ കർമ്മഫലവും മുന്ജന്മ സുകൃതവുമാണെന്നും ആരാധകൻ കുറിക്കുന്നു.

അങ്ങേയറ്റം സമ്പന്നതയിലും ആഡംബരത്തിലും ജനിച്ചു വളർന്നുവെങ്കിൽപോലും മീനുട്ടി എല്ലായിപ്പോഴും എളിയ മനോഭാവവും ലാളിത്യവും നിലനിർത്തുകയും നീതിയുടെയും സത്യത്തിന്റെയും തത്വം ഉയർത്തിപ്പിടിക്കുന്നുവെന്ന് സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകി സ്നേഹവാനായ പിതാവിനൊപ്പം ഒരു പാറ പോലെ ഉറച്ചു നിൽക്കുകയും ചെയ്യുന്നവളാണെന്നും മീനാക്ഷിയെ പുകഴ്ത്തിയുള്ള കമൻ്റിൽ പറയുന്നുണ്ട്. പതിവ് പോലെ തന്നെ മീനാക്ഷിയോ മഞ്ജുവോ ഒന്നും ഇത്തരം കമൻറുകളോട് പ്രതികരിച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+