Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈജി വാക്ക് പാലിച്ചു, അനീഷിന്റെ വീട്ടിലേക്ക് ലക്ഷങ്ങൾ വില വരുന്ന സമ്മാനങ്ങൾ, അതും ഒരു കണ്ടെയ്നർ നിറയെ|

ബിഗ് ബോസ് മലയാളം സീസണ്‍ 7 കഴിയുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ വലിയൊരു ഇടം തന്നെയാണ് കോമണര്‍ മത്സരാര്‍ത്ഥിയായ അനീഷ് തറയില്‍ സ്വന്തമാക്കിയത്. ബിഗ് ബോസില്‍ റണ്ണറപ്പ് ആകാനേ അനീഷിന് സാധിച്ചുളളൂ. പക്ഷേ ഷോയില്‍ നിന്ന് പുറത്ത് വന്ന അനീഷിനെ കാത്തിരുന്നത് അപ്രതീക്ഷിതമായ ചില ഭാഗ്യങ്ങളായിരുന്നു.

ബിഗ് ബോസ് വിജയിയായ അനുമോള്‍ക്ക് 50 ലക്ഷം നല്‍കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് അനീഷിന് പത്ത് ലക്ഷം രൂപ സമ്മാനമായി നല്‍കി. ബിഗ് ബോസില്‍ സാധാരണ രണ്ടാം സ്ഥാനക്കാരന് ഇത്തരത്തില്‍ സമ്മാനങ്ങള്‍ ഇതുവരെ പതിവില്ലാത്തതാണ്. ഫിനാലെ വേദിയില്‍ വെച്ച് തന്നെ രണ്ട് ലക്ഷം രൂപയോളം വില വരുന്ന സാംസംഗ് ഗ്യാലക്‌സി ഫോള്‍ഡ് ഫോണ്‍ അനീഷിന് മൈജി ഉടമയായ ഷാജി സമ്മാനമായി നല്‍കിയിരുന്നു.

ഇവിടെയും തീര്‍ന്നില്ല, അനീഷിന്റെ ജനപ്രീതി കണക്കിലെടുത്ത് കോമണറെ കൊണ്ട് വന്ന മൈജി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വേണ്ട എല്ലാ ഗൃഹോപകരണങ്ങളും നല്‍കുമെന്നും ഫിനാലെ വേദിയില്‍ വെച്ച് പ്രഖ്യാപിച്ചു. ആ വാക്ക് വെറുതേയായില്ല. ഒരു കണ്ടെയ്‌നര്‍ നിറയെ സാധനങ്ങളാണ് അനീഷിന്റെ തൃശൂരിലെ കോടന്നൂരിലുളള വീട്ടില്‍ മൈജിയില്‍ നിന്ന് എത്തിയിരിക്കുന്നത്.

aneesh

Image Credit: https://www.facebook.com/myGdigital

ഒരു ലക്ഷത്തോളം വില വരുന്ന ഫ്രിഡ്ജ് മുതല്‍ ടിവിയും വാഷിംഗ് മെഷീനും എസിയും മിക്‌സിയും അടക്കം ഒരു കണ്ടെയ്‌നര്‍ നിറയെ സാധനങ്ങളാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മൈജി ജീവനക്കാര്‍ അനീഷിന്റെ വീട്ടില്‍ എത്തിച്ചത്. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സാധനങ്ങളാണ് വീട്ടില്‍ മൈജി എത്തിച്ചിരിക്കുന്നതെന്ന് അനീഷ് പറയുന്നു.

'' ഫിനാലെ വേദിയില്‍ വെച്ച് പറഞ്ഞത് ഒരു വീട്ടിലേക്കുളള എല്ലാ ഗൃഹോപകരണങ്ങളും എന്നായിരുന്നു. ആ വാക്ക് അവര്‍ പാലിക്കുമെന്ന് തനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു. പ്രതീക്ഷയ്ക്കും അപ്പുറമാണ് ഇത്. മൈജി തന്നെ എല്ലാക്കാലത്തും പിന്തുണച്ചിരുന്ന ഒരു ബ്രാന്‍ഡ് ആണ്. മലയാളികള്‍ ഉളള ഇടത്തെല്ലാമുളള ഒരു പാന്‍ ഇന്ത്യന്‍ ബ്രാന്‍ഡ് ആണ്. അത്രയും വിശ്വസ്തമായ ബ്രാന്‍ഡ് നമ്മുടെ വീട്ടിലേക്ക് ആവശ്യമുളള ഗൃഹോപകരണങ്ങള്‍ തരിക എന്നത് ഒരുപാട് സന്തോഷമുളള കാര്യമാണ്, മൈജിയോടും ഷാജിക്കയോടും ഉളള നന്ദി അറിയിക്കുന്നു. സൂപ്പര്‍ ഹാപ്പിയാണ്'', അനീഷ് പറഞ്ഞു.

മൈജി തന്റെ നാടായ കോടന്നൂരിലേക്ക് വന്നത് അഭിമാന നിമിഷമാണെന്നും അനീഷ് പറഞ്ഞു. വിവാഹത്തെക്കുറിച്ചും അനീഷ് പ്രതികരിച്ചു. ''ഇനിയൊരു വിവാഹം ഉണ്ടെങ്കില്‍ അത് വീട്ടുകാര്‍ കൂടി അറിഞ്ഞ്, അവരുടെ സമ്മതത്തോടെ നല്ലൊരു മാച്ച് കിട്ടുമ്പോള്‍ ആയിരിക്കും'', അനീഷ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+