ദീലീപിനെതിരാണ് പൃഥ്വിരാജ് എന്ന് പറഞ്ഞു,നിരപരാധികൾ എന്തേ കുറ്റക്കാരെ കണ്ടെത്താൻ ഉത്സാഹിക്കാത്തത്';മല്ലിക
കാഞ്ചനമാലയുടെ പ്രണയം ലോകത്തെ അറിയിച്ച സിനിമയാണ് എന്ന് നിൻ്റെ മൊയ്തീൻ. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം വലിയ വിജയം നേടി. എന്നാൽ കാഞ്ചനയും സിനിമയുടെ അണിയറ പ്രവർത്തകരും തമ്മിൽ അന്ന് പിണങ്ങി. തൻ്റെ ജീവിതത്തിൽ നടന്നിട്ടാല്ലാത്ത കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയെന്നാരോപിച്ച് കാഞ്ചന രംഗത്തെത്തുകയായിരുന്നു. അതേസമയം വിവാദങ്ങൾക്കിടെ ബി.പി മൊയ്തീന്റെ സ്മാരത്തിന് നടന്‍ ദിലീപിന്റെ സഹായ വാഗ്ദാനം നൽകിയ സംഭവവും വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അന്നത്തെ വിവാദങ്ങളിൽ ദിലീപിൻ്റെ ഇടപെടലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് നടിയും പൃഥ്വിരാജിൻ്റെ അമ്മയുമായ മല്ലിക സുകുമാരൻ. അവരുടെ വാക്കുകളിലേക്ക്
' എന്ന് നിൻ്റെ മൊയ്തീൻ എന്ന വിവാദത്തിൽ കാഞ്ചനമാല പൃഥ്വിരാജനെതിരെ സംസാരിച്ചിട്ടില്ലല്ലോ. അവരെ കാണാൻ പോയി ദിലീപ് എന്താണ് സംസാരിച്ചത് എന്ന് എനിക്ക് അറിയില്ല.ദിലീപിന്റെ ഒരു പ്രശ്നം വന്നപ്പോൾ (നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ) പൃഥ്വിരാജ് മീറ്റിങ്ങ് കഴിഞ്ഞ് ഇറങ്ങിവന്നിട്ടല്ല പറഞ്ഞത്, കയറാൻ നേരത്ത് മാധ്യമങ്ങൾ പിടിച്ച് നിർത്തുകയായരുന്നു.

എന്നെ ഒരു മീറ്റിങ്ങിൽ വിളിച്ചിട്ടുണ്ട്. ഇവിടെ മമ്മൂക്കയുടെ വീട്ടിൽ വരണം എന്ന് പറഞ്ഞു. ഞാൻ പോവുകയാണ്. ഞങ്ങൾ എല്ലാവരും, ഞങ്ങളുടെതായ അഭിപ്രായം പറയും. ഒരുപക്ഷേ നമ്മൾ ചിന്തിക്കാത്ത അല്ലെങ്കിൽ നമുക്ക് ടോട്ടലി എഗൈൻസ്റ്റ് ആയിട്ടുള്ള ഒരു അഭിപ്രായം ആണ് പറയുന്നതെങ്കിൽ ഞാൻ എൻ്റെ എതിർപ്പ് പങ്കുവെയ്ക്കും എന്നല്ലേ രാജു പറഞ്ഞത്. എനിക്ക് പറയേണ്ട ഒരു അവസരം വന്നാൽ, ഞാൻ തിരിച്ചു വന്നിട്ട് നിങ്ങളോട് പറയാം എന്നാണ് രാജു പറഞ്ഞത്.. ഉടനെ ത്നെ ദിലീപിനെതിരായിട്ടാണ് രാജു അതിനകത്ത് സംസാരിച്ചത് എന്നൊക്കെ ആരൊക്കെയോ ചേർന്ന് ഉണ്ടാക്കി. ഇതൊക്കെ ആരാണ് ചെയ്യുന്നത്. ഇതിന്റെ പിന്നിലൊക്കെ ആൾക്കാർ ഇല്ലേ? അത് മനസ്സിലാക്കാനുള്ള ബുദ്ധി ദിലീപിന് ഇല്ലേ?
രാജു എവിടെയെങ്കിലും പരസ്യമായിട്ട് ദിലീപാണ് തെറ്റുകാരൻ എന്ന് പറഞ്ഞിട്ടുണ്ടോ? ഞാൻ പറഞ്ഞിട്ടുണ്ടോ? കേസ് നടന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ ഒരു അഭിമുഖത്തിൽ എന്നോട് ചോദിച്ചു . ഇങ്ങനെയൊരു സംഭവം നടന്നു എന്നുള്ളത് സത്യമാണ്, കാരണം എന്റെ വീട്ടിൽ തന്നെ പൂർണമായ അടക്കമുള്ള പല ആൾക്കാരും അവരുടെ സുഹൃത്താണ്. അപ്പോൾ അവർക്കൊക്കെ എല്ലാ കാര്യങ്ങളും അറിയാം.
ക്വട്ടേഷനാണെന്ന് പറയുന്നു, ആര് കൊടുത്ത ക്വട്ടേഷൻ ? വണ്ടികളൊക്കെ പോയന്ന് പറയുന്നു, പല കഥകളും പറഞ്ഞിട്ട് കാര്യമുണ്ടോ? എനിക്ക് ഇവിടുത്തെ നീതിന്യായ സംവിധാനങ്ങളിൽ വിശ്വാസമുണ്ട്. ല്ലാം പരിശോധിച്ച് തെളിവുകൾ ഉണ്ടെങ്കിൽ, അത് വേണ്ടത്ര രീതിയിൽ കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണ്. ഒരിക്കലും ഈ കുട്ടിക്ക് ഈ സംഭവം നടന്നില്ല എന്ന് പറയാൻ എന്നെ കിട്ടത്തില്ല. അതിഭീകരമായി ഇത് നടന്നിട്ടുണ്ട്.
അതിന്റെ ഒരു അസാമാന്യമായ മനക്കരുത്താണോ? അതോ ഒരു പക അങ്ങോട്ട് വന്നതുകൊണ്ടാണോ? ഇപ്പോഴും ഇതെല്ലാം സ്ട്രോങ്ങ് ആയിട്ട് നിൽക്കുന്നത്, എനിക്കറിയില്ല. ഇത് ആര് നടത്തി? അനാവശ്യമായിട്ട് ഇവരുടെ പേരുകളൊക്കെ വലിച്ചു കളിച്ച് അവിടെ കൊണ്ടുവന്നെങ്കിൽ അവരെന്താണ് ശ്രമിക്കാത്തത്. ഇവരുടെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ ശ്രമം ഉണ്ടാകാതിരിക്കുമ്പോൾ ആളകൾക്ക് തോന്നും ഇതെന്താണ് പിടിച്ചതും ജയിലിൽ ഇട്ടതുമൊന്നും അലർക്കൊരു പ്രശ്നമല്ലേയെന്ന്. ഇത്രയും വലിയൊരു സിസ്റ്റം ഉണ്ടായിട്ടും കോടതി നിരപാധികൾ എന്ന് പറഞ്ഞവർ ഉത്സാഹിച്ച് എന്നാ പിന്നെ ഇവൻമാരെയൊക്കെ കണ്ടുപിടിച്ചിട്ട് തന്നെ എന്ന് എന്താണ് ചിന്തിക്കാത്തത്?',മല്ലിക സുകുമാരൻ ചോദിച്ചു.












Click it and Unblock the Notifications