വേടന് അല്ലെ എന്ന് ചിത്രചേച്ചി ചോദിച്ചു; ഞാന്‍ അങ്ങോട്ടു ചോദിക്കാനിരുന്നത് ചേച്ചി ഇങ്ങോട്ടു ചോദിച്ചു
സമകാലിക സംഗീത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലൂടെ ശ്രദ്ധേയനായ റാപ് ഗായകനാണ് റാപ്പര്‍ വേടന്. ഒരേ സമയം പ്രശസ്തിയും വിവാദങ്ങളും കൊണ്ട് നിറഞ്ഞതാണ് ഹിരണ്‍ ദാസ് മുരളി എന്ന വേടന്റെ ജീവിതം. ജീവിതത്തില്‍ ഏറെ പ്രതിസന്ധികള്‍ നേരിട്ട് വളര്‍ന്നുവന്ന ഗായകനാണ് ഇദ്ദേഹം. ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് രംഗത്ത് പ്രവര്‍ത്തിക്കുന്ന വേടന്റെ സംഗീത പരിപാടികള്‍ക്ക് ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. 2020-ല്‍ പുറത്തിറങ്ങിയ വോയിസ് ഓഫ് വോയ്സ്ലെസ് എന്ന ഗാനത്തിലൂടെയാണ് വേടന് ശ്രദ്ധേയനായത്. ജാതി വിവേചനത്തിനെതിരെയും അധികാര വര്‍ഗത്തിനെതിരെയും അതിശക്തമായ വരികളാണ് വേടന് ഈ ഗാനത്തില്‍ കൊണ്ടുവന്നത്.
അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി മാറിയ വേടന് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലെ കുതന്ത്രമെന്ന ഗാനത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. പുരസ്കാരം സ്വീകരിച്ച ശേഷം അച്ഛനെ വേദിയിലേക്ക് വേടന് ക്ഷണിച്ചതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുരസ്കാര നേട്ടത്തിനു ശേഷം രഞ്ജിനി ഹരിദാസിന് നല്കിയ അഭിമുഖത്തില്‍ ജീവിതത്തില്‍ ലഭിച്ച നേട്ടങ്ങളെകുറിച്ചും ഗായിക ചിത്രയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിനെക്കുറിച്ചും സംസാരിക്കുകയാണ് വേടന്. രഞ്ജിനി ഹരിദാസിന്റെ ദി ഗ്രീന്‍ റൂം എന്ന ഷോയിലാണ് വേടന് അതിഥിയായി എത്തിയത്.

വേടന്റെ വാക്കുകള്‍: ആദ്യമായിട്ടാണ് ഒരു ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റിന് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. പുള്ളിക്കാരന് ഇങ്ങനത്തെ ഒരു പരിപാടി ആദ്യമായിട്ടാണ് കാണുന്നത്. അന്ന് തന്നെ അച്ഛന് തിരിച്ച് തൃശൂര്‍ക്കു പോയി. അച്ഛന് വലിയ സന്തോഷത്തിലാണെന്ന് പിറ്റേന്ന് വീട്ടില്‍ നിന്ന് വിളിച്ചുപറഞ്ഞു. അന്ന് മമ്മൂട്ടിയുടെ നെഞ്ചത്ത് ഒരു ഉമ്മ കൊടുത്തു. എനിക്ക് എന്റെ വികാരം കണ്ട്രോള് ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെ വീഡിയോ വന്നിട്ടുണ്ട്. ഇത്ര വയസായിട്ടും ഹാന്ഡ്സംമാന് ആയിട്ട് വേദിയില്‍ നിറഞ്ഞു നില്‍ക്കുവല്ലേ.
വേദിയില്‍ ചിലര്‍ക്ക് കൈ കൊടുത്തില്ല എന്നു പറഞ്ഞ് വിവാദം ഉണ്ടായിട്ടുണ്ട്. ഒരു മന്ത്രിക്ക് കൈ കൊടുത്തില്ല എന്ന് പറഞ്ഞാണ് വിവാദം ഉണ്ടായത്. കുറെ ആള്‍ക്കാരെ നില്ക്കുമ്പോള് ടെന്‍ഷന്‍ ആവും. അതിന്റെ ഇടയില്‍ മറന്നു പോയതാണ്. അത് പുലിവാലായി.
കഴിഞ്ഞദിവസം ഞാന്‍ ചെന്നൈ എയര്‍പോര്‍ട്ടില്‍ വച്ച് ചിത്ര ചേച്ചിയെ കണ്ടു. ഞാന്‍ പൂച്ചക്കുട്ടിയെ പോലെ നില്‍ക്കുകയാണ്. എനിക്ക് വലിയ സന്തോഷമായി. കാരണം പുള്ളിക്കാരിക്ക് എന്നെ അറിയാം. എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടപ്പോള്‍ അടുത്ത് ചെന്ന് അമ്മാ, നമസ്കാരം ഞാന്‍ വേടനാണ്, ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ് എന്നു പറഞ്ഞ് തീരുന്നതിനു മുന്‍പ് നീ വേടന് അല്ലെ എന്ന് ഇങ്ങോട്ട് ചോദിച്ചു. പുള്ളിക്കാരിക്ക് എന്നെ അറിയാം. എനിക്കൊരു ഫോട്ടോ തരാമോ എന്ന് ചിത്രചേച്ചി ചോദിച്ചു. ഞാന്‍ അങ്ങോട്ട് ഫോട്ടോ ചോദിക്കാനിരിക്കുകയായിരുന്നു. ഞാന്‍ ശരിക്കും ഒരു പൂച്ചക്കുട്ടിയെ പോലെയായി ചിത്രചേച്ചിയുടെ അടുത്ത് വന്നിരുന്നു. അപ്പോള്‍ തന്നെ കണ്ണാളനെ എന്ന് പാട്ട് വെച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമിട്ടു.
എന്റേത് ഭയങ്കര സ്ട്രഗിള്‍ ഉള്ള ഒരു യാത്രയായിരുന്നു എങ്കിലും ഞാനിപ്പോള്‍ ഏറെ സന്തോഷത്തിലാണ്. സംസ്ഥാന അവാര്‍ഡ് കിട്ടിയ അവസ്ഥയിലാണ് ഞാനിപ്പോള്‍, സക്സസ്ഫുള്‍ ആണ്. ആര്‍ട്ടിസ്റ്റ് എന്നതിലുപരി ഒരുപാട് ആള്‍ക്കാര്‍ക്ക് അവസരങ്ങള്‍ കൊടുക്കാന്‍ സാധിക്കുന്നുണ്ട്. ആ കാര്യത്തിലാണ് ഞാന്‍ കൂടുതല്‍ ഹാപ്പി - വേടന്റെ വാക്കുകള്‍.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ











Click it and Unblock the Notifications