മോഹൻലാൽ ചിലപ്പോൾ 10 കോടി വാങ്ങിയിട്ടുണ്ടാകാം, അല്ലെങ്കിൽ 25 കോടി, അതിന് ഇവന് എന്താണ്'; ശാന്തിവിള ദിനേശ്
അടുത്തിടെയാണ് നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അന്തരിച്ചത്. തിരുവനന്തപുരത്തെ മുടവൻമുകളിലുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്. ഇപ്പോഴിതാ ലാലിൻ്റെ ആ തീരുമാനത്തെ അഭിനന്ദിച്ച് സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ജന്മം തന്ന വയറിനോടുള്ള അർപ്പണബോധമാണ് മോഹൻലാൽ ആ ചെയ്തിയിലൂടെ കാണിച്ചുതന്നതെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
'സുകുമാരിയേയും കൊടിയേരിയേയുമൊക്കെ മരിച്ചപ്പോൾ അവരുടെ നാട്ടിൽ കൊണ്ടുപോകാതിരുന്നത് പോലെ തൻ്റെ അമ്മ മരിച്ചപ്പോൾ മോഹൻലാൽ അത് ചെയ്തില്ല. തിരുവനന്തപുരത്തെ മുടവനൻമുകളിലുള്ള ഹിൽവ്യൂ എന്ന വീട്ടിലേക്ക് തന്നെ അവരെ കൊണ്ടുവന്നു. ഭർത്താവിന്റെയും മോന്റെയും അടുത്തു തന്നെ അമ്മയെ കൊണ്ടുവന്നന് അടക്കി, ജന്മം തന്ന വയറിനോടുള്ള അർപ്പണബോധമാണ് മോഹൻലാൽ ആ ചെയ്തിയിലൂടെ കാണിച്ചുതന്നത്. ശാന്തകുമാരി അമ്മയെ ഒരുപാട് ഇഷ്ടമാണ് എനിക്ക്. മൃതദേഹം കാണാൻ പോയപ്പോൾ ഗവർണറും മുഖ്യമന്ത്രിയും ഒക്കെ വരുന്നതിനാൽ പോലീസിന്റെ വലിയ വിന്യാസം ഉണ്ടായിരുന്നു. ഹിൽവ്യൂ വീട്ടിലേക്ക് കയറുമ്പോഴും തിരിച്ചിറങ്ങി വണ്ടിയിൽ കയറുമ്പോഴും ഒരു മുഖം അവിടെ ഉണ്ടോ എന്നായിരുന്നു എന്റെ അന്വേഷണം. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ നാലോ അഞ്ചോ പേർ എനിക്ക് അയച്ചുതന്ന ഒരു വീഡിയോ ചിത്രത്തിലെ മുഖത്തെയാണ് ഞാൻ അവിടെ പരതിയത് .

മോഹൻലാലിന്റെ അച്ഛന്റെ അനുജന്റെ മകൻ എന്ന് അവകാശപ്പെടുന്നതാണ് ആ രൂപം. ജയിലർ സിനിമയിൽ അഭിനയിച്ചതിന് മോഹൻലാലിന് എട്ടു കോടി രൂപ ശമ്പളം കിട്ടി, അത് വാങ്ങിയതിനെയാണ് ഈ ഈ മാന്യദേഹം അതിനെതിരെയാണ് സംസാരിക്കുന്നത്. മോഹൻലാലിന് എട്ടു കോടി കിട്ടിയോ ആറു കോടി കിട്ടിയോ പത്ത് കോടി കിട്ടിയോ എന്ന് മോഹൻലാലിന അറിയാമായിരിക്കും അദ്ദേഹത്തിന്റെ അക്കൗണ്ടന്റ് സനലിന് അറിയാമായിരിക്കും ആന്റണി പെരുമ്പാവൂരിനെ അറിയാമായിരിക്കും. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും പോലും അറിയാൻ ഇടയില്ല. ചിലപ്പോൾ മോഹൻലാൽ 10 കോടി വാങ്ങിയിട്ടുണ്ടാകും, അല്ലെങ്കിൽ 25 കോടി ദയാനിധിമാരൻ കൊടുത്തിട്ടുണ്ടാകും. ഇയാൾക്ക് എന്താണ് വിഷയം.
ഇയാൾ എങ്ങനെ അറിഞ്ഞു എന്നാണ് ഞാൻ ആലോചിക്കുന്നത്. ഈ എട്ടു കോടി രൂപ മോഹൻലാൽ വാങ്ങിച്ചു എന്ന് വളരെ ആധികാരികമായാണ് സംസാരിക്കുന്ന വീഡിയോ കണ്ടപ്പോൾ അത്ഭുതം തോന്നി. എട്ടു കോടി രൂപ വാങ്ങിയിട്ട് മോഹൻലാൽ ജെയിലർ എന്ന് പറഞ്ഞ പടത്തിൽ മോശമായിട്ടാണ് അഭിനയിച്ചത് എന്നാണ് ഇയാൾ പറഞ്ഞത്. മോഹൻലാലിന് ഒരു പ്രസക്തിയുമില്ല ജയിലറിൽ എന്നാണ് പറയുന്നത്. അതുകഴിഞ്ഞ് അയാൾ പറയുന്നത് ഒടിയനിൽ മോഹൻലാൽ ഇഞ്ചക്ഷൻ എടുത്തു പിന്നെ മോഹൻലാലിന് ആക്ഷൻ പോലും ഇല്ലെന്ന് പറഞ്ഞു.
മോഹൻലാലിന്റെ തുടരും അടക്കമുള്ള സിനിമകൾ ഒന്നും ഇയാൾ കണ്ടില്ല എന്ന് തോന്നുന്നു. കുറച്ചു പൈസ വെള്ളം അടിക്കാൻ കടം ചോദിച്ചപ്പോൾ കൊടുക്കാത്തതിന് അല്ലെങ്കിൽ മോഹൻലാൽ താമസിക്കുന്ന ഹോട്ടൽ മുറിയിൽ കൂടെ താമസിപ്പിക്കാതിന്റെ ചുരുക്കാണ് തീർക്കുന്നത്. ഇയാൾ തുറന്നു പറഞ്ഞു ഞാൻ കടം ചോദിച്ചിട്ട് തന്നില്ല, ഞാൻ കാണാൻ ചെന്നിട്ട് കാണാൻ സമ്മതിച്ചില്ല എന്നൊക്കെ. ഇവിടെയൊക്കെയാണ് നമുക്ക് ആന്റണി പെരുമ്പാവരനോട് ബഹുമാനം തോന്നുന്നത്, കാരണം ആന്റണി വരുന്നതിനു മുമ്പ് ഇവൻ ശരിക്കും പൈസ കടം വാങ്ങിച്ചു കിളുത്തിട്ടുണ്ട്, തിരിച്ചു കൊടുക്കൂല്ല. പക്ഷെ ആന്റണി വന്ന ശേഷം കടക്കുപുറത്ത് എന്ന് കൃത്യമായിട്ട് പറഞ്ഞു.












Click it and Unblock the Notifications