Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രണവ് -കല്യാണി വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി

സിനിമയ്ക്ക് പുറത്ത് പതിറ്റാണ്ടുകളായി വലിയ ആത്മബന്ധം പുലർത്തുന്നവരാണ് മോഹൻലാലിൻ്റേയും പ്രിയദർശൻ്റേയും കുടുംബം. അതുകൊണ്ട് തന്നെ ചെറുപ്പം മുതൽ കല്ല്യാണിയും പ്രണവും വളരെ അടുത്ത സുഹൃത്തുക്കളാണ്.ഇരുവരുടേയും ഈ സൌഹൃദത്തെ ചൊല്ലി ഗോസിപ്പുകൾക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല. വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിൽ ഒരുമിച്ച് അഭിനയിച്ചതോടെ ഈ അഭ്യൂഹങ്ങൾക്ക് ശക്തിപകർന്നു.

ഇരുവരും വിവാഹം കഴിക്കുമോയെന്ന ചോദ്യങ്ങളും പല കോണുകളിൽ നിന്നും ഉയർന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച ചോദ്യത്തിന് ആദ്യമായി പ്രതികരിച്ചെത്തിയിരിക്കുകയാണ് നടിയും കല്യാണിയുടെ അമ്മയുമായ ലിസി. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികരണം.

pranav-17

കഴിഞ്ഞ ദിവസം ലിസി വിഷു ചിത്രങ്ങൾ പങ്കിട്ടിരുന്നു. അതിന് താഴെ ഒരാൾ കല്യാണിയുടേയും പ്രണവിൻ്റേയും വിവാഹത്തെ കുറിച്ച് ചോദ്യമുയർത്തി.'പ്രണവ്-കല്യാണി വിവാഹത്തിനായി കാത്തിരിക്കുന്നു' എന്നതായിരുന്നു കമൻ്റ്. എന്നാൽ ഉടൻ തന്നെ ലിസി മറുപടി നൽകി. വ്യാജ വാർത്ത എന്നാണ് ലിസി തുറന്നടിച്ചത്. അതേസമയം ചോദ്യം ചോദിച്ച ആളെ പരിഹസിച്ച് നിരവധി പേർ കമൻ്റ് ചെയ്യുന്നുണ്ട്.

പ്രണവ്- കല്യാണി പ്രണയ അഭ്യൂഹങ്ങളെ കുറിച്ച് നേരിട്ട് ലിസിയോട് സംസാരിച്ച കാര്യം മുൻപ് സംവിധായകൻ ആലപ്പി അഷ്റഫും പങ്കുവെച്ചിരുന്നു. 'ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്. അത് പലരും ആഗ്രഹിക്കുന്നുണ്ടാകാം, പലരും വിശ്വസിക്കുന്നുമുണ്ടാകാം. ഞാൻ ആ വിവരം ലിസിയോട് തുറന്നു ചോദിച്ചിരുന്നു. ലിസി പറഞ്ഞത് അഷ്റഫ്ക്ക അങ്ങനെ അവർക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ രണ്ടു വീട്ടുകാർക്കും സന്തോഷമുള്ള ഒരു കാര്യമല്ലേ. അവർ തമ്മിൽ അങ്ങനെ ഒരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ-സിസ്റ്റർ ബന്ധമാണ് കുഞ്ഞുനാൾ മുതലുള്ളത്. അപ്പു അവരുടെയൊക്കെ ഒരു ഹീറോ പോലെയാണ്. അപ്പു മരം കയറും മതിൽ ചാടും അങ്ങനെ കുട്ടികളുടെയൊക്കെ ഹീറോ. കല്യാണിക്ക് ഇതുവരെ ആരുമായും ഒരു പ്രണയവുമില്ല. അതെനിക്ക് ഉറപ്പാണ് എന്നാണ് ലിസി പറഞ്ഞത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് നേരത്തേ കല്യാണിയും മറുപടി നൽകിയിരുന്നു. 'കുട്ടിക്കാലം മുതലേ ഒന്നിച്ചു വളര്‍ന്നവരാണു ഞങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐവി ശശി അങ്കിളിന്റേയും ലാലങ്കിളിന്റേയും സുരേഷ് അങ്കിളിന്റേയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം. ഊട്ടിയിലാണ് അപ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. ഏതെങ്കിലും സിനിമയുടെ സെറ്റിലായിരിക്കും അതെന്ന് മാത്രം. എനിക്ക് അപ്പു ഫാമിലി തന്നെയാണ്. പക്ഷെ അതൊരിക്കലും പ്രണയമല്ല. സഹോദരങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍. വീട്ടിലെ ആല്‍ബങ്ങളില്‍ ചന്തുവിനൊപ്പമുള്ളതിനെക്കാള്‍ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ്. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ വലിയ ബുദ്ധിമുട്ടാണെന്നേ,' എന്നായിരുന്നു കല്യാണി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+