Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗീതുവിനെ അണ്‍ഫോളോ ചെയ്ത പാർവ്വതി തിരുവോത്ത്;മഞ്ജു വാര്യരും റിമയും ഗീതുവിനൊപ്പം..മൗനത്തിന് പിന്നിൽ?

ഗീതു മോഹൻദാസിൻ്റെ ബിഗ് ബജറ്റ് ചിത്രമായ ടോക്സിൻ്റെ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് പ്രസംഗിച്ചയാൾ തന്നെ തൻ്റെ ചിത്രത്തിൽ നായകന്റെ 'മെയിൽ ഈഗോ'യെ ഉയർത്തിക്കാട്ടുകയും സ്ത്രീയെ ഉപഭോഗവസ്തുവായി ചിത്രീകരിക്കുകയും ചെയ്യുന്നു എന്നാണ് ഒരു കൂട്ടർ വിമർശിക്കുന്നത്. ഗീതുവിനെ പിന്തുണച്ചും എതിർത്തും ചർച്ചകൾ കൊഴുക്കുമ്പോൾ നടി പാർവ്വതി തിരുവോത്തിൻ്റെ മൌനവും ശ്രദ്ധനേടുന്നുണ്ട്. ടോക്സിക് സിനിമയുടെ ആദ്യ പ്രമോ വന്നപ്പോൾ തന്നെ ഗീതുവിനെ സോഷ്യൽ മീഡിയയിൽ അണ്‍ഫോളോ ചെയ്ത താരമാണ് പാർവ്വതി. എന്നാൽ ഇപ്പോഴത്തെ വിവാദങ്ങളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ മുൻപ് പൊതുവദയിൽ സംസാരിക്കാൻ പാർവതി തിരുവോത്തിനെ പ്രോത്സാഹിപ്പിച്ച വ്യക്തിയാണ് ഗീതു. സിനിമയുടെ പേര് പറയാൻ തയ്യാറാകാതിരുന്ന പാർവതിയോട് സേ ഇറ്റ് എന്ന് പറഞ്ഞ് ഗീതു പ്രോത്സാഹിപ്പിച്ചു. ഈ വിവാദത്തിന് ശേഷം പാർവതിക്ക് തൻ്റെ കരിയറിൽ നേരിടേണ്ടി വന്നത് കടുത്ത തിരിച്ചടിയാണ്. നിരവധി അവസരങ്ങൾ അവർക്ക് നഷ്ടമായി. മാത്രമല്ല കടുത്ത സൈബർ ആക്രമണങ്ങളും അവർക്ക് നേരിടേണ്ടി വന്നു.

parvathy-17680

ഇത്തരത്തിൽ പാർവതിയെ ബലികൊടുത്തിട്ട് സ്വന്തം സിനിമ വന്നപ്പോൾ ഇതെല്ലാം ഗീതു സൌകര്യപൂർവ്വം മറന്നിരിക്കുകയാണെന്നാണ് നടിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. അതേസമയം ടോക്സിക് പ്രമയ്ക്ക് ശേഷം ഗീതുവും പാർവതിയും സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നില്ലെങ്കിലും റിമ, കല്ലിങ്കൽ മഞ്ജു വാര്യർ എന്നിവർ ഗീതു മോഹൻദാസിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇരുവരും സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ സ്റ്റോറിയായി പങ്കിടുകയും ചെയ്തിട്ടുണ്ട്.

'ആളുകൾ സ്ത്രീകളുടെ സമ്മതവും കണ്‍സെൻ്റും മനസിലാക്കിയെടുക്കുമ്പോൾ ഞങ്ങൾ ചിൽ ചെയ്യുന്നു എന്ന വാക്കുകളാണ് റിമ പങ്കിട്ടത്. ഗീതുവിനെ ടാഗ് ചെയ്ത് കൊണ്ടാണ് റിമ പോസ്റ്റിട്ടത്. പോസ്റ്റിന് മഞ്ജു വാര്യരും ലൈക്ക് അടിച്ചിട്ടുണ്ട്. റിമയോടും മഞ്ജുവിനോടും ഉള്ള അടുപ്പും അതുപോലെ നിലനിർത്തിക്കൊണ്ട് തന്നെയാണ് പാർവതി ഇപ്പോഴത്തെ വിവാദത്തിൽ മൌനം പുലർത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ആദർശങ്ങളിൽ വെള്ളം ചേർക്കില്ലെന്ന ഉറച്ച നിലപാടായിരിക്കും പാർവതിയുടെ ഇപ്പോഴത്തെ മൌനത്തിന് പിന്നിലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

അതേസമയം ടോക്സിനക് സിനിമയിലെ രംഗം എങ്ങനെയാണ് സ്ത്രീവിരുദ്ധമാകുന്നതെന്ന ചോദ്യങ്ങളാണ് ഗീതുവിനെ പിന്തുണയ്ക്കുന്നവർ പങ്കുവെയ്ക്കുന്നത്. രണ്ട് പേര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എങ്ങനെയാണ് സ്ത്രീവിരുദ്ധമാകില്ലെന്നും സിനിമയിലെ ഇൻ്റിമേറ്റ് രംഗങ്ങളെയല്ല മുൻപ് ഈ താരങ്ങൾ എതിർത്തതെന്നും ഇവർ പറയുന്നു. കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീ കഥാപാത്രത്തോട് മോശമായി പെരുമാറുകയും അതിനെ ഗ്ലോറിഫൈ ചെയ്ത് കാണിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട് . ടോക്സിക്കിലെ രണ്ട് മിനിറ്റ് വീഡിയോ കണ്ട് സിനിമയെ മൊത്തത്തിൽ വിലയിരുത്തുന്നതിന് പകരം സിനിമ കണ്ടതിന് ശേഷം അതിൽ സ്ത്രീ വിരുദ്ധത ഉണ്ടെങ്കിൽ ഗീതുവിനെ വിമർശിക്കൂവെന്നും ഇവർ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+