പൃഥ്വിരാജ് കോമാളിത്തരമാണ് കാണിക്കുന്നത്,എല്ലാ സിനിമയിലും കൃത്രിമത്വം നിറഞ്ഞ അഭിനയം'; അഖിൽ മാരാർ
ഇന്ത്യൻ റുപ്പിക്ക് ശേഷം പൃഥ്വിരാജിന്റെ നല്ല പ്രകടനങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ലെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. 2010 വരെ അദ്ദേഹം സംവിധായകന്റെ നടനായിരുന്നു. അതുകൊണ്ട് സംവിധായകന്റെ കാഴ്ചപ്പാടിലുള്ള കഥാപാത്രങ്ങളെ ഒരു നടൻ എന്ന നിലയിൽ മികച്ച രീതിയിൽ ചെയ്തു .എന്നാൽ സ്വയം സംവിധായകനായി മാറിയതോടെയാണ് അദ്ദേഹത്തിലെ നടനെ നഷ്ടമായതെന്നും അഖിൽ പറഞ്ഞു. അഖിലിൻ്റെ വാക്കുകളിലേക്ക്
'ഇപ്പോൾ പൃഥിരാജ് ചെയ്തുകൊണ്ടിരിക്കുന്നത് എന്താണ്, അവസരങ്ങൾ തേടി മുംബൈയിൽ പോയിട്ട് അവിടെ നിന്ന് ഹിന്ദിയിൽ കോമാളിത്തരങ്ങൾ എന്ന് തോന്നിപ്പിക്കത്തക്ക കഥാപാത്രങ്ങളാണ് ചെയ്തുകൊണ്ടിരുന്നത് .ഞാൻ പൃഥ്വിരാജ് എന്ന് പറയുന്ന ഒരു നടനെ വലിയ രീതിയിൽ ഇഷ്ടപ്പെട്ടിരുന്നത് ഏകദേശം 2010ൽ ഇന്ത്യൻ റുപ്പിയോട് കൂടിയിട്ടൊക്കെ ഏറെക്കുറെ അവസാനിച്ചു .അതിനുശേഷം അദ്ദേഹത്തിൽ ഒരു നല്ല കഥാപാത്രത്തെ കാണാൻ കഴിഞ്ഞത് അയ്യപ്പനും കോശിയിലെ ഒരു കഥാപാത്രത്തിന് മാത്രമാണ്.
ഏകദേശം സ്വഭാവ ഭാവത്തോട് ചേർന്ന് നിൽക്കുന്ന ഒരു കഥാപാത്രം ചെയ്തു. എല്ലാ സിനിമകളിലും ഒരേപോലുള്ള ഭാവാഭിനയങ്ങളും കൃത്രമത്രം നിറഞ്ഞ അഭിനയങ്ങളും നാടകം എന്ന് തോന്നിപ്പിക്കത്തക്ക സംഭാഷണ ഡെലിവറികളും ഒക്കെ തന്നെയാണ്.

ഇത് എന്തുകൊണ്ടാണ് സംഭവിച്ചത്, 2010 വരെ അദ്ദേഹം സംവിധായകന്റെ നടനായിരുന്നു. അതുകൊണ്ട് സംവിധായകന്റെ കാഴ്ചപ്പാടിലുള്ള കഥാപാത്രങ്ങളെ ഒരു നടൻ എന്ന നിലയിൽ മികച്ച രീതിയിൽ ചെയ്തു. നന്ദനം മുതൽ ഏകദേശം ഇന്ത്യൻ റുപ്പി വരെ മികച്ച രീതിയിൽ ഒരു നടൻ എന്ന നിലയിൽ അദ്ദേഹം തന്റെ കഥാപാത്രങ്ങൾ പെർഫോം ചെയ്തപ്പോൾ പ്രത്യേകിച്ച് വാസ്തവം, വർഗ്ഗം തുടങ്ങിയ സിനിമകളൊക്കെ അതിഗംഭീരമായിട്ടുള്ള പെർഫോമൻസ് ആണ്. പക്ഷെ പിന്നീട് ഇങ്ങോട്ട് ഇദ്ദേഹത്തിന് തന്നെ തോന്നി പുള്ളി വലിയ സംവിധായകനായി എന്ന്. അതുകൊണ്ടുതന്നെ പിന്നീട് അദ്ദേഹം കൊടുത്ത സംവിധായകന്മാരുടെ ഒക്കെ ഡേറ്റുകളിൽ ഇദ്ദേഹം തന്നെ കേറി സംവിധാനം ചെയ്യാൻ തുടങ്ങി. ഈ സംവിധായകന്മാരെ മുൻനിർത്തി ഒരു നടൻ സംവിധാനം ചെയ്യുമ്പോൾ വരുന്ന ഒരു കുഴപ്പം എന്ന് പറഞ്ഞാൽ ഈ നടനെ നിയന്ത്രിക്കാൻ മറ്റാരുമില്ലാത്ത വരുമ്പോൾ ഈ നടൻ എല്ലാ സിനിമകളിലും ഒരേപോലെ നിന്ന് പെർഫോം ചെയ്യും.
ഷാജി കൈലാസിന്റെ സിനിമയിൽ മോഹൻലാൽ മീശ പിരിച്ച് അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ സിനിമയിൽ , ഭദ്രൻ സാറിന്റെ സിനിമയിൽ ,ഉസ്താദ് പോലത്തെ സിനിമയിലും സിബി മലയിൽ സംവിധാനം ചെയ്ത സിനിമയിലും അദ്ദേഹം മീശ പിരിച്ച് അഭിനയിച്ചിട്ടുണ്ട് .ഇങ്ങനെ പല സിനിമകളിൽ മീശ പിരിച്ച് അഭിനയിച്ച ലാലേട്ടൻ ഏകദേശം രൂപത്തിൽ വലിയ വ്യത്യാസമൊന്നുമില്ലാതെ അഭിനയിച്ച ലാലേട്ടൻ നിങ്ങൾക്ക് ഏതെങ്കിലും ഒരു പോയിന്റിൽ ഒരു കഥാപാത്രത്തോട് അദ്ദേഹത്തിന് സാമ്യത ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ. രാവണപ്രഭുവിലെ ലാലേട്ടനെ സംവിധാനം ചെയ്തത് രഞ്ജിത്താണ്. രാവണപ്രഭുവിലെ കഥാപാത്രത്തിനോട് ഏതെങ്കിലും രീതിയിൽ സാമ്യം ദേവാസുരത്തിലെ കഥാപാത്രത്തിന് തോന്നുമോ, തോന്നില്ല. എന്നാൽ രൂപത്തിലൊക്കെ ഈ പല കഥാപാത്രങ്ങൾക്കിടയിൽ വലിയ വ്യത്യാസമൊന്നുമില്ലാതാനും.
ഷാജി കൈലാസിന്റെ മീശപിരിയൻ കഥാപാത്രങ്ങളിൽ ഷാജി കൈലാസ് എന്ന് പറയുന്ന സംവിധായകൻ തന്റെ കഥാപാത്രത്തെ കാണുന്ന കാഴ്ചപ്പാടിൽ അല്ല ജോഷി എന്ന് പറയുന്ന സംവിധായകൻ നരനിലെ വേലായുധനെ കാണുന്നത്. അങ്ങനെയല്ല ഭദ്രൻ എന്ന് പറയുന്ന സംവിധായകൻ സ്പടികത്തിലെ ആടുതോമയെ കാണുന്നത് .അതുകൊണ്ടുതന്നെ ഓരോ സംവിധായകനും തന്റെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ഈ നടന്റെ ഭാവാഭിനയങ്ങളിലും രൂപത്തിലും നടത്തത്തിലും പെരുമാറ്റത്തിലും ഒക്കെ മാറ്റം കൊടുക്കാൻ ശ്രമിക്കുമ്പോൾ ഒരു നടൻ അത് ഉൾക്കൊള്ളുമ്പോൾ നമുക്ക് വ്യത്യസ്ത കഥാപാത്രങ്ങളായിട്ട് ഫീൽ ചെയ്യും..
വ്യത്യസ്ത സംവിധായകരുടെ സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യുമ്പോൾ വ്യത്യാസമുണ്ടാകും. ഇവിടെയാണ് പൃഥ്വിരാജ് അഭിനയത്തിലേക്ക് കടക്കുന്ന സമയത്ത് പുതിയ സംവിധായകന്മാർ വരുമ്പോൾ അവരുടെ കാഴ്ചപ്പാടിനനുസരിച്ച് പെർഫോം ചെയ്യുന്നതിന് പകരം ഇദ്ദേഹത്തിന് തോന്നിയത് ഇദ്ദേഹം പെർഫോം ചെയ്തു വെച്ചിട്ട് ഇവരോട് പോയിട്ട് ഓക്കേ അല്ലേ എന്ന് ചോദിക്കുമ്പോൾ ഇവർക്ക് മറുപടി പറയാൻ പറ്റാതിരിക്കുകയും സ്വാഭാവികമായിട്ടും നമുക്ക് എല്ലാ സിനിമയിലും ഇദ്ദേഹത്തിൻറെ അഭിനയത്തെ ഒരേപോലെ ഫീൽ ചെയ്യുകയും ചെയ്യു.
ഇദ്ദേഹം എന്ന് പറയുന്ന നടനെ ഒരു സംവിധായകൻ നിയന്ത്രിക്കാതിരിക്കത്തക്ക സാഹചര്യം ഇദ്ദേഹം സ്വയം സൃഷ്ടിച്ചെടുത്തത് ഇദ്ദേഹത്തിന് ഈ മേഖലയിലെല്ലാം അറിവുണ്ട് ഞാൻ ഇതെല്ലാം നിയന്ത്രിച്ചോളാം എന്ന് പറയുന്നതുകൊണ്ടാണ്. ലൂസിഫർ എന്ന് പറയുന്ന ഒരു സിനിമ ഒരുപാട് ഹിറ്റ് ആയിട്ടുള്ള സിനിമകളുടെ കഥകളിൽ നിന്ന് പോർട്രേറ്റ് ചെയ്യപ്പെട്ട ഒരു സിനിമ ഇവിടെ കൊണ്ടുവന്ന് അത് വലിയ രീതിയിൽ വിജയിച്ചു എന്ന് പറഞ്ഞ് ഒരൊറ്റ കാരണം കൊണ്ടാണ് ഇദ്ദേഹത്തെ എന്തോ വലിയ സംവിധായകനായി ചിത്രീകരിച്ചു വെച്ചിട്ടുള്ളത് .അല്ലാതെ അദ്ദേഹം പറയുന്ന കാര്യങ്ങളോട് നീതിപുലർത്തുന്ന ഒരു വലിയ ഫിലിം മേക്കർ പോലുമല്ല അദ്ദേഹം.












Click it and Unblock the Notifications