'മോഹിനി ഏഴ് പ്രാവശ്യം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു, ആ നടി സംവിധായകനെ ചെരിപ്പൂരി അടിച്ചു';ആലപ്പി അഷ്റഫ്
നടിമാരായ മോഹനി, ഉണ്ണിമേരി, മുംതാസ് എന്നിവരുടെ ജീവിതത്തെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ്. ഒരുകാലത്ത് വെള്ളിത്തിരയിൽ നിറഞ്ഞ് നിന്ന് ഈ താരങ്ങൾ പിന്നീട് ആത്മീയ ജീവിതത്തിലേക്ക് തിരിയാൻ ഉണ്ടായ കാരണങ്ങളെന്താണ് തന്റെ പുതിയ വീഡിയോയിലെ ആലപ്പി അഷ്റഫ് പങ്കുവെച്ചു.
'ഏഴു പ്രാവശ്യം സ്വയം ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുത്ത നടിയാണ് മോഹിനി. തമിഴിൽ ബാലതാരമായിട്ടൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും 1991ൽ പുറത്തിറങ്ങിയ ഈറമാന രോജാവേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കോയമ്പത്തൂരിലുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച മഹാലക്ഷ്മി സിനിമയിലെത്തി മോഹിനി എന്ന പേര് സ്വീകരിക്കുകയാണ് ഉണ്ടായത്. സിനിമയിൽ സജീവമായി നിലനിന്നിരുന്ന സമയത്ത് 22ണ്ടാമത്തെ വയസ്സിലായിരുന്നു മോഹിനിയുടെ വിവാഹം അമേരിക്കയിൽ ജോലി ചെയ്യുന്ന ഭരത് പോൾ കൃഷ്ണസ്വാമി ആയിരുന്നു വരൻ.

വിവാഹശേഷം സിനിമ അഭിനയത്തിൽ നിന്നും വിടവാങ്ങി നല്ലൊരു കുടുംബിനിയായി സന്തോഷമായി ജീവിതം നയിച്ചു .സന്തോഷപ്രദമായ ജീവിതത്തിനിടയിലാണ് അവർക്ക് വിഷാദരോഗം പിടിപെടുന്നത് രാത്രിയിൽ ഉറക്കം വരില്ല .വല്ലായ്മ പേടിപ്പിക്കുന്ന സ്വപ്നങ്ങൾ ,ജീവിതത്തോട് തന്നെ വല്ലാത്ത വിരക്തി. ഹോർമോൺ വ്യതിയാനം മൂലമാണെന്നാണ് ആദ്യം അവർ ധരിച്ചത് .അപ്പോഴാണ് പ്രശ്നത്തിൽ ഒരു ജ്യോത്സന്റെ ഇടപെടൽ ഉണ്ടാകുന്നത്. ഭർത്താവിന്റെ ഒരു ബന്ധു അവർക്കെതിരെ നിരവധി തവണ കൂടോത്തരങ്ങൾ ചെയ്യുന്നുണ്ടെന്നും അത് ഇപ്പോഴും തുടരുന്നുണ്ടെന്നും ജോത്സ്യൻ പ്രവചിച്ചു.
ആദ്യമൊന്നും അതവർ വിശ്വസിച്ചില്ലെന്നും എന്നാൽ സ്വയം ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും മനസ്സിനെ പിന്തിരിപ്പിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് അത് അവർ വിശ്വസിച്ചതെന്നും പറയുന്നു. വായനാശീലമുള്ള മോഹിനി ഇതിനിടയിൽ ബൈബിൾ വായിക്കാൻ ഇടയായി. ബൈബിളിൽ അവർ മറ്റെവിടെയും വായിക്കാത്ത ചില കാര്യങ്ങൾ വായിച്ചറിഞ്ഞു. നല്ല ശക്തികൾ ഉണ്ടെന്ന് വിശ്വസിക്കുന്നത് പോലെ തന്നെ മോശം ശക്തികളും ഉണ്ടെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. പൈശാചിക ശക്തികളെ ചിലർ തനിക്ക് നേരെ അയച്ചു എന്നും അതിൽ നിന്നും മോക്ഷം തേടിയുള്ള യാത്രക്കിടയിലാണ് ബൈബിളിൽ നിന്നും കൂടുതൽ അറിയാൻ ശ്രമിക്കുന്നതും ക്രിസ്തുമതത്തിലേക്ക് കൂടുതൽ അടുക്കുന്നതും.
അതിലൂടെ അവർക്ക് ഭയവും വിഷാദവും ഒക്കെ മാറി. ജീവിതത്തെ സ്നേഹിക്കുവാനും മുന്നോട്ട് ജീവിക്കുവാനും പ്രേരണ കിട്ടി അതോടെ ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ എന്ന പേര് സ്വീകരിച്ചുകൊണ്ട് മതപരിവർത്തനം നടത്തി ക്രിസ്ത്യാനിയായി. ഏഴു പ്രാവശ്യം ജീവിതം അവസാനിപ്പിക്കണമെന്ന് തീരുമാനമെടുത്ത അവർ, അവരുടെ ആ തീരുമാനത്തെ തിരുത്തിക്കുറിക്കാൻ കാരണമായ ശക്തിയിൽ വിശ്വസിച്ച് സന്തോഷം കണ്ടെത്തിയെങ്കിൽ അതിന നമുക്ക് കുറ്റം പറയാൻ പറ്റുമോ .
വിജയ് നായകനായ ഖുഷി എന്ന ചിത്രത്തിലെ കെട്ടിപ്പൊടി കെട്ടിപ്പൊടിയടാ എന്ന ഗാനരംഗത്തിൽ ഐറ്റം ഡാൻസ് കളിച്ച് പ്രശസ്തയായ നടിയാണ് നഗ്മാൻ ഖാൻ എന്ന മുംതാസ്. ദക്ഷിണേന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും അവർ ഐറ്റം ഡാൻസിലൂടെ ആടി തകർത്തു. സംവിധായകർ അടക്കമുള്ളവർ തന്നെ ലൈംഗിക താല്പര്യത്തോടെ സമീപിച്ചിട്ടുണ്ടെന്നും ശല്യം കൂടിയതോടെ ഒരു സംവിധായകനെ ചെരുപ്പൂരി അടിച്ചിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
ഈ വിഷയം പിന്നീട് നടി നടന്മാരുടെ സംഘടനയായ നടികർ സംഘത്തിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കി എന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്. അവർക്ക് മീറ്റു അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ആർക്കും അതിനുള്ള അവസരം കൊടുത്തിട്ടില്ലന്നും അവർ പറയുന്നു. അവർ മറ്റു നടിമാർക്ക് കൊടുക്കുന്ന ഉപദേശം എന്താണെന്ന് വെച്ചാൽ സംവിധായകരോ നിർമ്മാതാക്കളോ നടന്മാരോ ഒരു നടിയെ ഒറ്റക്ക് കാണണമെന്ന് പറയുമ്പോൾ തന്നെ അപകടം തിരിച്ചറിയണം. ഇരകളാകാൻ നിന്നു കൊടുക്കരുത്, സ്വപ്നങ്ങൾ പൂർത്തീകരിക്കണം എന്നതാണ് നടിമാരുടെ ആഗ്രഹമെങ്കിലും അതിന് പ്രതിഫലമായി നമ്മുടെ വിലപ്പെട്ട എന്തെങ്കിലും കൊടുക്കാൻ ആവശ്യപ്പെട്ടാൽ അതിന് തയ്യാറാകരുത്. നമ്മുടെ ശരീരം നമ്മുടേത് മാത്രമാണ്.
അവർ ഓഡിഷന് പോകുമ്പോൾ അമ്മയും കൂടെ വരുമെന്ന് അഥവാ അമ്മയക്ക് കൂടെ വരാൻ പറ്റിയില്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് പോവുകയാണെങ്കിൽ മുളകുപൊടി പൊതിഞ്ഞ് നിർബന്ധപൂർവ്വം കയ്യിൽ തരും. ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ അത് ഉപയോഗിക്കണമെന്നാണ് അമ്മയുടെ നിർദ്ദേശം. അവർ വേദനയോട് പറഞ്ഞ മറ്റൊരു കാര്യമുണ്ട് നിർമ്മാതാക്കളും സംവിധായകരും നടന്മാരും മാനേജരന്മാരും ഒരു വിഭാഗം പ്രേക്ഷകരും നടിമാരെ എല്ലാം പ്രോസ്റ്റിറ്റ്യൂട്ട് എന്ന നിലയിലാണ് നോക്കിക്കാണുന്നത് .ഇത്രയധികം ബോൾഡായ സ്വഭാവത്തിന്റെ ഉടമയാണ് മുന്താസ് എങ്കിലും അവരുടെ മനസ്സിനും ചില വ്യതിയാനങ്ങൾ സംഭവിച്ചു.
താൻ വീട്ടിൽ ഒറ്റക്കിരുന്ന് ചിലപ്പോൾ കരയും. സഹോദരൻ വീട്ടിൽ വരുമ്പോൾ ചിലപ്പോൾ ഞാൻ കരയുകയായിരിക്കും. എന്തു പറ്റി എന്ന് ചോദിക്കുമ്പോൾ അറിയില്ല എന്ന് ഞാൻ പറയും. തന്റെ ആത്മാവിനെ കൂടുതൽ ശുദ്ധീകരിക്കണമെന്ന ആഗ്രഹത്തോടെ അവർ പൂർണമായും ആത്മീയതയിലേക്ക് കടന്നു. അതിൽ അവർ ആനന്ദവും സന്തോഷവും കണ്ടെത്തി. അവർ സിനിമയെ പൂർണമായും ഒഴിവാക്കി ഇസ്ലാമിക വിശ്വാസപ്രകാര.മുള്ള ജീവിതം നയിക്കുകയാണ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ അവർക്ക് കുറ്റബോധം ഉണ്ടെന്ന് അവർ പറയുന്നു. അന്ന് ധരിച്ച വസ്ത്രങ്ങളെയും ഡാൻസ് ചെയ്ത പാട്ടുകളെയും കുറിച്ച് ഓർക്കുമ്പോൾ അവർക്ക് സങ്കടം സഹിക്കാനാവാതെ കരയാറുണ്ടത്ര.
അവർ പ്രേക്ഷകരുടെ മുന്നിൽ വെക്കുന്ന ഒരു അപേക്ഷയുണ്ട് ഇന്റർനെറ്റിൽ പോയി അവരുടെ പഴയ ഫോട്ടോകൾ തിരയരുത്. താൻ മരിച്ചു കഴിഞ്ഞാൽ തന്റെ ഗ്ലാമർ ഫോട്ടോകൾ ഒന്നും ഷെയർ ചെയ്യരുതെന്നും അവർ അപേക്ഷിക്കുന്നു. ഞാൻ ലാവിഷ് ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ അതിനേക്കാളും ഒക്കെ സന്തോഷത്തിലും സംതൃപ്തിയിലും ആണ് ഇപ്പോൾ ജീവിക്കുന്നത്. അവർ അങ്ങനെ പൂർണമായും ആത്മീയതയിൽ മുഴുകി ജീവിതം നയിക്കുകയാണ്. ഒരു കുറ്റബോധത്തിനും പൂർവ്വകാലത്തെ തിരുത്താൻ ആകില്ല എങ്കിലും പശ്ചാത്താപത്തോടെ തെറ്റുകൾ തിരുത്തി അവരുടെ സന്തോഷത്തിൽ അവർ ജീവിക്കട്ടെ.
ബാലനടിയായി അഭിനയം തുടങ്ങി പതിമൂന്നാമത്തെ വയസ്സിൽ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ഉണ്ണിമേരി.സിനിമയിലെ യാതൊരു വിളച്ചിലുകളും അറിയാത്ത ഒരു പഞ്ചപാവം പെൺകുട്ടിയായിരുന്നു ഉണ്ണിമേരി അവർ കഷ്ടപ്പെട്ട് നേടിയെടുത്ത പണം പലരും അടുത്തുകൂടി അവരെ പറ്റിച്ച് അപഹരിച്ചു കൊണ്ടുപോയിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. അവർ മലയാളം തമിഴ് തെലുങ്ക് കന്നട ഹിന്ദി തുടങ്ങിയ ഭാഷകളിലായി 300ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .ഒരു കോളേജ് അധ്യാപകനാണ് അവരെ വിവാഹം കഴിച്ചത് .
ജീവിതത്തിൽ നേരിടേണ്ടി വന്ന ചില പ്രശ്നങ്ങൾ മൂലമുള്ള ഏറ്റക്കുറച്ചിലുകൾ അവരെ മാനസികമായി തളർത്തിയിട്ടുണ്ടാവാം. ആ സന്ദർഭത്തിൽ അവരും വിഷാദരോഗത്തിന് അടിമപ്പെട്ടു .എന്നാൽ ജീവിതം അവസാനിപ്പിക്കുന്ന കടുത്ത തീരുമാനങ്ങളിലേക്കൊന്നും അവർ നീങ്ങിയില്ല. ആ സമയത്ത് അവരുടെ രക്ഷകനായി എത്തിയിരുന്നത് യേശുദേവനായിരുന്നു എന്ന് അവർ പറയുന്നു. യേശു നൽകിയ അനുഗ്രഹത്തിനെല്ലാം നന്ദി പറഞ്ഞുകൊണ്ട് അവർ പൂർണമായും ആത്മീയതയിലേക്ക് തിരിഞ്ഞു. അതോടെ എല്ലാ ആഡംബര ജീവിതങ്ങളും ഉപേക്ഷിച്ച് വെറുമൊരു സാധാരണക്കാരിയെ പോലെ സുവിശേഷ വേലകളുമായി ജീവിതം നയിക്കുന്നു. അവർ ഈ ജീവിതത്തിൽ പൂർണമായും ഇന്ന് സന്തോഷവതിയാണ്', അഷ്റഫ് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications