'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ'
നേരത്തെ മോഹൻലാൽ വെറുക്കപ്പെട്ടവൻ ആയിരുന്ന ചിലർക്ക് ഇപ്പോൾ അദ്ദേഹം വാഴ്ത്തപ്പെട്ടവനായി മാറിയെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. മോഹൻലാലും മുഖ്യമന്ത്രിയും തമ്മിലുളള അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎമ്മിന് എതിരെയുളള സംവിധായകന്റെ പരിഹാസം.
സംഘപരിവാരുകാര്‍ക്ക് കിട്ടിയ കനത്ത പ്രഹരമായിരുന്നു അതെന്നും യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആലപ്പി അഷ്റഫ് പറയുന്നു. ''കുറച്ച് നാള്‍ മുന്‍പ് വരെ മോഹന്‍ലാല്‍ ചിലര്‍ക്കൊക്കെ വെറുക്കപ്പെട്ടവനായിരുന്നു. ഇത്രയും സൈബര്‍ ബുള്ളിയിംഗിന് വിധേയനായ വ്യക്തി വേറെ ഇല്ലെന്ന് തന്നെ പറയാം. പാത്രം കൊട്ടി കൊവിഡിനെ അകറ്റാനും വെയിലേറ്റ് ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കാനും ചാനല്‍ പരസ്യത്തില്‍ വൈകിട്ട് എന്താ പരിപാടി എന്ന് ചോദിച്ചതും ഒക്കെ വലിയ വിവാദമായി. അതിന്റെ പേരില്‍ ആക്ഷേപിക്കുന്നതും കണ്ടു.
നടിയെ ആക്രമിച്ച കേസില്‍ മോഹന്‍ലാല്‍ സ്വീകരിച്ച നിലപാടിനെതിരെയും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച് ചിലര്‍ രംഗത്ത് വന്നു. ദിലീപ് ചിത്രമായ ഭ ഭ ഭയില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരു പറ്റം സ്ത്രീപക്ഷ വാദികള്‍ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നു. ഇവന്‍ ചാണകത്തില്‍ വീണു, ചാണക സംഘിയാണ്, സിനിമകള്‍ ബഹിഷ്‌ക്കരിക്കണം തുടങ്ങി എന്തൊക്കെ കോലാഹലങ്ങളായിരുന്നു.

ഇതുകൊണ്ടൊന്നും മോഹന്‍ലാലിനെ ജനമനസ്സുകളില്‍ നിന്നും അകറ്റാന്‍ സാധിച്ചില്ല. അപ്പോള്‍ മോഹന്‍ലാലിനെ എങ്ങനേയും തങ്ങള്‍ക്കൊപ്പം നിര്‍ത്തുന്ന തന്ത്രത്തിലേക്ക് തിരിഞ്ഞു. ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് അവര്‍ മോഹന്‍ലാലിന്റെ ഫാല്‍ക്കെ അവാര്‍ഡ് കൊണ്ടാടി. എന്നാല്‍ കേരളത്തില്‍ ആദ്യത്തെ ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്തി.
തനിക്ക് ഈ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഇത്തരത്തിലുളള ആഘോഷമൊന്നും നടത്തിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്ന പോലെ മോഹന്‍ലാലും മുഖ്യമന്ത്രിയും തമ്മിലുളള അഭിമുഖം ഉണ്ടായി. മോഹന്‍ലാല്‍ തങ്ങള്‍ക്ക് ഒപ്പമാണെന്ന് കരുതിയ സംഘപരിവാരുകാര്‍ക്ക് കിട്ടിയ കനത്ത പ്രഹരമായിരുന്നു അത്.
എമ്പുരാനില്‍ അവര്‍ക്കേറ്റ പ്രഹരം പൃഥ്വിരാജിന്റ തലയില്‍ വെച്ച് മോഹന്‍ലാലിന് സംരക്ഷണം ഒരുക്കുന്നതിന്റെ ഇടയിലാണ് അടുത്ത അടി മോഹന്‍ലാലില്‍ നിന്ന് മണ്ടയ്ക്ക് കിട്ടുന്നത്. നേരത്തെ മോഹന്‍ലാല്‍ വെറുക്കപ്പെട്ടവനായി കരുതിയിരുന്നവര്‍ക്ക് അദ്ദേഹം വാഴ്ത്തപ്പെട്ടവനായി. താന്‍ മനസ്സിലാക്കിയത് പ്രകാരം വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍.
കൂടെ കൂടുന്നവര്‍ക്കും ഒപ്പം നില്‍ക്കുന്നവര്‍ക്കും എളുപ്പത്തില്‍ അദ്ദേഹത്തെ സ്വാധീനിക്കാന്‍ സാധിക്കും. മോഹന്‍ലാലിന്റെ സന്തതസഹചാരികളില്‍ കൂടുതല്‍ പേരും അടിയുറച്ച ബിജെപിക്കാരാണ്. അത് പ്രിയദര്‍ശന്‍ ആയാലും സുരേഷ് കുമാര്‍ ആയാലും മേജര്‍ രവി ആയാലും കൂടുതല്‍ ബിജെപി അനുഭാവികളാണ്''.












Click it and Unblock the Notifications