ദിലീപിൻ്റെ ധ്യാനിനെ കൊണ്ട് പറയിച്ചതാണത് ,ഒത്തുകളിച്ചു, പൃഥ്വിരാജിന് ഇതൊന്നും പ്രശ്നമല്ല'; മല്ലിക സുകുമാരൻ
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടിയിട്ടില്ലെന്ന് നടി മല്ലിക സുകുമാരൻ. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. അതാരണെന്ന് കണ്ടുപിടിക്കാൻ കൂടെ നിൽക്കേണ്ട ഉത്തരവാദിത്തം കുറ്റവിമുക്തരാക്കപ്പെട്ടവർക്ക് ഉണ്ടെന്നും അവർ പറഞ്ഞു. ദി സ്റ്റോറി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മല്ലികയുടെ വാക്കുകളിലേക്ക്
'അതിജീവിതയ്ക്ക് അത് സംഭവിച്ചുവെന്നത് 150% ഉറപ്പാണ്. അപ്പോ ആരുടെ കൊട്ടേഷൻ, എങ്ങനെ സംഭവിച്ചു, എന്തിനൊരു ടെംബോ ട്രാവലർ കൂടെ പോയി പിന്നെ ഒരു കാർ പുറകെ പോയി, ഇതൊക്കെ അറിയാൻ ഞങ്ങളും ബാധ്യസ്ഥരല്ലേ. അതിപ്പോ ഏത് കോടതിയിലെ ഏത് ജഡ്ജി ആണെിലും അതിനുള്ള ഉത്തരങ്ങൾ സാധാരണക്കാരന് തരാൻ ഇവിടുത്തെ നിയമവ്യവസ്ഥിതിക്ക് ഒരു ബാധ്യതയുണ്ട്. അത് ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ആ കുട്ടി ആയതുകൊണ്ടാ ഇങ്ങനെ പിടിച്ചു നിൽക്കുന്നത്, വേറെ വല്ലവരും ആയിരുന്നെങ്കിൽ മിക്കവാറും പോയി ആത്മഹത്യ ചെയ്തേനെ. അതിജീവിതക്ക് നീതി കിട്ടിയിട്ടില്ല. ആ കുട്ടിക്ക് സംഭവിച്ചതിന് ഞങ്ങളൊക്കെ സാക്ഷികളാണ് .അച്ഛൻ മരിച്ച് 11 മാസം ആയ സമയത്താണ് ഇത് സംഭവിക്കുന്നത്.സമയത്ത് എല്ലാവർക്കും ഉണ്ട് പെൺമക്കൾ. നമ്മുടെ കുഞ്ഞുങ്ങൾക്കാണ് അങ്ങനെ സംഭവിച്ചതെങ്കിലോ, അമ്മയാണെങ്കിൽ ഒരു അർത്ഥപ്രജ്ഞയെ പോലെ അധികം മിണ്ടാനും വയ്യ അച്ഛനും പോയി, ഒരു ഭാഗത്ത് മകൾക്ക് ഇങ്ങനെ, എന്തായിരിക്കും ആ വീട്ടിലെ സ്ഥിതി.ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ മുൻപിലേക്ക് ഒരു മകളെ ഇങ്ങനെ കൊണ്ടുവന്ന് കിടത്തുക എന്നൊക്കെ പറഞ്ഞാൽ. ഒരു അമ്മമാർക്കും അത് താങ്ങാൻ സാധിക്കത്തില്ല.
ആ ജഡ്ജി മുൻകൈ എടുത്ത് ഇറങ്ങി തിരിക്കണം ഇവരൊന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് ഞാൻ വിധിച്ചു, തെറ്റ് ചെയ്തവരെ ഞാൻ കണ്ടുപിടിക്കും എന്ന് കോടതി പറയണം.
ഇത്രയും പ്ലാൻ ചെയ്ത ഒരു സംഭവം നടക്കണമെങ്കിൽ ഇതിന്റെ പിന്നിൽ ഒരു പ്ലാനിങ് ഉണ്ടെന്നുള്ളത് ഏത് പൊട്ടനും അറിയാമല്ലോ. അത് എവിടുന്ന് വന്നു എന്ന് അറിഞ്ഞാൽ മതി .എന്തെങ്കിലും കാര്യമായ വിരോധം ഉണ്ടാകും, വഴിയെ പോയ ഒരു പെൺകുട്ടിയെ രാത്രി ഒരുത്തൻ കയറി പിടിച്ചു എന്നൊക്കെ പറഞ്ഞാൽ അത് നാട്ടിൻ പുറത്തൊക്കെ സംഭവിക്കും. ഇതങ്ങനെയാണോ.
ഗൂഢാലോചന കണ്ടുപിടിക്കാൻ വേണ്ടി ഒരു പ്രത്യേക അന്വേഷണം നടത്തണം .ഇന്നയാളെ കുഴിയിൽ ചാടിക്കാൻ ആണ് ഗൂഢാലോചന നടത്തിയത് എന്നാണല്ലോ, ആയിക്കോട്ടെ, അപ്പോ അത് ആരാ ചെയ്തത്, അതാണ് അറിയേണ്ടത് .ആ ഗൂഢാലോചന നടന്നതുകൊണ്ടാണല്ലോ ആ കുട്ടി അനുഭവിച്ചത്. അത് കണ്ടുപിടിക്കണം, അല്ലേ പിന്നെ ഈ നാട്ടിൽ എങ്ങനെ ജീവിക്കും. ഞങ്ങൾക്ക് ആരെയും കുറ്റക്കാരനാക്കേണ്ട. എങ്ങനെ നടന്നു എന്ന് മാത്രം കണ്ടുപിടിച്ചാൽ മതി.
ഇവനൊക്കെ ചേരിയിട്ടുണ്ടെങ്കിൽ വലിയ കടുത്ത ശിക്ഷ തന്നെ കൊടുക്കണം. ഈ കുട്ടിയുടെ രക്ഷിതാവായിട്ട് ഒരാളെങ്കിലും വേണ്ടേ. കുറ്റവിമുക്തരായവരെങ്കിലും ആരാണ് അതിന് പിന്നിലെന്ന് അറിയാൻ മുന്നിട്ടിറങ്ങണ്ടേ',മല്ലിക ചോദിച്ചു.
ദിലീപിൻ്റെ ഭഭബ സിനിമയിലെ വിവാദ ഡ്യലോഗുകളെ കുറിച്ചും അവർ സംസാരിച്ചു. ഞാൻ പടം കണ്ടിട്ടില്ല. വലിയ ഗുണമൊന്നുമില്ല പടം എന്നൊക്കെ പറഞ്ഞുകേട്ടു. ഗുണം ഉണ്ടോ ഇല്ലയോ കാശ് കിട്ടിയ അതൊക്കെ അവരുടെ കാര്യം. അതിനകത്ത് വെറുതെ ആവശ്യമില്ലാതെ പൃഥവിരാജ് പറഞ്ഞ ഒരു ഡയലോഗ് ധ്യാനശ്രീനിവാസനെ കൊണ്ട് പറയിപ്പിക്കുന്നുണ്ട്. പറയിപ്പിച്ചത് നിർമാതാവും സംവിധായകനും ആയിരിക്കും. ആരെങ്കിലും ഒരാൾക്ക് വിവരം ഉണ്ടായിരുന്നെങ്കിൽ ഈ ഡയലോഗ് പറയേണ്ട എന്ന് പറയാനെങ്കിലും മുതിർന്നേനെ. ഇത് എല്ലാവരും കൂടെ അവരുടെ ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഒത്തു കളിക്കുമ്പോൾ അവിടെ പൃഥവിരാജിന് എന്ത് പ്രസക്തി. പക്ഷെ പൃഥവിരാജ് ഇതൊന്നും പ്രശ്നമല്ല, ധ്യാൻ പറഞ്ഞാലും നാളെ ഇതിലും വലിയ നടന്മാര് പറഞ്ഞാലും. ഞാൻ പറയുന്നത് ഈ പറച്ചിലും കാര്യങ്ങളും ഒരിക്കൽ തിരുത്തേണ്ടി വരും, ഞാൻ 100% അത് വിശ്വസിക്കുന്നുണ്ട്. അബദ്ധമായി പോയി പറയണ്ടായിരുന്നു എന്ന് തന്നെ വരും.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications