'ഇപ്പോൾ ഒരുമിച്ചാണ്, പക്ഷേ പ്രിയനെ വിവാഹം കഴിക്കാനില്ല, ലിസിക്ക് ഉളളിൽ ഭയം, പ്രിയൻ പ്രണയത്തിൽ': ആലപ്പി അഷ്റഫ്
അടുത്തിടെ നടന്ന സംവിധായൻ സിബി മലയിലിന്റെ മകന്റെ വിവാഹ പരിപാടിയിൽ ശ്രദ്ധാ കേന്ദ്രങ്ങളായത് രണ്ട് പേരായിരുന്നു. സംവിധായൻ പ്രിയദർശനും ലിസിയും. ഇരുവരും ഒരുമിച്ചാണ് വിവാഹത്തിന് എത്തിയത്. നിറഞ്ഞ ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും കൈ പിടിച്ച് നടക്കുകയും ഒക്കെ ചെയ്യുന്ന ലിസിയും പ്രിയദർശനും പല ചോദ്യങ്ങളുയർത്തി.
വിവാഹ മോചിതരായ ഇരുവരും വീണ്ടും വിവാഹിതരായോ അതോ ഒരുമിച്ചായോ എന്നൊക്കെയാണ് ആരാധകർ സംശയം ഉയർത്തിയത്. ഇതിനൊക്കെ മറുപടികളുമായി സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത് വന്നിരിക്കുകയാണ്.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ: 'ആരുടെയെങ്കിലും കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവരോട് സംസാരിച്ചതിന് ശേഷം മാത്രമാണ്. കീര്‍ത്തി സുരേഷ് അന്യമതസ്ഥനെ വിവാഹം കഴിക്കുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് താന്‍ പറഞ്ഞിരുന്നു. അന്ന് പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. പിന്നീടത് സത്യമായി. തന്നോട് അന്നാ കാര്യം പറഞ്ഞത് കീര്‍ത്തിയുടെ പിതാവായ സുരേഷ് കുമാര്‍ ആയിരുന്നു.

ലിസിയും പ്രിയദര്‍ശനും തമ്മിലുളള വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും ശത്രുതയും വൈരാഗ്യവും മാറി ഒന്നാകാനുളള സാധ്യത തെളിഞ്ഞ് വരുന്നുണ്ട് എന്നും താന്‍ വെളിപ്പെടുത്തിയിരുന്നു. അത് ഭാവനയില്‍ പറഞ്ഞതല്ല. ലിസിയുമായി സംസാരിച്ചപ്പോള്‍ മനസ്സിലായ കാര്യങ്ങളാണ്.
സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇവര്‍ ഒരുമിച്ച് എത്തി. അവരെ ചേര്‍ത്ത് പിടിച്ച് സിബി ഫോട്ടോ എടുത്തതും അവര്‍ കൈ കോര്‍ത്ത് ഇറങ്ങിപ്പോകുന്നതുമൊക്കെ കണ്ടു. അവര്‍ ഒന്നിച്ചോ എന്ന ചോദ്യവുമായി മോഹന്‍ലാലിന്റെ അടുത്തേക്ക് വരെ പോയവരുണ്ട്. വിവാഹ മോചനത്തിന് ശേഷം പ്രിയനും ലിസിയും വേറെ വിവാഹത്തിലേക്ക് കടന്നില്ല. മാത്രമല്ല കുട്ടികളുടെ കാര്യത്തില്‍ രണ്ട് പേരും ചേര്‍ന്നാണ് തീരുമാനങ്ങളെടുക്കുന്നതും.
അമ്മായിഅപ്പനും മുത്തച്ഛനുമൊക്കെ ആയപ്പോഴാണ് പ്രിയന്റെ ചിന്താഗതിക്ക് മാറ്റം വന്നതും ലിസിയോട് വീണ്ടും പ്രണയവും കരുതലുമൊക്കെ മൊട്ടിട്ടതും. ചെന്നൈയില്‍ നിന്ന് ഒരുമിച്ചാണ് ഇവര്‍ സിബി മലയിലിന്റെ വിവാഹത്തിനായി കൊച്ചിയില്‍ എത്തിയത്. അവിടെ നിന്ന് ഒരുമിച്ച് ലിസിയുടെ അമ്മയെ കാണാനായി പോയി. പെരുമ്പാവൂരിലെ ക്ലിനിക്കിലാണ് ലിസിയുടെ അമ്മ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയന് അമ്മയെ കാണുന്നത്. അതിന് ശേഷം ഒരുമിച്ച് തന്നെ ഇരുവരും ചെന്നൈയിലേക്ക് പോയി.
മക്കളായ കല്യാണിയും ചന്തുവും സാമ്പത്തികമായും അല്ലാതെയും സ്റ്റേബിള്‍ ആയിക്കഴിഞ്ഞു. ഇനി പ്രിയനുമൊത്തൊരു ജീവിതം ആയിക്കൂടെ എന്ന് ലിസിയോട് താന്‍ ചോദിച്ചു. ലിസി പറഞ്ഞ മറുപടി, ഒന്നിച്ചാണ് ഇപ്പോള്‍ ഇക്കാ, എല്ലാം കുടുംബമായി സ്നേഹമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. പരാതിയോ പരിഭവമോ വഴക്കോ ഒന്നും തന്നെ ഇല്ല. ഇനിയിപ്പോള്‍ നിബന്ധനകളോ കരാറുകളോ ഒന്നും തന്നെ വേണ്ട. സ്നേഹത്തോടെ ഇങ്ങനെ നീങ്ങട്ടെ, എന്നാണ്.
വീണ്ടും വിവാഹം കഴിച്ചാല്‍ വഴക്ക് ഉണ്ടാകുമോ എന്നൊരു പേടി ലിസിയുടെ ഉളളിലുണ്ട്. ആ ഭയം പ്രിയന് മാറ്റിയെടുത്താല്‍ മാത്രമേ ബന്ധം പൂര്‍ണതയില്‍ എത്തുകയുളളൂ. രണ്ട് ദിവസം മുന്‍പ് പ്രിയദര്ശന് വിളിച്ചപ്പോള്‍ ചോദിച്ചത്, തന്റെ നാക്ക് കരിനാക്കാണോ പൊന്നാക്കാണോ എന്നാണ്. ലിസിക്ക് പ്രിയനോടുളള ഇഷ്ടവും കരുതലും മനസ്സിലാക്കി താനാണല്ലോ ഇതാദ്യം പറഞ്ഞത്, അത് കൊണ്ടായിരിക്കും അങ്ങനെ ചോദിച്ചത്. പ്രിയന് ഇപ്പോള്‍ പ്രണയപരവശനാണ്. വാക്കുകളില്‍ മുഴുവന്‍ ലിസിയോടുളള പ്രണയവും ഇഷ്ടവും തുളുമ്പി നില്ക്കുന്നു', ആലപ്പി അഷ്റഫ് പറയുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications