രാഹുൽ ഈശ്വറും നാഗയും തൊപ്പിയും.. ബിഗ് ബോസ് സീസൺ 8ലേക്ക് ആരൊക്കെ? 10 പേരുകളിതാ
ബിഗ് ബോസ് സീസണ് 7 ടെലിവിഷന്‍ റേറ്റിംഗില്‍ വന്‍ ടിആര്‍പി സ്വന്തമാക്കിയാണ് അവസാനിച്ചത്. നടി അനുമോള്‍ സീസണ് 7ന്റെ കപ്പുമെടുത്തു. അക്ഷരാര്‍ത്ഥത്തില്‍ സംഭവ ബഹുലമായ ഏഴാം സീസണിന് ശേഷം എട്ടാം സീസണിനെ കുറിച്ചുളള ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയ തുടക്കമിട്ട് കഴിഞ്ഞു.
2025ല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ആരൊക്കെ ബിഗ് ബോസിന്റെ പുതിയ സീസണില്‍ എത്താന്‍ സാധ്യത ഉണ്ടെന്ന് പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് റിവ്യൂവറായ അന്സിഫ്. ബ്യൂട്ടി വ്ളോഗര്‍ ആയ ഷാന്‍ മോനെ ഇക്കുറി ബിഗ് ബോസിലേക്ക് വിളിക്കാന്‍ സാധ്യത ഉണ്ടെന്ന് അന്സിഫ് പറയുന്നു.
മറ്റൊരാള്‍ നടി പ്രിയങ്ക അനൂപ് ആയിരിക്കാം. അടുത്തിടെ മെന്‍സ് അസോസിയേഷനൊപ്പം ചേര്‍ന്ന് പുരുഷന്മാര്ക്ക് വേണ്ടി വാദിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാണ് പ്രിയങ്ക. പുരുഷന് താഴെയാണ് എന്നുളള വാദമാണ് പ്രിയങ്ക മുന്നോട്ട് വെയ്ക്കുന്നത്. സാധാരണ ഇത്തരം ആശയം പിന്തുടരുന്ന ഒരു മത്സരാര്‍ത്ഥി ബിഗ് ബോസില്‍ പതിവുളളതാണ് എന്നുളളത് കൊണ്ട് ഈ സാധ്യത തള്ളിക്കളയാനാകില്ല.

ഏഷ്യാനെറ്റിലെ തന്നെ ജനപ്രിയ സീരിയല്‍ ആയ മൗനരാഗത്തിലെ നായകന് നലീഫ് ജിയ ബിഗ് ബോസ് 8ലേക്ക് എത്തിയേക്കും. ആള് തമിഴ്നാട്ടുകാരനാണെങ്കിലും കേരളത്തിലാണ് താരത്തിന് ആരാധകര്‍. അഞ്ചാമത്തേത് സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായ നാഗ സൈരന്ധ്രിയാണെന്ന് അന്സിഫ് പറയുന്നത്. നാഗയുടെ ബാബുസ്വാമി വീഡിയോ ആണ് ഇപ്പോള്‍ റീലുകളില്‍ നിറയുന്നത്.
അടുത്തത് സ്ട്രീമര്‍ തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദ് ആണ്. യുവാക്കള്‍ക്കിടയില്‍ വലിയ ആരാധകവൃന്ദം തൊപ്പിക്കുണ്ട്. ബിഗ് ബോസ് സീസണ് 7നിലേക്ക് തൊപ്പിയെ വിളിച്ചിരുന്നുവെന്നാണ് വിവരമെന്നും അന്സിഫ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞ് നില്ക്കുന്ന ട്രാന്‍സ് വുമണ്‍ ജാസിയും ഭര്‍ത്താവ് ആഷിയും ബിഗ് ബോസ് സീസണ് 8ല്‍ എത്തിയേക്കാനുളള സാധ്യത ഉണ്ട്.
മറ്റൊരാള്‍ രാഹുല്‍ ഈശ്വര്‍ ആണ്. നേരത്തെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലെ വിജയി ആയിരുന്നു രാഹുല്‍. പുരുഷന്മാര്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന രാഹുല്‍ ഈശ്വര്‍ നടിയെ ആക്രമിച്ച കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലുമടക്കം പ്രതികള്‍ക്ക് വേണ്ടി വാദിച്ച് വിവാദത്തിലായ വ്യക്തി കൂടിയാണ്. ഈയടുത്താണ് രാഹുല്‍ ജയില്‍ മോചിതനായത്.
ബിഗ് ബോസ് സീസണ് 7നിലേക്ക് വിളിച്ചിരുന്നുവെങ്കിലും രാഹുല്‍ ഈശ്വര്‍ പങ്കെടുത്തിരുന്നില്ല. സീരിയല്‍ നടി രേഖ രതീഷ് ആണ് സാധ്യത ഉളള മറ്റൊരു താരം. പരസ്പരം സീരിയലിലൂടെയാണ് രേഖ രതീഷ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയായത്. സീസണ് 7നില് അവസാന ഘട്ടം വരെ പറഞ്ഞ് കേട്ട പേരുകളില്‍ ഒന്ന് കൂടിയാണ് രേഖയുടേത്.
ബിഗ് ബോസ് സീസണ് 7നിലെ വിജയി അനുമോളുടെ പിആര്‍ ആയിരുന്നു വിനു വിജയ് പുതിയ സീസണിലേക്ക് മത്സരാര്‍ത്ഥിയായി എത്താന്‍ സാധ്യത ഉണ്ടെന്നും അന്സിഫ് പറയുന്നു. പിആറിന്റെ പേരില്‍ വലിയ ചീത്തപ്പേര് അനുമോള്‍ കേട്ടിരുന്നു. പത്താമത്തെ പേര് നടി സ്വാസിക വിജയിയുടേതാണ്. സീത സീരിയലിലൂടെ പ്രശസ്തയായ സ്വാസിക മലയാളത്തിലും തമിഴിലും സിനിമയിലും സജീവമാണ്. ഈ പത്ത് പേരാണ് ബിഗ് ബോസ് സീസണ് 8ല്‍ മത്സരാര്‍ത്ഥികളായി എത്താന്‍ സാധ്യതയെന്ന് അന്സിഫ് പറയുന്നത്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications