മോഹൻലാലിന് കിട്ടിയ പ്രതിഫലം..ഒരു തെളിവെങ്കിലും പുറത്തുവിടൂ അഖിൽ മാരാരെ'; ശാന്തിവിള ദിനേശ്
അഖിൽ മാരാർക്കെതിരെ സംവിധായകൻ ശാന്തിവിള ദിനേശ്. മുഖ്യമന്ത്രി പിണറായി വിജയനെ മോഹൻലാൽ അഭിമുഖം ചെയ്ത സംഭവത്തിൽ നടനെതിരെ അഖിൽ മാരാർ പരസ്യമായി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ശാന്തിവിളയുടെ പ്രതികരണം. അഖിലിൻ്റെ രാഷ്ട്രീയ പ്രവേശനത്തെ അടക്കം ശാന്തിവിള പരിഹസിച്ചു. വായിക്കാം
'പഞ്ചായത്ത് വാർഡിൽ പോലും പ്രവർത്തിക്കാത്ത പയ്യന് ഒരു ആശ മുളച്ചു, ധനമന്ത്രിക്കെതിരെ ബാലഗോപാലിനെതിരെ എനിക്കൊന്ന് മത്സരിക്കണം എന്റെ നാട്ടിൽ ,കൊട്ടാരക്കരയിൽ. കാറിന്റെ ഡിക്കിയിൽ നിന്ന് മാങ്ങ വന്നു വീഴും പോലെ വോട്ട് പെട്ടിന്ന് കുമുകുമാ കൈപ്പത്തി ചിഹ്നത്തിലുള്ള ബാലറ്റ് പെട്ടികൾ അല്ലെങ്കിൽ കെട്ടുകൾ വന്നു വീഴും, തേങ്ങാക്കൂട്ടത്തിന് പകരം ഇനി നിയമസഭയിൽ തെറിവിളിക്കാൻ ഞാനാകും ഉണ്ടാവുക ഗാന്ധിയനായി എന്നൊക്കെയാണ് പുള്ളി സ്വപ്നം കണ്ടത്. 140 സീറ്റ് 280 സീറ്റ് ആക്കിയാലും മതിവരാത്ത സ്ഥാനാർത്ഥി മോഹികളുള്ള പാർട്ടിയിൽ മാരാർക്ക് പണ്ടൊരു ചെണ്ട എന്ന് പറഞ്ഞതുപോലെ സീറ്റ് കിട്ടാൻ സാധ്യതയൊന്നുമില്ല, അവർ തള്ളി. ഒരു മടിയും പിന്നെ തോന്നിയില്ല, ഞാൻ ഇന്നലെവരെ സതീശന് ജയ വിളിച്ചതാണെന്ന് ഓർക്കാതെ ഒരൊറ്റ ചാട്ടം.

അതാ വരുന്നു കിറ്റക്സ് സാബു എൻഡിഎയിലേക്ക്. മതിലിൽ ഇരിക്കുന്ന ബിഡിജെസ് പോയാലും കുഴപ്പമില്ല 20-20 സാബുവിന്റെ കൈയ്യിൽ പൂത്ത പണമുണ്ട് എന്ന് സ്വാഭാവികമായിട്ടും ബിജെപിക്ക് തോന്നിക്കാണും.സാബു ഇൻ ആയതിന്റെ പിറ്റേന്ന് മാരാര് ചാടി സാബുവിന്റെ ഒപ്പം. മാരാർ മോഹൻലാലിന് എതിരെ അയാളുടെ ഫേസ്ബുക്കിൽ. ഒരു ഇണ്ടാസ് എഴുതിയതാണ് ഇപ്പോൾ പ്രതികരിക്കാൻ കാരണം. മുഖ്യമന്ത്രി പിണറായിയെ അഭിമുഖം നടത്തിയത് ഒട്ടും മാരാർക്ക് ഇഷ്ടപ്പെട്ടില്ല. മോഹൻലാലിനെ ഇല്ലാതാക്കാൻ ശ്രമിച്ച പാർട്ടിയാണത്രേ സിപിഎം. ഭാരതീയ സംസ്കാരത്തിലും ആത്മീയതയിലും വിശ്വസിക്കുന്ന മോഹൻലാലിനെ സ്വന്തം വിശ്വാസത്തിന്റെ പേരിൽ എത്രയോ തവണ ആക്ഷേപിച്ചവരാണത്രേ കമ്മികൾ.
അവിടെ ചാടി ചെന്നു എന്ന് വിചാരിച്ച് ഇത്തരം ചപ്പടാച്ചികൾ വച്ച് കാറ്റരുത്. പാട്ട കൊട്ടിയതിന്റെ പേരിൽ ആക്ഷേപിച്ചത്ര. മോഹൻലാൽ പാട്ട കൊട്ടിയെങ്കിൽ ഇനിയും ആക്ഷേപിക്കണം എന്ന പക്ഷക്കാരനാണ് ഞാൻ. അത് മോഹൻലാൽ അല്ല ആരു കൊട്ടിയാലും. കൊറോണ പാട്ട കൊട്ടിയാൽ പോകും എന്ന് പറഞ്ഞ് ഏതെങ്കിലും വിഡ്ഢി പറയുന്നതും കേട്ടൊണ്ട് കൊട്ടിയാൽ ആ കൊട്ടുന്നവനെ ആക്ഷേപിക്കണം. പക്ഷെ മോഹൻലാൽ കൊട്ടി എന്ന് എനിക്ക് അറിവില്ല. അതൊക്കെ മരമണ്ടന്മാർ ചെയ്യുന്ന പണികളാണ്. ഇനി വരുന്ന ദിവസങ്ങളിൽ മാരാർജി ഇതൊക്കെ ചെയ്യും എന്ന് എനിക്ക് തോന്നുന്നു.
മോഹൻലാൽ ചോദിച്ചതിനേക്കാൾ ശമ്പളം സർക്കാർ കൊടുത്തതുകൊണ്ടാണ് പിണറായിയെ ഒരു മണിക്കൂർ ഇന്റർവ്യൂ ചെയ്ത എന്നാണ് ഈ മഹാൻ പറയുന്നത്. എന്തെങ്കിലും ഒരു തെളിവ് പുറത്ത് വിടൂ. സർക്കാരിനു വേണ്ടി മുഖ്യമന്ത്രിയെ ഇന്റർവ്യൂ ചെയ്താൽ എത്ര രൂപ സർക്കാർ കൊടുക്കാം. അത് ആദ്യം പറ. നേരെ മറിച്ച് ആ ഒരു ദിവസം മോഹൻലാൽ ഗെസ്റ്റ് റോളിന് പുറത്തു കൊടുത്താൽ എത്ര കോടി കിട്ടും, അതും മാരാര് പറ. അതുപോലെ എനിക്ക് മാരാരോട് ചോദിക്കാനുള്ളത് അക്ഷയ് കുമാർ മോഡിയെ ഇന്റർവ്യൂ ചെയ്തപ്പോൾ എത്ര കൊടുത്തു കാണും എന്നുകൂടി മാരാര് പറ. അത് ഷൂട്ട് ചെയ്ത പ്രിയദർശൻ എത്ര കൊടുത്ത് കാണും
തന്ത്രിയെ കള്ളക്കേസിൽ കുടിക്കിയതടക്കം പത്ത് വർഷമായി കേരളത്തെ നശിപ്പിച്ചത് അടക്കം ശകാര വർഷങ്ങൾ പറയുകയാണ് മാരാർജി . അഖിൽ മാരാർ ഈ മൂന്ന് വെള്ളിയാഴ്ചയേ ആയുള്ളൂ അഖിൽ മാരാർ ആയിട്ട്. അഖിൽ കോട്ടത്തല എന്നാണ് യഥാർത്ഥ പേര്. എന്തിനാണ് വടി കൊടുത്ത അടി വാങ്ങിക്കുന്നത്', mEVDLFBF
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications