'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ്
മൂന്നാം വിവാഹ ബന്ധവും വേർപെടുത്തിയതിൻ്റെ പേരിൽ കടുത്ത സൈബർ അധിക്ഷേപം നേരിടേണ്ടി വന്ന താരമാണ് നടി മീരാ വസുദേവ്. അടുത്തിടെ അവർ തന്നെയാണ് താൻ സിംഗിളാണെന്ന് വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരം അധിക്ഷേപങ്ങളോടൊന്നും മീര പ്രതികരിച്ചിരുന്നില്ല. ജീവിതങ്ങളിൽ നിന്നും പാഠം പഠിച്ച് വളരണമെന്നതാണ് അവരുടെ കാഴ്ചപ്പാട്. ഇപ്പോഴിതാ നടിയെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറയുന്ന വാക്കുകളാണ് ശ്രദ്ധനേടുന്നത്. അദ്ദേഹത്തിന്റെ ചാനലിൽ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'ബ്ലസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ഒരൊറ്റ ചിത്രത്തിലെ അഭിനയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ അവർ ഇടം നേടിയ നടിയാണ് മീര വസുദേവ്. ബോംബയിൽ ജനിച്ചു വളർന്ന ഒരു തമിഴ് ബ്രാഹ്മീണ കുടുംബാംഗമാണ് അവർ. പരസ്യ ചിത്രങ്ങളുടെ മോഡൽ ആയിരുന്ന മീരാ വാസുദേവ് നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് .ഇപ്പോൾ അവർ മലയാള സീരിയലുകളിൽ സജീവവുമാണ്. കുടുംബവിളക്ക് എന്ന ജനപ്രിയ സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിലെ ക്യാമറാമാനും മീരയെക്കാൾ പ്രായത്തിൽ ഇളയതുമായ വിപിൻ പുതിയഗവുമായി മീര പ്രണയത്തിലാകുന്നത്. പിന്നീട് അവർ തമ്മിൽ വിവാഹിതരാവുകയും ചെയ്തു. നിർഭാഗ്യം എന്ന് പറയട്ടെ ആ വിവാഹബന്ധം ഒരു വർഷമേ നീണ്ടുനിന്നുള്ളൂ .അവർ തമ്മിൽ പിരിയുകയാണ് ഉണ്ടായത് .

ഈ വിവാഹബന്ധം വേർപിരിഞ്ഞപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണവും ട്രോളുകളും ഒക്കെ ഏറ്റുവാങ്ങേണ്ടി വന്നതിന്റെ പ്രധാന കാരണം ഇത് മീരയുടെ മൂന്നാം വിവാഹം ആയതുകൊണ്ടാകാം. ഇക്കാര്യത്തിൽ മീര പറയുന്നത് അനുഭവത്തിലൂടെ ജീവിതം പഠിച്ചു വളരണമെന്നാണ്. നമ്മുടെ സ്വന്തം സ്പേസിൽ നമ്മൾ കംഫർട്ട് ആകണമെന്നും അവർ പറയുന്നുണ്ട്. ട്രോളർമാരിൽ നിന്ന് വരുന്ന മോശം കമന്റുകൾ കൂടാതെ നിരവധി പേർ രംഗത്ത് വന്നു പറയുന്നത് നാലാമത്തെ വിവാഹത്തിന് ഞാൻ തയ്യാറാണെന്നാണ്. എന്നാൽ മറ്റു ചിലർ വന്നു പറയുന്നു വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ് പക്ഷേ എന്റെ കയ്യിൽ പണമില്ല എന്ന്. എന്നാൽ ചിലരുടെ അഭിപ്രായം മറിച്ചാണ് ജീവിതത്തിലെ ഏറ്റവും മനോഹരമാക്കേണ്ട ഘട്ടം ജീവിതത്തിലെ ഏറ്റവും ലജ്ജാകരമായ ഘട്ടമാക്കി അവർ മാറ്റിയെന്നാണ്. ഇതിനൊക്കെയുള്ള മറുപടിയായിട്ടാകണം മീര പറഞ്ഞത് അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ചു വളരണമെന്ന്.
മീര ഇനി ഒരു വിവാഹം കഴിച്ചാലും അവരെ കുറ്റം പറയേണ്ടതില്ല, അവരുടെ കാഴ്ചപ്പാട് അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കുക എന്നതാണ്. ഇനിയും അനുഭവിച്ചറിയാൻ മീര ചിലപ്പോൾ വീണ്ടും വിവാഹം കഴിച്ചെന്നിരിക്കും. അത് അവരുടെ ജീവിതമല്ലേ. അത് ഡിസൈൻ ചെയ്യേണ്ടത് നമ്മളല്ലല്ലോ. അവർ വിദ്യാസമ്പന്നയായ ഒരു സ്ത്രീയാണ്. സൈക്കോളജിയിൽ ഡിഗ്രി എടുത്തവരാണ് . മീരയുടെ വിവാഹ ജീവിതത്തിലൂടെ മൂന്ന് പുരുഷന്മാരാണ് കടന്നുപോയിട്ടുള്ളത്. അവരുടെ 23ആമത്തെ വയസ്സിലായിരുന്നു ആദ്യ വിവാഹം. 2005ലായിരുന്നു അത് .2010 ഓടു കൂടി പരസ്പര ധാരണയോടെ ആ ബന്ധം വേർപെടുത്തുകയാണ് ഉണ്ടായത്. പ്രസിദ്ധ ക്യാമറാമാൻ അശോക് കുമാറിന്റെ മകനായ വിശാൽ അഗർവാൾ ആയിരുന്നു മീരയുടെ ആദ്യ ഭർത്താവ്. മീരയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കാലം നീണ്ടുനിന്ന വിവാഹജീവിതം വിശാലമൊത്തുള്ളതായിരുന്നു. ഏതാണ്ട് അഞ്ചു വർഷക്കാലത്തോളം. അതിൽ അവർക്ക് കുട്ടികൾ ഒന്നുമില്ല .
രണ്ടാമതായി അവർ വിവാഹം കഴിച്ചത് തമിഴിലെ വില്ലൻ നടനായ ജോൺ കോക്കനെ ആയിരുന്നു. തഈ ബന്ധത്തിൽ മീര്ക്ക് ഒരു ആൺകുട്ടി ജനിച്ചു. നിർഭാഗ്യം എന്ന് പറയട്ടെ ആ ബന്ധവും അവസാനിപ്പിക്കേണ്ടതായി വന്നു .നാലുവർഷക്കാലമേ ആ വിവാഹ ജീവിതത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ജീവിതത്തിലെ നെഗറ്റീവിനെ തള്ളിക്കളഞ്ഞു എന്നാണ് ഈ വിവാഹമോചനത്തെ കുറിച്ച് അവർ പറഞ്ഞത് .പിന്നീട് എട്ടു വർഷത്തിനുശേഷമാണ് വിപിനുമായിട്ടുള്ള പ്രണയവും വിവാഹവുമൊക്കെ. ഈ വിവാഹത്തിൽ മറ്റുള്ളവർ കണ്ടെത്തിയ ന്യൂനത എന്തെന്ന് വെച്ചാൽ വിപിനുമായിട്ടുള്ള മീരയുടെ പ്രായത്തിന്റെ അന്തരമാണ്. മീരയെക്കാൾ വളരെ പ്രായം കുറവായിരുന്നു വിപിന്. മറ്റുള്ളവർ പല കിംവതന്തികളും അവരുടെ വിവാഹബന്ധം വേർപ്പെടുത്തിയതിനെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ മീര പൊതുമദ്യത്തിൽ അതിന്റെ കാരണങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.
സാധാരണ വിവാഹബന്ധം വേർപെടലിൽ കലാശിക്കുമ്പോൾ പരസ്പരം ചെളിവാരിയെറിഞ്ഞ് ഉള്ളതും ഇല്ലാത്തതുമായ കഥകൾ മെനയുന്നതും പറയുന്നതുമൊക്കെ സർവ്വസാധാരണമാണല്ലോ. അതിൽ നിന്നൊക്കെ മീരയെ വ്യത്യസ്തയാക്കുന്നത് തന്റെ ജീവിത പങ്കാളിയായിരുന്നവരെ കുറിച്ച് മോശമായ ഒരു ആക്ഷേപവും ഉയർത്തുന്നില്ല എന്നതാണ്. മാത്രമല്ല അവരുടെയൊക്കെ നല്ല ഗുണങ്ങളെ കുറിച്ച് പ്രകീർത്തിച്ചു പറയുന്നതുമുണ്ട് വൈരാഗ്യ ബുദ്ധിയോടെ അവരെ താഴ്ത്തി പറയുന്നില്ല എന്നത് മീരയുടെ വലിയ മനസ്സിനെ തുറന്നു കാട്ടുന്നത് കൂടിയാണ്.
തന്മാത്ര എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച രമേശൻ നായർ എന്ന കഥാപാത്രം തന്റെ ഭാര്യ ലേഖയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരു കിടപ്പറ രംഗമുണ്ട്. അത് സാധാരണയിൽ നിന്നും വിഭിന്നമായി അതിൻറെ പെർഫെക്ഷന് വേണ്ടി കൃത്രിമത്വം ഇല്ലാതെ ചിത്രീകരിക്കേണ്ട രംഗമായിരുന്നു. ബ്ലസി ലേഖ എന്ന ഈ കഥാപാത്രം ആകാൻ വേണ്ടി മലയാളത്തിലെ ചില മുന്നനിര നടിമാരെ സമീപിച്ചിരുന്നു എന്നാൽ മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെടുകയാണ് ഉണ്ടായതെന്ന് പറയപ്പെടുന്നു. നമ്മുടെ മോഹൻലാൽ അല്ലേ ആള അദ്ദേഹം പെർഫെക്ഷന് വേണ്ടി ഒറിജിനൽ ആയി എന്തെങ്കിലും ചെയ്തു കളയുമോ എന്ന ഭയം കൊണ്ടായിരിക്കാം ഒരുപക്ഷേ നമ്മുടെ നടിമാരൊക്കെ ഓടി രക്ഷപ്പെട്ടത്.
എന്നാൽ ഈ കഥാപാത്രത്തിനായി മീരയെ സമീപിച്ചപ്പോൾ മീര ചില ഡിമാൻഡുകൾ വെച്ചു. ഷൂട്ട് ചെയ്യുമ്പോൾ കൂടുതൽ ആളുകൾ ഉണ്ടാകാൻ പാടില്ലെന്നും തന്റെ സ്വകാര്യ ഭാഗങ്ങൾ മറഞ്ഞിരിക്കണം എന്നതുമാണ്. ബ്ലസി സാർ എനിക്ക് തന്ന വാക്ക് അതേപോലെ പാലിച്ചിരുന്നു എന്നവർ പറയുന്നുണ്ട് .ബ്ലസ്സിയും അസോസിയേറ്റും ക്യാമറാമാനും ഫോക്കസ് പുള്ളറും മാത്രമേ ആ രംഗം ഷൂട്ട് ചെയ്യുമ്പോൾ അവിടെ ഉണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാവരെയും ഒഴിവാക്കിയിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോൾ ലാൽ സാർ എന്നെ കൂടുതൽ കംഫർട്ട് ആക്കാൻ ശ്രമിച്ചു അതുകൊണ്ട് എനിക്ക് ആ സീൻ ചെയ്യുന്നതിൽ ഒരു ബുദ്ധിമുട്ടും തോന്നിയില്ലെന്ന് അവർ പറഞ്ഞു.
എന്തൊക്കെ പറഞ്ഞാലും എങ്ങനെയൊക്കെ ആയാലും ആ ചിത്രത്തിലെ ആ കഥാപാത്രത്തിന് ജീവൻ നൽകി പെർഫെക്ഷനോടു കൂടി അവർ പെർഫോം ചെയ്ത് ആ കഥാപാത്രത്തെ അനശ്വരമാക്കി. 43 വയസ്സിനിടയിൽ മൂന്ന് വിവാഹമോചനങ്ങൾ നടത്തേണ്ടിവന്ന നിർഭാഗ്യവതിയായ ഒരു സ്ത്രീയാണവർ. ഇന്നവർ തനിച്ചാണെങ്കിലും സന്തോഷവതിയാണെന്ന് അവർ പറയുന്നു. കാരണം എന്തിനെ വിലമതിക്കണമെന്നും എന്തിന് പ്രാധാന്യം നൽകണമെന്നും ചിന്തിക്കുവാൻ അത് തന്നെ സഹായിച്ചിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്. മീരയുടെ ഈ വാക്കുകളിൽ തന്നെയുണ്ട് അവർ അനുഭവിച്ച ജീവിത യാഥാർത്ഥ്യങ്ങൾ',ആലപ്പി അഷ്ഫഫ് പറഞ്ഞു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications