അതിഥി വേഷത്തിന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് 30 കോടി? ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് പിന്മാറി
മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നു എന്നത് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് മെഗാ 158. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ ക്യാമിയോ ആയി മോഹന്‍ലാല്‍ എത്തും എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ആദ്യമായി മോഹന്‍ലാല്‍-ചിരഞ്ജീവിയും ഒന്നിച്ച് അഭിനയിക്കാനുള്ള സാധ്യത തെളിഞ്ഞിരുന്നു. ബോബിയായിരുന്നു ചിത്രത്തിന്റെ സംവിധാനം.
എന്നാല്‍ പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ മെഗാ 158 ല്‍ നിന്ന് പിന്മാറി എന്നാണ് റിപ്പോര്‍ട്ട്. ഡെക്കാണ് ക്രോണിക്കിള്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവിധായകന് ബോബിയുമായി മോഹന്‍ലാല്‍ വലിയ അടുപ്പത്തിലാണ്. ഇക്കാരണത്താലും ചിരഞ്ജീവിയും മോഹന്‍ലാലും മുമ്പ് ഒരിക്കലും സ്ക്രീനില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തതിനാലും ലാല്‍ പ്രതിഫലം വാങ്ങാതെ തന്നെ ഈ വേഷം ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്.

അതേസമയം കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടന്നില്ല. ക്യാമിയോ റോളിനായി മോഹന്‍ലാല്‍ 30 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നിര്‍മാതാക്കള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹം പ്രൊജക്ട് ഉപേക്ഷിച്ചതായുമാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷം നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഒരു തെലുങ്ക് താരത്തെയാണ് ആ വേഷം ചെയ്യാന്‍ നോക്കുന്നത്. പ്രതിഫലം കൂടാതെ പുതിയ നടന് ആ വേഷം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ മാറ്റം ടീമിനെ അവരുടെ പദ്ധതികള്‍ പുനര്‍വിചിന്തനം ചെയ്യാനും കാസ്റ്റിംഗില്‍ വേഗത്തില്‍ മാറ്റങ്ങള്‍ വരുത്താനും നിര്‍ബന്ധിതരാക്കി. ഒരു ഗ്യാങ്സ്റ്റര്‍ സ്റ്റോറിയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. മുഴുവന്‍ കഥയും കൊല്‍ക്കത്ത പശ്ചാത്തലത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്യാങ്സ്റ്റര്‍ സിനിമകള്‍ക്ക് നിലവില്‍ പ്രേക്ഷകരില്‍ നിന്ന് ശക്തമായ പിന്തുണ ലഭിക്കുന്നത് മുന്നില്‍ക്കണ്ടാണ് ചിരഞ്ജീവിയെ വെച്ച് ബോബി പുതിയ ചിത്രമൊരുക്കുന്നത്.
അതേസമയം 2025 ല്‍ മോഹന്‍ലാലിന്റെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. എമ്പുരാന്, തുടരും, ഹൃദയപൂര്‍വം എന്നീ സിനിമകളാണ് പോയ വര്‍ഷം മോഹന്‍ലാലിന്റേതായി മലയാളത്തില്‍ റിലീസ് ചെയ്തത്. ദിലീപ് ചിത്രം ഭഭബയില്‍ അതിഥി വേഷത്തിലും താരമെത്തി. നാല് സിനിമകളും ബോക്സോഫീസില്‍ മികച്ച വിജയം നേടി. റീ റിലീസ് ചെയ്ത ഛോട്ടാമുംബൈയും രാവണപ്രഭുവും മികച്ച കളക്ഷന്‍ നേടി.
എന്നാല്‍ മോഹന്‍ലാലിന്റെ അന്യഭാഷ സിനിമകളായ കണ്ണപ്പയും വൃഷഭയും നിരാശപ്പെടുത്തി. ഈ വര്‍ഷം ദൃശ്യം 3, പാട്രിയറ്റ് എന്നീ സിനിമകളായിരിക്കും മോഹന്‍ലാലിന്റേതായി ആദ്യം റിലീസിനെത്തുക. പാട്രിയറ്റില്‍ മോഹന്‍ലാലിനെ കൂടാതെ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, നയന്‍താര എന്നിങ്ങനെ വന്‍ താരനിരയുണ്ട്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications