പേളി മാണിയോ, ദിയ കൃഷ്ണയോ ഒന്നുമല്ല. പ്രശ്നം "Boss Lady Syndrome" ആണ്; പ്രതികരിച്ച് നടി സരിത ബാലകൃഷ്ണൻ
ഇൻഫ്ലുവൻസർമാരായ പേളി മാണി, ദിയ കൃഷ്ണ എന്നിവരെ വിമർശിച്ച് കൊണ്ട് യൂട്യൂബർ ഉണ്ണി വ്ലോഗ്സ് കഴിഞ്ഞ ദിവസം വീഡിയോ പങ്കുവെച്ചിരുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിൽ തൻ്റെ ഏക ലക്ഷ്യം വ്യൂസ് ആണെന്ന് പേളി പറഞ്ഞിരുന്നു. ഇതിനെയാണ് ഉണ്ണി വിമർശിച്ചത്. മാത്രമല്ല ദിയയും പേളിയുമൊക്കെ കുട്ടികളെ തങ്ങളുടെ കണ്ടന്റാക്കി മാറ്റുന്നതിനേയും ഉണ്ണി വിമർശിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ഉണ്ണിക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സരിത ബാലകൃഷ്ണൻ. സരിതയുടെ വാക്കുകൾ ഇങ്ങനെ
'അഹങ്കാരമാണ് സാറെ ഇവളമാർക്കൊക്കെ ഭയങ്കര അഹങ്കാരമാണ്!"
സത്യത്തിൽ നമ്മുടെ നാട്ടിലെ ആണുങ്ങളുടെ (എല്ലാവരെയുമല്ല, ചില 'പ്രത്യേക' വിഭാഗം) അവസ്ഥ ആരും കാണാതെ പോകരുത്. ഒരു പെണ്ണ് കൂളിംഗ് ഗ്ലാസ് വെച്ച്, സ്വന്തം കാർ ഓടിച്ച്, ആരുടെയും ഔദാര്യമില്ലാതെ ചിരിച്ചുകൊണ്ട് പോകുന്നത് കാണുമ്പോൾ ചിലരുടെ ഉള്ളിൽ ഉണ്ടാകുന്ന ആ ഒരു 'ഗ്യാസ് ട്രബിൾ'... അത് ശാസ്ത്രത്തിന് പോലും വിശദീകരിക്കാൻ പറ്റാത്ത പ്രതിഭാസമാണ്! ഇതിപ്പോ പറയാൻ കാരണം വേറൊന്നുമല്ല; പേളി മാണി vs ഉണ്ണി വ്ലോഗ്‌സ് ഇഷ്യൂ തന്നെ.

ഉണ്ണിയേട്ടൻ പറഞ്ഞത് എത്ര സത്യമാണ്! പേളിക്ക് വല്ലാത്ത 'പ്രിവിലേജ്' ആണ് .അതെ, സ്വന്തം വിയർപ്പൊഴുക്കി, രാപ്പകലില്ലാതെ പണിയെടുത്ത് ഉണ്ടാക്കിയ സാമ്രാജ്യത്തിൽ ഇരുന്നുകൊണ്ട്, സ്വന്തം കുഞ്ഞിനെ നോക്കി ചിരിക്കുന്നതിനേക്കാൾ വലിയ എന്ത് 'അഹങ്കാരമാണ്' ഒരു പെണ്ണിന് വേണ്ടത്? സത്യത്തിൽ ഇവിടുത്തെ പ്രശ്നം പേളിയോ, ദിയ കൃഷ്ണയോ ഒന്നുമല്ല. പ്രശ്നം "Boss Lady Syndrome" ആണ്. നാട്ടിലെ ചേട്ടന്മാരുടെ ഈഗോ മസാജ് ചെയ്യാൻ നിൽക്കാതെ, "എടാ പോടാ" എന്ന് പറഞ്ഞു സ്വന്തം കാര്യം നോക്കി ജീവിക്കുന്ന സ്ത്രീകളെ കാണുമ്പോൾ ചിലർക്ക് സഹിക്കില്ല. അപ്പൊ നമ്മൾ എന്ത് ചെയ്യും?
മൈക്രോസ്കോപ്പും എടുത്ത് ഇറങ്ങും. "അവളുടെ ചിരി ഫേക്ക് ആണ്..." "അവൾക്ക് നല്ല പ്രിവിലേജ് ആണ്..."
"അവൾക്ക് ഉള്ളിൽ ഇൻസെക്യൂരിറ്റി ആണ്..." ഇങ്ങനെ ഇഴകീറി പരിശോധിച്ചാലേ നമുക്കൊരു സമാധാനം കിട്ടൂ.
സ്വന്തം അധ്വാനം കൊണ്ട് വാങ്ങിയ കിരീടം തലയിൽ ഇരിക്കുമ്പോൾ അവരുടെ ആ തല ഒന്ന് ഉയർന്നിരിക്കും. അത് കാണുമ്പോൾ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഒന്നുകിൽ ബഹുമാനിക്കാൻ പഠിക്കുക. അല്ലെങ്കിൽ "Get Well Soon" എന്ന് പറഞ്ഞ് അവരെ ആ വഴിക്ക് വിടുക. ഇതൊക്കെ കണ്ടിട്ടും, "ഇവളൊക്കെ വെറും ഷോ ആണ്" എന്ന് പറയുന്നവരോട് പേളി പറഞ്ഞതേ എനിക്കും പറയാനുള്ളൂ: "നിനക്ക് നിന്നിൽ തന്നെ സമാധാനം കണ്ടെത്താൻ സാധിക്കട്ടെ!" (Healing is important, bro!) ഞാനിപ്പോളും പേർളി മാണിയെ ഇഷ്ടപ്പെടുന്നു.നിങ്ങളുടെ അഭിപ്രായം എന്താണ്?
എന്തുകൊണ്ടാണ് വിജയിക്കുന്ന സ്ത്രീകളെ മാത്രം നമ്മുടെ സമൂഹം ഇങ്ങനെ 'സൈക്കോ അനാലിസിസ്' നടത്തി പോസ്റ്റ്‌മോർട്ടം ചെയ്യുന്നത്?', പോസ്റ്റിൽ സരിത പറഞ്ഞു.












Click it and Unblock the Notifications