ഫോട്ടോയെടുത്ത 'പാപ്പരാസി'യെ കെട്ടിപ്പിടിച്ച് രശ്മിക മന്ദാന; എത്ര വയസായെന്ന് ചോദിച്ചു; താരം പറഞ്ഞത്
നടി രശ്മിക മന്ദാനയുടെ ഫാന്‍സിനോടുള്ള പെരുമാറ്റം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണെങ്കിലും ഏറ്റവും ലാളിത്യത്തോടെയാണ് നടി രശ്മിക ഫാന്‍സിനോടു പെരുമാറാറുള്ളത്. രശ്മികയെ സംബന്ധിച്ച് നടന് വിജയ് ദേവരകൊണ്ടയുമായുള്ള വിവാഹമാണ് ഇനി വരാനിരിക്കുന്നത്. ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും ഈ വിവാഹമാണ്.
അതിനിടെ, മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ രശ്മികയുടെ ഒരു പെരുമാറ്റമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. എയര്‍പോര്‍ട്ടില്‍ താരത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ പാപ്പരാസികള്‍ തയാറായി നിന്നിരുന്നു. പലപ്പോഴും പാപ്പരാസികളുമായി ഏറ്റുമുട്ടുന്ന സിനിമാ താരങ്ങളുടെ വാര്‍ത്തകള്‍ മാത്രമാണ് നാം കേള്‍ക്കാറുള്ളത്. പലപ്പോഴും തങ്ങളുടെ ചിത്രങ്ങള്‍ തുടര്‍ച്ചയായി എടുക്കുന്നതില്‍ താരങ്ങള്‍ വലിയ അസ്വസ്ഥത പ്രകടിപ്പിക്കാറുമുണ്ട്. പാപ്പരാസികളുടെ പെരുമാറ്റം സോഷ്യല്‍ മീഡയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ് രശ്മിക. അഭിമുഖങ്ങളില്‍ പാപ്പരാസികളെ പിന്തുണച്ച് പോലും താരം സംസാരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, എയര്‍പോര്‍ട്ടില്‍ വെച്ച് പാപ്പരാസികളുടെ കൂട്ടത്തിലെ ഫോട്ടോഗ്രാഫര്‍ക്ക് താരം നല്കിയ സ്നേഹ സമ്മാനമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. രശ്മികയെ ക്യാമറയില്‍ പകര്‍ത്താന്‍ പാപ്പരാസികള്‍ വളഞ്ഞപ്പോഴാണ് രസകരമായ സംഭവം ഉണ്ടായത്.
പാപ്പരാസികളുടെ കൂട്ടത്തില്‍ ഒരാള്‍ മറ്റൊരു ഫോട്ടോഗ്രാഫറുടെ ജന്മദിനമാണെന്ന വിവരം രശ്മികയെ അറിയിച്ചു. ഇതുകേട്ട രശ്മിക നടത്തം നിര്‍ത്തി ആ യുവാവിന്റെ അടുത്തേക്ക് ചെല്ലുകയും നിറഞ്ഞ ചിരിയോടെ 'ഹാപ്പി ബര്‍ത്ത് ഡേ' ആശംസിച്ച് അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു. താരം തന്നെ സ്വയം കൈകള്‍ നീട്ടി ഫോട്ടോഗ്രാഫറോട് അടുത്തേക്കു വന്ന് ഹഗ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോട്ടോഗ്രാഫറെ ചേര്‍ത്തുപിടിച്ച രശ്മികയുടെ പ്രവൃത്തി അവിടെയുണ്ടായിരുന്നവരെയെല്ലാം അതിശയിപ്പിച്ചു.
കെട്ടിപ്പിടിച്ചതിന് ശേഷം 'ഇപ്പോള്‍ എത്ര വയസായി?' എന്ന് രശ്മിക യുവാവിനോടു ചോദിച്ചു. 24 വയസായെന്ന് മറുപടി കേട്ടപ്പോള്‍ അയ്യോ! എന്ന് പറഞ്ഞ് രശ്മിക ചിരിക്കുകയും ചെയ്തു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്ന് യുവാവിനെ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രശ്മികയുടെ വിനയത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്. 'ഇത്രയും സിമ്പിള്‍ ആയ മറ്റൊരു നടിയെ കണ്ടിട്ടില്ല', 'ദയയുടെ പര്യായമാണ് രശ്മിക' എന്നിങ്ങനെയായിരുന്നു ആരാധകര്‍ കുറിച്ച കമന്റുകള്‍.
ലളിതമായ വസ്ത്രധാരണത്തില്‍ എയര്‍പോര്‍ട്ടില്‍ എത്തിയ രശ്മികയുടെ ഈ ഹൃദ്യമായ പെരുമാറ്റം തന്റെ ആരാധകര്‍ക്കിടയില്‍ താരത്തിന്റെ മതിപ്പ് ഒന്നുകൂടി വര്‍ധിപ്പിച്ചിരിക്കുകയാണ്. 'പുഷ്പ 2' ഉള്‍പ്പെടെയുള്ള വലിയ പ്രോജക്റ്റുകളുടെ തിരക്കിനിടയിലും സാധാരണക്കാരോട് താരം കാണിക്കുന്ന ഈ സ്നേഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications