മഞ്ജു വാര്യരുടെ മൂക്ക് ഇതുപോലാണോ,പല്ല് ഇതുപോലാണോ; മഞ്ജുവിൻ്റേയും ദിലീപിൻ്റേയും പേരിൽ പോര്
ദിലീപ്-മഞ്ജു വാര്യർ വിവാഹമോചന സമയത്ത് ഇരുവരേയും പോലെ തന്നെ ഏറ്റവും കൂടുതൽ ചർച്ചയായ പേര് മകൾ മീനാക്ഷിയുടേതായിരുന്നു. മാതാപിതാക്കൾ വേർപിരിയുമ്പോൾ മകൾ ആർക്കൊപ്പം നിൽക്കും എന്നതായിരുന്നു ചോദ്യം. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മീനാക്ഷി അച്ഛൻ ദിലീപിനൊപ്പം നിന്നു. മീനാക്ഷിയുടെ ഈ തീരുമാനത്തിൻ്റേ പേരിൽ മഞ്ജു വാര്യർ ഇന്നും പഴി കേൾക്കുന്നുണ്ട്. അച്ഛനൊപ്പം മകൾ നിൽക്കണമെങ്കിൽ അമ്മ തെറ്റുകാരിയാണെന്ന മട്ടിലാണ് ആക്ഷേപങ്ങൾ.
എന്നാൽ എന്തുകൊണ്ട് മീനാക്ഷിയുടെ ആ തീരുമാനത്തെ താൻ ബഹുമാനിച്ചുവെന്ന് മഞ്ജു ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. മകൾ അച്ഛനോടുള്ള ഇഷ്ടം തനിക്ക് പൂർണബോധ്യമുണ്ടെന്നായിരുന്നു താരം പറഞ്ഞത്.മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപ് കാവ്യയെ വിവാഹം കഴിച്ചപ്പോൾ അന്നും മീനാക്ഷി മുന്നിലുണ്ടായിരുന്നു. കാവ്യയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മകളോട് ആദ്യം പറഞ്ഞപ്പോൾ അച്ഛന് മതിയായില്ലേയെന്നാണ് അവൾ ആദ്യം തമാശരൂപേണ ചോദിച്ചതെന്നും പിന്നീട് അച്ഛന് ഇഷ്ടമാണെങ്കിൾ എനിക്കും ഇഷ്ടമാണെന്ന് മകൾ പറഞ്ഞതായും ദിലീപ് പറഞ്ഞിരുന്നു.

ഇപ്പോൾ ഡോക്ടറാണ് മീനാക്ഷി. മകളെ ഡോക്ടറാക്കണമെന്നത് തൻ്റെ വലിയ ആഗ്രഹമാണെന്ന് ദിലീപ് പറഞ്ഞിരുന്നു. ആസ്റ്ററിൽ ഡെർമറ്റോളജി വിഭാഗത്തിലാണ് മീനാക്ഷി ജോലി ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മിക്കും ഒപ്പമുള്ള നിരവധി വീഡിയോകളും ഫോട്ടോകളും മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങൾക്കെല്ലാം മഞ്ജു വാര്യർ സ്നേഹം പങ്കിടാറുണ്ട്. ഒരിക്കൽ പോലും പക്ഷെ മീനാക്ഷി മഞ്ജു വാര്യർക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ചിട്ടില്ല.
ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ട്രാൻസിഷൻ വീഡിയോ ആണ് പങ്കുവെച്ചത്. സാരിയുടുത്തുകൊണ്ടുള്ള മീനാക്ഷിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ പതിവ് പോലെ തന്നെ മഞ്ജു -ദിലീപ് ആരാധകർ വീഡിയോക്ക് താഴെ പോരെടുക്കുന്നുണ്ട്. ദിലീപേട്ടൻ്റെ മകൾ എന്ന് ദിലീപ് ആരാധകരും മഞ്ജു ചേച്ചിയുടെ മകൾ എന്ന് മഞ്ജു ആരാധകരും പറയുന്നു. ഇതിനിടയിൽ മഞ്ജുവിനെ പോലെയാണ് മീനാക്ഷിയെ കാണാൻ എന്ന് പറഞ്ഞ ഒരു കമൻ്റിനെതിരെ ചിലർ രംഗത്തെത്തുകയും ചെയ്തു.
'ഒരു കാര്യം പറയട്ടെ,നിനക്കൊക്കെ കണ്ണ് കണ്ടൂടെ,ആ മഞ്ജുവിന്റെ മൂക്ക് ഇതുപോലാണോ,പോട്ടെ ചിരി,പല്ലുകൾ അതുപോലാണോ,കഷ്ടം',എന്നാണ് കമൻ്റിൽ പറയുന്നത്. യഥാർത്ഥത്തിൽ മീനക്ഷിയെ കാണാൻ ദിലീപിൻ്റെ അമ്മയെ പോലെ ആണെന്നും ദിലീപിൻ്റെ മുഖച്ഛായ ആണെന്നുമുള്ള കമൻ്റുകളും ഫോട്ടോക്ക് താഴെ നിറയുന്നു. എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ്റെ മകൾ എന്ന് മാത്രം മതിയെന്നാണ് മറ്റ് ചിലരുടെ തിട്ടൂരം.












Click it and Unblock the Notifications