മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ
ആളുകളോട് ഏറ്റവും നന്നായി സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന താരമാണ് മോഹൻലാൽ എന്ന് എംആർ ഗോപകുമാർ. വളരെ ചെറുപ്പത്തിൽ തന്നെ മോഹൻലാലിനെ തനിക്ക് പരിചയമുണ്ട്. എന്നാൽ ഇത്രയും വലിയൊരു താരമായി അദ്ദേഹം മാറുമെന്ന് അന്നൊന്നും കരുതിയിരുന്നില്ലെന്നും ഗോപകുമാർ പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.
'മുടമുകളിൽ കൂടി മോഹൻലാൽ സൈക്കിൾ ചവിട്ടി പോകുന്നതൊക്കെ കണ്ടിട്ടുണ്ട്. ഞാൻ താമസിച്ച വീടിൻ്റെ തൊട്ട് അപ്പുറത്തായിരുന്നു അദ്ദേഹം താമസിച്ചത്. പുള്ളിക്ക് അന്ന് ആർട്ടിസ്റ്റിന്റെ ഒരു രൂപവും ഭാവും ഒന്നും അല്ലായിരുന്നു. സാധാരണ അടിച്ചു പൊളിച്ചു നടക്കുന്ന പയ്യൻ. അദ്ദേഹത്തിൻ്റെ അച്ഛൻ ഗവൺമെന്റ് സെക്രട്ടറി ആയിരുന്നു. അങ്ങനെയുള്ള ഒരാളിന്റെ മകൻ അടിച്ചു പിളിച്ചു നടക്കുന്ന ഒരാള്, മുടിയൊക്കെ വളർത്തി, അന്നത്തെ ഒരു സ്റ്റൈൽ അങ്ങനെയായിരുന്നു. പെണ്‍പിള്ളേരുടെയൊക്കെ പുറകെ നടക്കുക, അങ്ങനെ അന്നത്തെ അടിച്ചുപൊളി പയ്യന്മാരുടെ എല്ലാ സ്വഭാവവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിക്കുമ്പോൾ ഇയാളെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്നൊക്കെ തോന്നി നമ്മൾ അതുവരെ കണ്ട നായകന്റെ ഒരു രൂപവുമൊന്നുമില്ല, ശബ്ദ ഗാംഭീര്യവും ഒന്നുമില്ല, ചെറിയ ചരിവും. പക്ഷേ പുള്ളി പുള്ളിയുടെ അഭിനയം കൊണ്ട് നാട്ടുകാരെ കൊണ്ട് അംഗീകരിപ്പിച്ചു. ആ നെഗറ്റീവിനെ പുള്ളി പോസിറ്റീവ് ആക്കി ഒരു സാമ്രാജ്യം ഉണ്ടാക്കി.
ആൾക്കാരുടെ അടുത്ത് കൂടുതൽ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് മോഹൻലാലാണ്. മമ്മൂട്ടി അത്ര എളുപ്പത്തിൽ ഇടപെടില്ല. മോഹൻലാൽ വളരെ തമാശയൊക്കെ പറഞ്ഞ് മിണ്ടുന്ന ആളാണ്. പക്ഷെ മമ്മൂട്ടി കുറച്ചൂടെ സീരിയസ് ആണ്. മമ്മൂട്ടിയുടെ രീതിയാണത്. ഓരോരുത്തർക്കും ഓരോ രീതിയല്ലേ, അത് നമ്മൾ അംഗീകരിക്കണം. ഞാനും മമ്മൂട്ടിയും ഒരേ പ്രായമാണ്. അദ്ദേഹത്തെ കാണുമ്പോൾ സാർ എന്നേ വിളിക്കുള്ളൂ. പുള്ളി പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്താ അങ്ങനെ ആവശ്യമില്ലാത്ത പരിപാടി അല്ലേ അത് എന്നൊക്കെ പറയും. ഞാൻ പക്ഷെ ആദ്യമേ അങ്ങനെ തന്നെയാണ് വിചാരിച്ചത്. എപ്പോഴും അത് അങ്ങനെയാണ് . മോഹൻലാലിനെ ലാൽ എന്നാണ് വിളിക്കുന്നത്. പിന്നെ ഞങ്ങൾ തമ്മിൽ 10 വയസ്സിന്റെ വ്യത്യാസം ഉണ്ട്. മറ്റേത് അങ്ങനെയല്ല. നമ്മൾ ഒരേ പ്രായക്കാരും പുള്ളി ഭയങ്കര സ്റ്റാറ്റസിൽ ഉള്ള ഒരാളുമാണ്. ഒരു ബഹുമാനം കൊടുക്കേണ്ടതല്ല.
സെറ്റിൽ വരുമ്പോൾ തമാശയൊക്കെ പറയും. അത് പക്ഷേ ഏറ്റവും അടുത്ത സർക്കിളിൽ ആണെങ്കിലേ പറയൂ. വിധേയന്റെ സമയത്തൊക്കെ ലൊക്കേഷനിലേക്ക് 50 കിമി ഒക്കെ ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പോകുന്നത്. പക്ഷേ ആ ഒരു റിലേഷൻഷിപ്പ് കൊണ്ടുപോയിട്ടേ ഇല്ല. വിളിക്കാറില്ല, കാണുമ്പോൾ തന്നെ അത്ര വലുതായൊന്നുമില്ല. അങ്ങനെ ഞാനും വിളിക്കാറില്ല. പുള്ളിയെ കുറ്റം പറയുകയല്ല, ഞാൻ ചെയ്യാറില്ല. ഇതുവരെ ചാൻസ് തേടി അദ്ദേഹത്തെ വിളിച്ചിട്ടില്ല, ആരേയും വിളിച്ചിട്ടില്ല. തേടിവന്ന വേഷങ്ങളേ ഉള്ളൂ.












Click it and Unblock the Notifications