മീനാക്ഷിക്ക് കാവ്യ മാധവൻ വക സമ്മാനം; പിന്നാലെ മറ്റൊരു ചിത്രവും..ആരാധകർ പറയുന്നത് മഞ്ജു വാര്യരെ കുറിച്ച്
കൊച്ചി; മറ്റ് സിനിമ താരങ്ങളുടെ മക്കളെ പോലെ അല്ല, ദിലീപിൻ്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷിയെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് വലിയ ആകാംക്ഷയാണ്. മാതാപിതാക്കൾ വേർപിരിഞ്ഞപ്പോൾ പിതാവിനൊപ്പം പോകാൻ തീരുമാനിച്ച മീനാക്ഷിയെ അന്ന് മലയാളികൾ ഏറെ ആശ്ചര്യത്തോടെയാണ് നോക്കിയത്.
എന്തുകൊണ്ട് മീനാക്ഷി അത്തരമൊരു തീരുമാനമെടുത്തു എന്ന ചോദ്യം പലരും ഉയർത്തി. മകളുടെ ആ തീരുമാനത്തിൽ അമ്മ മഞ്ജ വാര്യരും അന്ന് ധാരാളം പഴി കേട്ടു. എന്തുകൊണ്ട് മകൾ കൂടെ വന്നില്ലെന്നതിന് പിന്നീട് മഞ്ജു തന്നെ വ്യക്തത വരുത്തിയിരുന്നു. മീനാക്ഷിക്ക് അച്ഛനെ എത്രത്തോളം ഇഷ്ടമാണെന്ന് തനിക്ക് അറിയാമെന്നും അതിനാൽ മകളുടെ തീരുമാനത്തെ മാനിക്കുകയാണ് ചെയ്തത് എന്നുമാണ് മഞ്ജു വ്യക്തമാക്കിയത്.

മഞ്ജുവുമായുള്ള ബന്ധം അവസാനിപ്പിച്ച് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചപ്പോഴും മീനാക്ഷി സകല പിന്തുണയുമായി അച്ഛനൊപ്പം ചേർന്ന് നിന്നു. ദിലീപിനെ പോലെ തന്നെ കാവ്യയെ മീനാക്ഷിയും സ്നേഹത്തോടെ തൻ്റെ ജീവിതത്തിലേക്ക് സ്വീകരിച്ചതാണ് പിന്നീട് കണ്ടത്.
പൊതുവേദികളിലെല്ലാം മിക്കപ്പോഴും മീനാക്ഷി കാവ്യയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പിറന്നാൾ ദിനങ്ങളിൽ പരസ്പരം സ്നേഹം പങ്കിട്ടും ആശംസകൾ അറിയിച്ചുമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. എന്നാൽ ഒരിക്കൽ പോലും തങ്ങളുടെ ബന്ധത്തെ കുറിച്ചോ അടുപ്പത്തെ കുറച്ചോ മീനാക്ഷിയോ കാവ്യയോ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിക്കുമൊപ്പം എപ്പോഴും പ്രത്യക്ഷപ്പെടാറുള്ള മീനാക്ഷിയെ കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം കണ്ടിരുന്നില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായി വീട്ടിലെത്തിയപ്പോഴും സ്നേഹം പങ്കിടാൻ മകൾ ഉണ്ടായിരുന്നില്ല. ഇതോടെ മീനാക്ഷി എവിടെയെന്ന ചോദ്യങ്ങൾ ആരാധകർ ഉയർത്തിയിരുന്നു.
തൊട്ടടുത്ത ദിവസം മീനാക്ഷി പുതിയൊരു സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തി. കാവ്യയുടെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ മോഡായാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടത്. ബേണ്‍ഡ് ഓറഞ്ച് നിറത്തിലുള്ള സാരിയിൽ അതീവ സുന്ദരിയായിരുന്നു മീനാക്ഷി. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമൻ്റുമായി എത്തിയത്. ഈ സാരിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. മീനാക്ഷിക്കായി കാവ്യയുടെ 'ലക്ഷ്യ' എക്സ്ക്ലൂസീവായി തയ്യാറാക്കിയതാണിത്. ലക്ഷ്യയുടെ വെബ്സൈറ്റിൽ ഇക്കാര്യം പറയുന്നുണ്ട്. ആളുകൾക്ക് ഈ സാരി വെബ്സൈറ്റിൽ കയറി ഓഡർ ചെയ്യാനും സാധിക്കും. ഇതേ ബേണ്‍ഡ് ഓറഞ്ച് കളറിലുള്ള ലക്ഷ്യയുടെ ഒരു ചൂരിദാർ മുൻപ് കാവ്യ മാധവനും അണിഞ്ഞിട്ടുണ്ട്. ആ ഫോട്ടോയും മീനാക്ഷി സാരിയിലുള്ള ഫോട്ടോയും ലക്ഷ്യയുടെ ഇൻസ്റ്റ സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം മീനാക്ഷിയുടെ ഫോട്ടോയ്ക്ക് താഴെ മഞ്ജുവിൻ്റെ ആരാധകർ വിമർശനം ഉയർത്തുന്നുണ്ട്. അമ്മയെ ഉപേക്ഷിച്ച മകൾ എന്നാണ് ചിലരുടെ വിമർശനം. സാധാരണ നിലയിൽ മീനാക്ഷിയുടെ മിക്ക ചിത്രങ്ങൾക്കും അമ്മ മഞ്ജു വാര്യർ ലൈക്കടിക്കാറുണ്ട്. എന്നാൽ ഇത്തവണത്തെ ചിത്രത്തോട് മഞ്ജു വാര്യർ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം ആരാധകർ ചർച്ചയാക്കുന്നുണ്ട്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications