നിവിന് ബംബർ, അടപടലം പാളി ദിലീപ്, മോഹൻലാലിന് കൊടുത്ത കാശ് പോലും മുതലായില്ല, ഭഭബയ്ക്ക് ഒടിടി കൊടുത്തത് തുച്ഛവില!
രണ്ട് മുന്‍നിര നായകന്മാരാണ് 2025 വര്‍ഷാവസാനം കംബാക്ക് സിനിമകളുമായി എത്തിയത്. നിവിന്‍ പോളിയുടെ സര്‍വ്വം മായ 120 കോടി കളക്ഷനുമായി ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച് മുന്നേറുന്നു. എന്നാല്‍ വന്‍ ഹൈപ്പുമായി എത്തിയ ദിലീപിന്റെ ഭഭബയുടെ പൊടി പോലുമില്ല കണ്ട് പിടിക്കാന്‍.
നായകനായി എത്തിയ ദിലീപ് മുതല്‍ അതിഥി താരമായി എത്തിയ മോഹന്‍ലാല്‍ വരെയുളളവര്‍ വന്‍ തോതില്‍ ട്രോള്‍ ചെയ്യപ്പെട്ടു എന്നത് മാത്രമാണ് ഭഭബയുടെ കാര്യത്തില്‍ സംഭവിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം ഇറങ്ങിയ രാമലീല തിയറ്ററില്‍ വലിയ ഹിറ്റായിരുന്നു. എന്നാല്‍ അതിന് ശേഷമിറങ്ങിയ ദിലീപ് ചിത്രങ്ങള്‍ക്കൊന്നും ആ വിജയം ആവര്‍ത്തിക്കാനായില്ല.
കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ദിലീപിന്റെ വമ്പന്‍ തിരിച്ച് വരവെന്ന പ്രഖ്യാപനത്തോടെയാണ് ഭഭബ എത്തിയത്. അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു എന്നത് ചിത്രത്തിന് പ്രതീക്ഷയേറ്റി. ദിലീപ്-മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആഘോഷമാക്കുമെന്ന് കരുതിയ ചിത്രം ആദ്യത്തെ ആഴ്ച പിന്നിട്ടതോടെ തന്നെ മൂക്ക് കുത്തി. 40 കോടിയിലേറെ ബജറ്റിലാണ് ഭഭബ ഒരുക്കിയത്.

തിയറ്ററില്‍ നിന്ന് ചിത്രത്തിന് സ്വന്തമാക്കാന്‍ സാധിച്ചത് 46.5 കോടി മാത്രമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം നിര്‍മ്മാതാവിനും വിതരണക്കാര്‍ക്കും ലാഭകരമാകണമെങ്കില്‍ കുറഞ്ഞത് 70 കോടിയെങ്കിലും തിയറ്ററില്‍ നിന്ന് നേടണമായിരുന്നു. പക്ഷെ 100 കോടി അവകാശവാദവുമായി എത്തിയ ചിത്രത്തിന് കാമിയോ ആയെത്തിയ മോഹന്‍ലാലിന് നല്‍കിയ പ്രതിഫലത്തുക പോലും തിരിച്ച് പിടിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അത് മാത്രമല്ല വളരെ കുറഞ്ഞ തുകയ്ക്കാണ് ചിത്രത്തിന്റെ ഓടിടി അവകാശം വിറ്റ് പോയിരിക്കുന്നത് എന്നാണ് വിവരം. സീ ഫൈവിലാണ് ഭഭബ ഒടിടി റിലീസ് നടത്തുക. ജനുവരി 16ന് എത്തുന്ന ചിത്രത്തിന് പത്ത് കോടിയില്‍ താഴെ മാത്രമാണ് ഒടിടി റൈറ്റ്‌സ് ആയി ലഭിച്ചത് എന്നാണ് സൂചന. ബിഗ് താര, ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് ഓടിടി റൈറ്റ്‌സ് വക കിട്ടുന്ന തുകയേക്കാളും വളരെ കുറവാണിത്.












Click it and Unblock the Notifications