Get Updates
Get notified of breaking news, exclusive insights, and must-see stories!

'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം

സിനിമയ്ക്ക് ചെറിയ ബ്രേക്കിട്ട് രാഷ്ട്രീയ കളരിയില്‍ പയറ്റാന്‍ ഇറങ്ങിയിരിക്കുകയാണ് നടന്‍ രമേഷ് പിഷാരടി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന പിഷാരടിയുടെ എതിരാളി ബിജെപിയുടെ ശോഭ സുരേന്ദ്രനും സിപിഎമ്മിലെ എന്‍എംആര്‍ റസാഖുമാണ്. വാശിയേറിയ മല്‍സരം ഒരാഴ്ച കൂടി പിന്നിടുമ്പോള്‍ അവസാനിക്കും. പാലക്കാട് നിന്ന് വിജയിച്ചാല്‍ സിനിമാ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്നും രാഷ്ട്രീയത്തില്‍ സജീവമാകുമെന്നുമാണ് പിഷാരടി പറയുന്നത്.

സമ്മര്‍ ബമ്പര്‍ അടിച്ചുമോനേ... 10 കോടി ലഭിച്ച പത്മനാഭന് വീടൊന്ന് മാറണം, കച്ചവടം ഉഷാറാക്കണം
സമ്മര്‍ ബമ്പര്‍ അടിച്ചുമോനേ... 10 കോടി ലഭിച്ച പത്മനാഭന് വീടൊന്ന് മാറണം, കച്ചവടം ഉഷാറാക്കണം

സിനിമാ രംഗത്ത് മികച്ച പ്രതിഛായ ഉള്ള വ്യക്തിയാണ് രമേഷ് പിഷാരടി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ പിഷാരടിയുടെ പേര് പറഞ്ഞുകേട്ടിരുന്നു എങ്കിലും പാലക്കാട്ടേക്കാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ നിയോഗിച്ചിട്ടുള്ളത്. പിഷാരടിയെ പരിഹസിച്ച തോമസ് ഐസകിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

ramesh pisharody salary

രമേഷ് പിഷാരടി പരന്ന വായനയുള്ള വ്യക്തിയാണ് എന്ന് ആലപ്പി അഷ്‌റഫ് തന്റെ യുട്യൂബ് ചാനലിലെ വീഡിയോയില്‍ പറയുന്നു. മറ്റുള്ളവരോട് പോരടിക്കുന്ന രീതി പിരാഷടിക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മമ്മൂട്ടിയുടെ കൂടെ എപ്പോഴും പിഷാരടിയെ കാണാറുണ്ട്. നേരത്തെ ഇക്കാര്യം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരുന്നു. ഇക്കാര്യവും ആലപ്പി അഷ്‌റഫ് സൂചിപ്പിക്കുന്നു.

ക്ലീന്‍ ഇമേജില്ലാത്ത വ്യക്തിയെ മമ്മൂട്ടി കൂടെ കൂട്ടില്ല എന്ന് ആലപ്പി അഷ്‌റഫ് പറയുന്നു. പിഷാരടിക്ക് ജേഷ്ഠ സഹോദരനെ പോലെയാണ് മമ്മൂട്ടി. അതുകൊണ്ടാണ് നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുമ്പ് മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിയത്. അറിവും മികച്ച സ്വഭാവ ഗുണവുമുള്ള വ്യക്തികളെ മമ്മൂട്ടി കൂടെ കൂട്ടാറുണ്ട്. വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ നടത്താനും കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുമാണത്. പിഷാരടിക്ക് മുമ്പുണ്ടായിരുന്നവര്‍ സിനിമാ മേഖലയില്‍ നിന്നല്ലാത്തത് കൊണ്ടാണ് ശ്രദ്ധിക്കാതെ പോയത് എന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

രമേഷ് പിഷാരടിയുടെ പ്രതിഫലം

പിഷാരടി കോടീശ്വരനാണ് എന്ന കാര്യമാണ് ചിലര്‍ ന്യൂനതയായി പറയുന്നത് എന്ന് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടുന്നു. പത്രിക സമര്‍പ്പിച്ച പിന്നാലെ പിഷാരടിയുടെ ആസ്തി വിവരം പുറത്തുവന്നിരുന്നു. 3.66 കോടിയാണ് പിഷാരടിയുടെ ആസ്തി. ഭാര്യയ്ക്ക് 85.61 ലക്ഷത്തിന്റെ ആസ്തിയുണ്ട് എന്നും വ്യക്തമാക്കുന്നു. ഇക്കാര്യം ന്യൂനതയായി പറയുന്നതിനെയും ആലപ്പി അഷ്‌റഫ് ചോദ്യം ചെയ്യുന്നു.

കഠിനപ്രയത്‌നത്തിലൂടെ സമ്പാദിച്ചതാണ് പിഷാരടി. ധൂര്‍ത്തില്ലാത്ത വ്യക്തിയാണ് അദ്ദേഹം. ഏഷ്യാനെറ്റിലെ സിനിമാല പരിപാടി അവതരിപ്പിച്ചിരുന്ന കാലത്ത് 500 രൂപയായിരുന്നു പിഷാരടിയുടെ പ്രതിഫലം. പിന്നീട് ബഡായി ബംഗ്ലാവില്‍ എത്തിയതോടെ ഒരു ദിവസം ഒന്നര ലക്ഷം രൂപയായി പ്രതിഫലം ഉയര്‍ന്നു. ഈ വളര്‍ച്ച ആര്‍ക്കും അസൂയ ജനിപ്പിക്കുംവിധമായിരുന്നു എന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+