പൃഥ്വിരാജ് ആണ് അത് ചെയ്യുന്നത്: ദിലീപുമായി പിന്നീട് കമ്മ്യൂണിക്കേഷനില്ല;അഖിൽ മാരാർ പറയുന്നു
പൃഥ്വിരാജിനെതിരെ ബിഗ് ബോസ് താരം അഖിൽ മാരാർ നടത്തിയ വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് നടൻ്റെ അമ്മ മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. ദിലീപിനെ പിന്തുണച്ച് കൊണ്ട് സംസാരിക്കവെ അഖിൽ നടത്തിയ 'പൃഥ്വിരാജ് വിമർശനം' ആണ് മല്ലികയെ ചൊടിപ്പിച്ചത്. അഖിൽ പൃഥ്വിക്കെതിരെ പറയുന്നത് പലരുടേയും ഔദാര്യത്തിന് വേണ്ടിയായിരിക്കാമെന്നും മല്ലിക തുറന്നടിച്ചു. ഇപ്പോഴിതാ ഈ വിമർശനത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഖിൽ. അഖിലിൻ്റെ വാക്കുകൾ ഇങ്ങനെ
'മല്ലികാമ്മയെ പോലെ ഒരാൾ വന്ന് വിമർശിച്ചാൽ നമ്മൾ അത് കേൾക്കും. ഞാൻ അവർക്ക് മറുപടി കൊടുത്താൽ അവർ ചെറുതായി പോകുകയാണ്; ഞാനല്ല ഇവിടെ ചെറുതാകുന്നത്. പൃഥ്വിരാജിനോടും അല്ലെങ്കിൽ ഇന്ദ്രജിത്തിനോടും വളരെ സ്നേഹമുള്ള ഒരു അമ്മയാണ് അവർ. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയതാണ്. വിമർശനം കേൾക്കുമ്പോൾ ആ അമ്മ പ്രതികരിക്കും. പക്ഷേ പ്രത്യക്ഷത്തിൽ ഞാൻ എന്താണ് പറഞ്ഞതെന്ന് പൂർണ അർത്ഥത്തിൽ കേൾക്കാതെയാണ് അവരുടെ പ്രതികരണം.

ഞാൻ പൃഥ്വിരാജിനെ തള്ളി പറയുകയായിരുന്നില്ല. ഞാൻ കൃത്യമായ ഒരു സ്റ്റേറ്റ്മെന്റ് ആണ് പറഞ്ഞത്. രണ്ടാമതായി, വളരെ വ്യക്തമായ അഭിപ്രായങ്ങൾ പറയുന്ന നിലപാടുള്ള മനുഷ്യനായിരുന്നു സുകുമാരൻ സാർ. അദ്ദേഹത്തിന്റെ മകനായ പൃഥ്വിരാജിനും അതിനേക്കാളും വ്യക്തമായ അഭിപ്രായവും നിലപാടുകളും ഉണ്ടായിരുന്നു. ഞാൻ ഒരു അഭിപ്രായം പറയുന്ന സമയത്ത്, ആ അഭിപ്രായത്തോട് വൈകാരികമായി പ്രതികരിക്കാതെ, ഞാൻ പറഞ്ഞത് എന്താണെന്ന് സൂക്ഷ്മമായി വിലയിരുത്തിയിരുന്നെങ്കിൽ ഞാൻ പറഞ്ഞത് മനസ്സിലാകും.
ആരുടേയെങ്കിലും ഔദാര്യത്തിനുവേണ്ടിയാണ് ഞാൻ ഇത് പറയുന്നത് എന്ന ആരോപണം വിഷമിപ്പിച്ചു. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് പൃഥ്വിരാജാണ്. ഞാൻ ഓരോ വിഷയങ്ങളിലും അതിശക്തമായി പ്രതികരിക്കുന്നത് എനിക്ക് സിനിമാ മേഖലയിൽ നിന്നോ ഒരുത്തന്റെ അടുത്തുനിന്നോ നേട്ടം ലഭിക്കാനല്ല. നേട്ടം കിട്ടാൻ നിശബ്ദനായിരിക്കുക തന്നെയാണ് നല്ലത്. നേട്ടത്തിനുവേണ്ടിയല്ല നമ്മൾ പ്രതികരിക്കുന്നത്. വ്യക്തിത്വം ഉള്ളതുകൊണ്ടും ഞാൻ പറയുന്ന വിഷയം വളരെ കൃത്യവും വ്യക്തവുമാണെന്ന ബോധ്യത്താലുമാണ് ഞാൻ സംസാരിക്കുന്നത്.
ഈ കേസ് കഴിഞ്ഞ് ഞാൻ പോയി കണ്ടു സംസാരിച്ച് കഴിഞ്ഞതിന് ശേഷം ദിലീപ് എന്ന ആളുടെ അടുത്ത് കഥ പറയാനോ, അദ്ദേഹത്തിന്റെ അടുത്ത് മറ്റെന്തെങ്കിലും നേട്ടത്തിനായി പോകാനോ ഞാൻ ശ്രമിച്ചിട്ടില്ല. മാത്രമല്ല, ഞാൻ ഒരു കമ്മ്യൂണിക്കേഷനും നടത്തിയിട്ടില്ല. ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളിൽ പെട്ടുകിടന്ന സമയത്ത് എനിക്ക് ചേട്ടനെ സഹായിക്കണമെന്ന തോന്നലുണ്ടായിരുന്നു. അത് എനിക്ക് ശരിയെന്ന് തോന്നിയതിനാലാണ്.
ഇപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഒരുപാട് പേർ വരും. പത്ത് പൈസയുടെ പ്രയോജനവും ഒരുത്തന്റെ അടുത്ത് ആഗ്രഹിച്ചിട്ടല്ല ഞാൻ പറഞ്ഞത്. അത് എന്റെ ബോധ്യമായിരുന്നു. അത് ദിലീപ് എന്നല്ല, ആരായാലും ഞാൻ അങ്ങനെ തന്നെയായിരുന്നു പറയുക.
ഞാൻ അവിടെ പറഞ്ഞ മറ്റൊരു കാര്യം - ദിലീപേട്ടനെ ആക്ഷേപിക്കുന്ന സമയത്ത്, മലയാള സിനിമയിൽ നിരവധി ആളുകളുടെ അവസരങ്ങൾ ഇല്ലാതാക്കിയ ഒരാളാണെന്ന് പറഞ്ഞാൽ ആ സ്റ്റേറ്റ്മെന്റ് തെറ്റാണ്.
'മലർവാടി' എന്ന സിനിമ വരുമ്പോൾ അദ്ദേഹം നിർമ്മിച്ചത് മാത്രമാണ്. കൂടെ അഭിനയിപ്പിക്കാൻ എല്ലാവർക്കും കഴിയും. 'കുരുതി'യിൽ നസ്ലിന് അവസരം കൊടുത്തുവെന്ന് പറയുന്നതുപോലെ അല്ല. അതിൽ മെയിൻ ലീഡ് പൃഥ്വിരാജാണ്. അങ്ങനെ പല ചിത്രങ്ങളിലും അദ്ദേഹം തന്നെയാണ് ലീഡ് ചെയ്തിരിക്കുന്നത്.
അദ്ദേഹം മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പറഞ്ഞത് - പ്രായമായ മോഹൻലാലും മമ്മൂട്ടിയും പ്രായം കുറഞ്ഞ കഥാപാത്രങ്ങൾ ചെയ്താൽ പ്രായം കുറഞ്ഞ നടന്മാർ എന്ത് ചെയ്യും എന്നായിരുന്നു.
'ബ്രോ ഡാഡി'യിൽ 42 വയസ്സുകാരനായ പൃഥ്വിരാജിന്റെ അമ്മയായി മീന അഭിനയിച്ചു. താൻ അത്ഭുതപ്പെട്ടുവെന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട്. മീന എന്ന നടിയുടെ മകനായി 42 വയസ്സുള്ള പൃഥ്വിരാജിനെക്കാൾ 25 വയസ്സുകാരൻ ഒരാൾ വന്നിരുന്നെങ്കിൽ കുറച്ചുകൂടി ഉചിതമായേനേ എന്ന് അദ്ദേഹം ചിന്തിച്ചില്ലേ? അദ്ദേഹം തന്നെയല്ലേ അഭിനയിച്ചത്?
'മലർവാടി' ചെയ്യുന്ന സമയത്ത് വിനീത് ശ്രീനിവാസന് ഡേറ്റ് കൊടുക്കണമെങ്കിൽ ദിലീപിന് ഡേറ്റ് കൊടുത്താൽ പോരെയായിരുന്നു? ദിലീപ് സൂപ്പർ സ്റ്റാർ ആയി കത്തിയിരുന്ന സമയമല്ലേ? അതിലൂടെ അദ്ദേഹത്തിന് സാമ്പത്തിക നഷ്ടമുണ്ടായോ?
പുതിയ തലമുറയ്ക്കായി എല്ലാം ചെയ്യാമെന്ന് പറഞ്ഞ മല്ലികാമ്മയുടെ മകൻ അങ്ങനെ ചെയ്തതായി കണ്ടിട്ടില്ല. അന്യഭാഷാ സിനിമകൾ ഇവിടെ കൊണ്ടുവന്നാൽ നഷ്ടമുണ്ടാകുമെന്ന് പറഞ്ഞയാളാണ് പൃഥ്വിരാജ്. ഇതൊക്കെയാണ് ഞാൻ വിമർശിച്ചത്.
അമ്മയ്ക്ക് മകനോടുള്ള സ്നേഹത്തിൽ നിന്നുള്ള അഭിപ്രായമാണെങ്കിൽ അതിൽ വിഷമമില്ല. പക്ഷേ പ്രതികരണം വൈകാരികമായല്ല, വിഷയാധിഷ്ഠിതമായിരിക്കണം.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications