Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥ്വിരാജിന്റെ സിനിമകൾ പൊളിക്കാനുള്ള ശ്രമം..ആ കള്ളത്തരത്തിനാണ് അന്ന് മറുപടി കൊടുത്തത്';മല്ലിക

പൃഥ്വിരാജിന്റെ സിനിമകൾ പൊളിക്കാനുള്ള ഒരു മനപ്പൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരൻ. 'വിലായത്ത് ബുദ്ധ' വന്നപ്പോൾ ഞാൻ കേട്ടത് അങ്ങനെയൊക്കെയാണ് . അതിന് വലിയ പ്രമോഷൻ പരിപാടി എല്ലാം വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. ദ സ്റ്റോറി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'അങ്ങനെ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ആരേയും വേദനിപ്പിക്കാതിരിക്കാൻ നമ്മൾ നോക്കണം. മേജർ രവിക്കെതിരെ ഞാൻ പറഞ്ഞത് അയാൾ പറഞ്ഞ കള്ളത്തരത്തിന്റെ മറുപടിയാണ്. എന്റെ പോക്കറ്റിൽ കിടക്കുന്നു കേട്ടോ, തരാൻ മറന്നുപോയി ,പാവം വിഷമിച്ച് കഞ്ഞി കുടിക്കാത ഇരിക്കുവാണ് എന്ന മട്ടിൽ. അങ്ങനെ എന്നും കയറി നമ്പർ ഒന്നും അടിച്ചാൽ വിശ്വസിക്കുന്ന നാടൊന്നുമല്ല കേരളം. ഇവിടെ ബുദ്ധിയുള്ളവർ ഒരുപാടുണ്ട്. പട്ടാളത്തിൽ പോയെങ്കിലേ ബുദ്ധി വെയ്ക്കൂ എന്നൊന്നുമില്ല. അദ്ദേഹം എന്റെ അടുത്ത് പറഞ്ഞു സൈനിക് സ്കൂളിൽ പഠിച്ചാൽ എല്ലാവരും പട്ടാളത്തിൽ പോകണമെന്നില്ലന്ന്. തിരിച്ചും എനിക്കും പറയാം പട്ടാളത്തിൽ പോയവർക്കെല്ലാം സൈനിക് സ്കൂളിൽ പഠിച്ചവരുടെ ഗുണം വേണൊന്നുമില്ല . വെറുതെ അനാവശ്യമായിട്ട് ഒരാളെ ടാർഗറ്റ് ചെയ്ത് സംസാരിക്കാൻ കുറച്ചു പേര് കൂടുന്നെങ്കിൽ അവര് തമ്മിൽ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് തന്നെയാണ്.

prit-17688170

ഞാനോ എന്റെ മക്കളോ ഈ നിമിഷം വരെ ഒരു നടന്മാരെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അത് അവർക്ക് അറിയാം പിന്നെ എന്തുകൊണ്ടാണ് അറിഞ്ഞുകൂടാ എന്ന് ഭാവിക്കുന്നത്. അതേസമയം ഞാൻ കേട്ടിരിക്കുന്ന കാര്യങ്ങൾ മറ്റു പലതുമാണ്. അവിടെ പോയി ഇവിടെ പോയി ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു , അപ്പോഴൊക്കെ ഞാൻ പറയും ചെയ്തവൻ മുതലും പലിശയും കൂടെ തിരിച്ചങ്ങ് വാങ്ങിച്ചോളും എന്ന്. അത്രയും നമുക്ക് ഒരു എതിരാളികൾ ഉണ്ടെന്ന് കണ്ടിട്ടും ഇക്കണ്ട പല ഭാഗത്തെ ജനങ്ങൾ നമ്മുടെ കൂടെ നിൽക്കുക എന്ന് പറയുന്നതിൽ കൂടുതൽ അംഗീകാരവും അഭിമാനവും വേറെ എന്താണ്. ഇവിടെ ആരെങ്കിലുമൊക്കെ എന്തെങ്കിലും പറഞ്ഞോട്ടെ.

ശത്രുക്കളെ ഉണ്ടാക്കാൻ ഇഷ്ടമുള്ളൊരാളല്ല ഞാൻ. സിനിമയിൽ അത് നടക്കത്തില്ല. നമ്മൾ എന്തു പറഞ്ഞാലും ശത്രുവിനെ ശത്രുവായിട്ടേ കാണത്തുള്ളൂ. അതുകൊണ്ടാണ് ഈ കുറ്റം കണ്ടുപിടിക്കുന്നത് . പൃഥവിരാജിനെ ഇഷ്ടമല്ല എന്ന അഞ്ചോ ആറോ നടന്മാർക്ക് തോന്നുന്നെങ്കിൽ പൃഥവിരാജ് എന്ത് ചെയ്താലും കുറ്റമായിരിക്കും. അവർ അതിന്റെ നല്ലവശങ്ങളെ പറ്റി ചിന്തിക്കത്തില്ല. പക്ഷേ ഞാൻ എപ്പോഴും ഒരുപടി താഴെ നിന്ന് ഞാൻ പറയും എന്റെ കുഞ്ഞേ ഇതൊക്കെ സർവ്വസാധാരണമല്ലേയെന്ന്.

അതുകൊണ്ട് തന്നെ ആവാം പല സ്ത്രീകളും തന്നോട് സഹായം അഭ്യർത്ഥിച്ച് വരുന്നത്. മുഖ്യമന്ത്രിക്ക് കത്ത് കൊടുക്കാൻ സഹായിക്കുമോയെന്നൊക്കെ ചോദിക്കും.അത് ഞാൻ വലിയ ആളായത് കൊണ്ടൊന്നുമല്ല. ചിലപ്പോൾ മല്ലികാമ്മയ്ക്ക് ഒരു മനസ് വന്നാൽ എത്തിച്ച് കൊടുത്താലോ എന്ന് ചിന്തിക്കുന്നത് കൊണ്ടാണ്. അങ്ങനെ നമ്മൾ പെരുമാറുന്നകൊണ്ടായിരിക്കും. വലുതായാലും ചെറുതായാലും ഒരു വിഷമം ഒരാൾ വന്ന് പറയുമ്പോൾ അങ്ങനെ വാരിക്കോരി കൊടുത്ത് സഹായിച്ചില്ലെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞ് അവരെ യാത്രയാക്കുക എന്ന് പറഞ്ഞാൽ എല്ലാവർക്കും പറ്റത്തില്ല.

സുഖമില്ലാത്ത കുഞ്ഞുങ്ങൾ തൊട്ട് ഒരുപാട് പേരെ ഞാൻ സഹായിക്കുന്നുണ്ട്. പക്ഷേ നമുക്ക് അതല്ല വേണ്ടത്. അവര് പ്രാർത്ഥിക്കുന്നുണ്ട് നമുക്ക് വേണ്ടി ഈശ്വരാ എന്തിനാണ് ഈ അമ്മ ഇങ്ങനെ പറഞ്ഞത് ആ അമ്മ ഉള്ളകൊണ്ടല്ലേ എന്റെ കുഞ്ഞു ഇങ്ങനെ ആയി പോകുന്നത് . അവരുടെ പ്രാർത്ഥനയാണ് നമുക്ക് വേണ്ടത്. ഒരു കാര്യം ചെയ്യാൻ പോകുമ്പോൾ എന്റെ കൂടെ ക്യാമറ വരുന്നതേ എനിക്ക് ഇഷ്ടമല്ല. ഞാൻ ചെയ്യുന്നുണ്ട് ,കോടികളല്ല അത്യാവശ്യം പത്തോ ഒരു ലക്ഷം രൂപയുടെ വരെ ഒക്കെ എനിക്ക് പറ്റത്തുള്ളൂ, അതൊക്കെ നമ്മൾ ചെയ്യുന്നുണ്ട്',.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+