'ലാലേട്ടന് വയ്യെ ?ഇനിയും ഇങ്ങനെ തലകൊണ്ടുപോയി വെക്കരുത്'.മോഹൻലാലി്റെ വൃഷഭയ്ക്ക് ട്രോൾ പൂരം
മലയാളത്തിൽ മോഹൻലാലിനെ സംബന്ധിച്ച് മികച്ച വർഷമാണ്. 'എമ്പുരാൻ', 'തുടരും', 'ഹൃദയപൂർവ്വം' തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ ആരാധകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. രാവണപ്രഭു അടക്കം റീ-റിലീസിനെത്തിയ ചിത്രങ്ങളും പ്രേക്ഷർ ആഘോഷമാക്കി.
ഈ വർഷം പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ് വൃഷഭ,
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം, നടൻ പ്രധാന കഥാപാത്രമായെത്തുന്ന ബഹുബാഷ ചിത്രം എന്ന നിലയ്ക്കെല്ലാം സിനിമ തുടക്കം മുതൽ ചർച്ചയായി. സിനിമയിൽ ഡബിൾ റോളിലാണ് താരം എത്തുന്നത്. കന്നഡ സംവിധായകനായ നന്ദകിഷോർ ആണ ചിത്രത്തിൻ്റെ സംവിധായകൻ.

എന്നാൽ ഈ ബ്രഹ്മണ്ഡ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞോ? മലയാളികളിൽ ഒരു വലിയ വിഭാഗം ആരാധകർക്കും ലാലിൻ്റെ ഈ പുതിയ ചിത്രം അത്ര ദഹിച്ചില്ലെന്നാണ് സോഷ്യൽ മീഡിയ കമൻ്റുകളിൽ നിന്ന് വ്യക്തമാകുന്നത്. ഫേസ്ബുക്കിൽ മോഹൻലാൽ പങ്കുവെച്ച വൃഷഭയുടെ ഏറ്റവും പുതിയ പോസ്റ്ററിന് താഴേയും സിനിമയെ കുറിച്ചുള്ള അതൃപ്തി ആരാധകർ പരസ്യമാക്കുന്നുണ്ട്.
എന്തിനാണ് ലാലേട്ട ഇത്തരമൊരു സിനിമയ്ക്ക് കൊണ്ടുപോയി തലവെച്ചത് എന്നാണ് ചിലർ കുറിക്കുന്നത്. എങ്ങനെയാണ് ഇങ്ങനെ ആരാധകരുടെ ക്ഷമ പരീക്ഷിക്കുന്നതെന്നും പൈസ മാത്രമാണോ ലക്ഷ്യമെന്നും ചിലർ കുറിച്ചു. ആദ്യം ഭഭബ ഇപ്പൾ വൃഷഭ തൃപ്തിയായി ലാലേട്ട എന്നാണ് ചിലുടെ പരിഹാസം.
ചില കമൻ്റുകൾ നോക്കാം
'വളരെ ശോകം ലാല്ലേട്ടാ, തെലുങ്ക് നാട്ടിൽ
തിയേറ്ററകളിൽ ഒരു ഷോ മാത്രം, ഇതാണോ പാൻ ഇന്ത്യൻ മൂവി, മരക്കാർ ബറോസ് ഇതുപോലെ ഉള്ള സിനിമയിൽ അഭിനയിക്കാൻ പറ്റില്ല. മലയാളികളെ നാണം കെടുത്തുരുത് പ്ലീസ് ലാല്ലേട്ടാ'
'ലാലേട്ടാ.. ഒത്തിരി ആരാധന ഉണ്ട്. പക്ഷെ ഇതുപോലുള്ള ചിത്രങ്ങളിൽ അഭിനയിക്കല്ലേ.ഇതിന്റെ script ലാലേട്ടൻ കണ്ടതാണോ', എന്നാണ് മറ്റൊരാളുടെ ചോദ്യം.
കഴിഞ്ഞ ദിവസം നടി സരിത ബാലകൃഷ്ണനും കടുത്ത നിരാശ പങ്കുവെച്ച് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. നടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്
'"ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ അദ്ദേഹം 'ഗ്രാവിറ്റി' കണ്ടുപിടിച്ചു. പക്ഷേ, സംവിധായകൻ നന്ദകിഷോറിന് ഡേറ്റ് കൊടുക്കുമ്പോൾ ലാലേട്ടന്റെ തലയിൽ വീണത് ചക്കയാണെന്ന് തോന്നുന്നു! തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ വണ്ടി പോലും സ്റ്റാർട്ട് ആകുന്നില്ല, വണ്ടിക്കുപോലും താങ്ങാൻ പറ്റാത്തത്ര 'നെഗറ്റീവ് വൈബ്' ആയിരുന്നു പടത്തിന്. കുടുംബസമേതം ധൈര്യമായി പോകാം... പോയിട്ട് കൊടുത്ത കാശ് ഓർത്ത് എല്ലാവർക്കും കൂടി കെട്ടിപ്പിടിച്ച് കരയാം! ക്രിസ്തുമസിന് ഇത്രയും വലിയൊരു 'പണി' തന്നതിന് നന്ദി. ലാലേട്ടാ.. ഇഷ്ടമാണ്, പക്ഷേ ഇത് ഇത്തിരി കൂടിപ്പോയി! "
മസ്റ്റ് വാച്ച് (If you want to cry for your money)!", പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications