'രണ്ടാം വിവാഹത്തിന് അച്ഛനെക്കൊണ്ട് തീരുമാനമെടുപ്പിച്ചത് ഞാനാണ്', മീനാക്ഷി ദിലീപ് അന്ന് പറഞ്ഞത്
മഞ്ജു വാര്യരുമായുളള ദിലീപിന്റെ വിവാഹ മോചനത്തോടെ കാവ്യയുമായുളള നടന്റെ അടുപ്പമാണ് കാരണമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പക്ഷേ ഇരുവരും അക്കാര്യം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഏവരേയും അമ്പരപ്പിച്ച് കൊണ്ടാണ് വിവാഹ മോചനത്തിന്റെ തൊട്ടടുത്ത വര്‍ഷം കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിച്ചത്.
അതീവ രഹസ്യമായിട്ടാണ് വിവാഹം പ്ലാന്‍ ചെയ്തിരുന്നത്. വിവാഹ ദിവസം രാവിലെയാണ് വളരെ അടുത്ത ആളുകള്‍ പോലും വിവരം അറിയുന്നത്. ഇന്ന് തന്റെ വിവാഹമാണ് എന്ന് ദിലീപ് ഫേസ്ബുക്കിലൂടെ വിവരം അറിയിക്കുന്നത് വരെ ആരാധകരോ മാധ്യമങ്ങളോ കാര്യം അറിഞ്ഞിരുന്നില്ല.
കാവ്യയെ വിവാഹം കഴിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് ദിലീപ് പിന്നീട് പറഞ്ഞത്. മഞ്ജു വാര്യരുമായുളള വിവാഹ മോചനത്തിന് ശേഷം രണ്ടാമതൊരു വിവാഹത്തിന് വീട്ടുകാരാണ് മുന്‍കൈ എടുത്തത് എന്നും അങ്ങനെയാണ് കാവ്യയിലേക്ക് ആലോചന പോകുന്നത് എന്നും ദിലീപ് പറഞ്ഞിരുന്നു.

കാവ്യയുമായുളള വിവാഹ ദിവസം ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി മാധ്യമങ്ങളോട് പറഞ്ഞത്, തനിക്ക് ഈ വിവാഹത്തില്‍ സന്തോഷമേ ഉളളൂ എന്നാണ്. വിവാഹത്തെ കുറിച്ച് അച്ഛനോട് പറഞ്ഞത് താനാണ് എന്നും മീനാക്ഷി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിധി വന്ന പശ്ചാത്തലത്തില്‍ വിവാഹ ദിവസം ദിലീപും മീനാക്ഷിയും മാധ്യമങ്ങളോട് നടത്തിയ പ്രതികരണം വീണ്ടും ചര്‍ച്ചയാവുകയാണ്.
''എല്ലാ വിഷയങ്ങളും എല്ലാവര്ക്കും അറിയാവുന്നതാണ്. രണ്ട് മൂന്ന് വര്‍ഷമായി ഞങ്ങള്‍ ഇങ്ങനെ ഒരുമിച്ച് പോയിക്കൊണ്ടിരിക്കുകയാണ്'', മീനാക്ഷിയെ ചേര്‍ത്ത് പിടിച്ച് ദിലീപ് അന്ന് പറഞ്ഞു. '' ജീവിതത്തില്‍ ഒരു കൂട്ട് വേണം എന്ന അവസ്ഥ വന്നപ്പോള്‍ മകളും അമ്മയും സഹോദരങ്ങളും കൂട്ടുകാരും ഒക്കെയാണ് ഇങ്ങനെയൊരു കാര്യത്തിലേക്ക് എത്തിച്ചത്.
പത്തിരുപത് സിനിമ ഒരുമിച്ച് അഭിനയിച്ചു എന്നൊരു കുറ്റം മാത്രമേ ഞങ്ങള്‍ ഇരുവരും ചെയ്തിട്ടുളളൂ. എന്റെ കുടുംബ ജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഇവളുണ്ടാക്കിയതോ ഇവളുടെ പ്രശ്നങ്ങളോ അല്ല. അതുകൊണ്ട് തന്നെയാണ് താന്‍ ശക്തമായ ഒരു തീരുമാനം എടുത്തത്. ഞാന്‍ കല്യാണം കഴിക്കുകയാണെങ്കില്‍ അത് എന്റെ പേരില്‍ ബലിയാടായ ഒരാളെ തന്നെയാകണം എന്ന് തീരുമാനിച്ചു. എന്റെ മകള്‍ അതിന് പൂര്‍ണമായും സമ്മതിച്ചു. അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരുമായി സംസാരിച്ചത്. ഇതൊക്കെ ദിവസങ്ങള്‍ക്കുളളിലാണ് സംഭവിച്ചത്'', ദിലീപ് പറഞ്ഞു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications