ദിലീപിനെ വെറുതെവിടാന്‍ വഴിപാട് നേര്‍ന്നു; ദിലീപ് അമ്മയില്‍ ചേരില്ല, പുരുഷന് ഭയക്കേണ്ട കാലം എന്ന് ദേവന്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയ പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുവരുന്നത്. കോടതി വിധി അംഗീകരിക്കുന്നു എന്നായിരുന്നു മിക്ക താരങ്ങളുടെയും പ്രതികരണം. അതേസമയം, രമേശ് പിഷാരടി പറഞ്ഞത് ദിലീപ് കുറ്റം ചെയ്തുവെന്ന് താന്‍ കരുതിയിട്ടേയില്ല എന്നാണ്. അതിജീവിതയ് നീതി കിട്ടുക എന്നതാണ് പ്രധാനമെന്ന് ആസിഫ് അലി പറഞ്ഞു.
കോടതിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനല്ലേ സാധിക്കൂ എന്നായിരുന്നു പ്രിയങ്ക അനൂപിന്റെ മറുപടി. ദിലീപിനെ വെറുതെവിട്ടതില്‍ സന്തോഷം എന്ന് ധര്മജന് ബോള്‍ഗാട്ടി പറഞ്ഞു. ചില താരങ്ങള്‍ ആലുവയിലെ വീട്ടിലെത്തി ദിലീപിനെ കാണുകയും ചെയ്തു. നടിക്ക് നീതി കിട്ടിയില്ലേ, കുറ്റം ചെയ്തവരെ കോടതി കണ്ടെത്തിയില്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. എന്നാല്‍ ഗുണ്ടാസംഘത്തിന് പിന്നിലാര് എന്ന ചോദ്യം ബാക്കിയാണെന്ന് പ്രതികരിക്കുന്നവരും നിരവധി.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരൊന്നും കേസില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സുരേഷ് ഗോപിയോട് ചോദ്യം വന്നപ്പോള്‍ വ്യക്തമായ മറുപടി നല്കാന് അദ്ദേഹം തയ്യാറായതുമില്ല. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്ന കാര്യം ജനറല്‍ ബോഡി തീരുമാനിക്കുമെന്നാണ് ടിനി ടോം പറഞ്ഞത്. മാക്ടയില്‍ തിരിച്ചെടുക്കുന്നത് സംഘടന ചര്‍ച്ച ചെയ്യുമെന്ന് ബി ഉണ്ണികൃഷ്ണന് പറഞ്ഞു.
അതിനിടയിലാണ് നടന് ദേവന്റെ പ്രതികരണം വന്നിരിക്കുന്നത്. ദിലീപിന് വേണ്ടി തുടക്കം മുതല്‍ സംസാരിക്കുന്ന നടന്മാരില് ഒരാളാണ് ദേവന്. ദിലീപിനെ വെറുതെ വിടാന്‍ താന്‍ അമ്പലങ്ങളില്‍ പ്രാര്‍ഥിക്കുകയും വഴിപാട് നേരുകയും ചെയ്തിരുന്നു എന്ന് ദേവന് പറയുന്നു. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമല്ലേ കോടതി തീരുമാനം എടുത്തത്. എട്ടര വര്‍ഷം വിചാരണ നടത്തിയില്ലേ എന്നും ദേവന് ചോദിക്കുന്നു.
പുരുഷന്മാര് ഭയക്കണം
പുരുഷന്മാര് ഭയപ്പെടേണ്ട കാലമാണിത് എന്ന് ദേവന് പറയുന്നു. എന്താണ് അതിജീവിത. ഒരു ആരോപണം ഉന്നയിക്കുന്ന സ്ത്രീ അതിജീവിതയും ഇരയുമാകുകയാണ്. അപ്പുറത്തുള്ള പുരുഷന് കുടുങ്ങുകയും ചെയ്യും. അതിജീവിതയുടെ കൂടെ നില്‍ക്കണം എന്ന് പറയുന്നത് ഒരു ഫാഷനാണ്. പുരുഷന് ഇരയല്ലേ എന്നും ദേവന് ചോദിക്കുന്നു.
ദിലീപ് അമ്മയില്‍ ചേരില്ല
ദിലീപ് ഒരിക്കലും അമ്മയിലേക്ക് വരില്ലെന്നാണ് ദേവന്റെ അഭിപ്രായം. ദിലീപ് ആത്മാഭിമാനമുള്ള ചെറുപ്പക്കാരനാണ്. എത്ര വര്‍ഷമായി പീഡിപ്പിച്ചു. പോലീസും മീഡിയയും എന്തൊക്കെ ചെയ്തു. ഭാര്യയെയും മകളെയും അമ്മയെയും മാനസികമായി പീഡിപ്പിച്ചു. ദിലീപിന്റെ അമ്മ ഇന്നും കിടപ്പിലാണ്. ഇത്രയും സഹിച്ച വ്യക്തിയെ കോടതി പറഞ്ഞിട്ടുണ്ട്, ഇനി തിരിച്ചുവരൂ എന്ന് താരസംഘടന വിളിച്ചാല്‍ ദിലീപ് വരില്ലെന്നും ദേവന് അഭിപ്രായപ്പെടുന്നു.
കേസില്‍ വിധി വന്നെങ്കിലും പലതരത്തിലുള്ള വിവാദങ്ങള്‍ തലപൊക്കിയിട്ടുണ്ട്. കേസിന്റെ വിധി എന്താകുമെന്ന് വിശദീകരിച്ച് നേരത്തെ ഒരു ഊമക്കത്ത് ലഭിച്ചു എന്നാണ് അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് പറയുന്നത്. അദ്ദേഹം കത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറിയിരിക്കുകയാണ്. ദിലീപിനെ വെറുതെവിടുമെന്നാണ് ഊമക്കത്തിലുള്ളത്. വെറുതെവിടുന്ന മറ്റു പ്രതികളുടെ പേരുകളും കത്തിലുണ്ടായിരുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍












Click it and Unblock the Notifications