ദിലീപ്-കാവ്യ, രശ്മിക-വിജയ് മാത്രമല്ല; സിനിമയിലും ജീവിതത്തിലും ഒന്നിച്ച താരങ്ങള്‍ വേറെയുമുണ്ട്
സിനിമയിലും ജീവിതത്തിലും ഒന്നായ താരങ്ങള്‍ ഏറെയാണ്. തെന്നിന്ത്യന്‍ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ ആഘോഷങ്ങള്‍ തുടങ്ങിയിരിക്കെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പലവിധമാണ്. സൂര്യയും ജ്യോതികയും മഹേഷ് ബാബുവും നമ്രത ശിരോദ്കറുമെല്ലാം ഈ ഗണത്തിലുണ്ട്. യുവജനങ്ങളുടെ ഹരമായ യാഷ്-രാധിക ദമ്പതികളും എടുത്തു പറയാവുന്നതാണ്.
മലയാളികള്‍ക്ക് ഈ ഗണത്തില്‍ എളുപ്പം എണ്ണാന്‍ സാധിക്കുന്നത് ജയറാം പാര്‍വതി ദമ്പതികളെയാണ്. ഇരുവരും ഒന്നിച്ച ശുഭയാത്ര മലയാളി ഒരിക്കലും മറക്കില്ല. ഇഷ്ടതാരങ്ങളായ ദിലീപ്-കാവ്യമാധവന്‍ ദമ്പതികളുടെ പേരും ഇക്കൂട്ടത്തിലുണ്ട്. ഒന്നിച്ച് അഭിനയിക്കുകയും പിന്നീട് വിവാഹം ചെയ്യുകയും ചെയ്ത മറ്റു ചിലരും തെന്നിന്ത്യന്‍ താരങ്ങള്‍ക്കിടയിലുണ്ട്. ഇതില്‍ ചിലത് മാത്രം എടുത്തു പറയാം...

മഹേഷ് ബാബുവും നമ്രത ശിരോദ്കറും വംശിയുടെ സെറ്റില്‍ വച്ച് 2000ത്തിലാണ് കണ്ടുമുട്ടിയത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തി. 2005ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇവര്‍ക്ക് ഗൗതം, സിത്താര എന്നീ രണ്ട് മക്കളുണ്ട്. തെലുങ്ക് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഇഷ്ട ദമ്പതിമാരാണ് ഇവര്‍.
പൂവെല്ലാം കേട്ടുപ്പാര്‍, കാക്ക കാക്ക തുടങ്ങി നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് ജ്യോതികയും സൂര്യയും. 2006ലായിരുന്നു ഇവരുടെ വിവാഹം. ദിയ, ദേവ് എന്നീ രണ്ട് മക്കളുണ്ട്. 2ഡി എന്റര്‍ടൈമെന്റ് എന്ന തമിഴ് സിനിമാ നിര്‍മാണ കമ്പനി നടത്തുന്നുണ്ട് ഇരുവരും. ടിവി ഷോകള്‍ക്കിടെയാണ് യാഷും രാധിക പണ്ഡിറ്റും ആദ്യം പരിചയപ്പെട്ടത്. പിന്നീട് സിനിമയിലും ഒന്നിച്ച അവര്‍ 2016ലാണ് വിവാഹിതരായത്. ഐറ, യാത്ര എന്നീ രണ്ടു മക്കളുണ്ട്.
ഫഹദ് ഫാസിലും നസ്രിയയും ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2014ലായിരുന്നു ഇവരുടെ വിവാഹം. ഇരുവരും തുടങ്ങിയ നിര്‍മാണ കമ്പനിയാണ് വരത്തന്‍, കുമ്പളങ്ങി നൈറ്റ്‌സ്, ആവേശം തുടങ്ങിയ സിനിമകളെല്ലാം നിര്‍മിച്ചത്. 1999ല്‍ പുറത്തിറങ്ങിയ അമര്‍ക്കളത്തിലാണ് അജിത്തും ശാലിനിയും ഒന്നിച്ച് അഭിനയിച്ചത്. തൊട്ടടുത്ത വര്‍ഷം വിവാഹിതരായി. അനുഷ്‌ക, അദ്വിക് എന്നിവരാണ് മക്കള്‍.
മഹാസമുദ്രം എന്ന സിനിമ ഒരുങ്ങുന്ന വേളയിലാണ് സിദ്ധാര്‍ഥും അതിഥി റാവു ഹൈദരിയും പ്രണയത്തിലാകുന്നത്. 2024ലായിരുന്നു ഇവരുടെ വിവാഹം. വരുണ്‍ തേജും ലാവണ്യയും തമ്മിലുള്ള പ്രണയവും മൊട്ടിട്ടത് സിനിമാ ഷൂട്ടിങ് സെറ്റിലാണ്. 2023ല്‍ ഇറ്റലിയായിരുന്നു ഇവരുടെ വിവാഹം. ഒന്നിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സിനിമാ രംഗത്ത് നിന്ന് വിവാഹിതരായ നിരവധി പേരുണ്ട്. നയന്‍തരയും സമന്തയുമെല്ലാം ഈ ഗണത്തില്‍ വരും.












Click it and Unblock the Notifications