രേണു സുധിയുമായി പ്രശ്‌നം? മറുപടിയുമായി അനുമോള്‍; അവര്‍ക്ക് എന്താണ് പ്രശ്‌നമെന്ന് മനസിലാകുന്നില്ല
അടുത്തകാലത്തായി സോഷ്യല്‍ മീഡിയ താരമായ രേണു സുധി വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ബിഗ് ബോസ് സീസണ്‍ ഏഴില്‍ പങ്കെടുത്ത രേണു വിന്നര്‍ ആയില്ലെങ്കിലും വിന്നറായ അനുമോളേക്കാള്‍ പ്രശസ്തി ലഭിച്ചതും ചര്‍ച്ച ചെയ്യപ്പെട്ടതും രേണുവാണ്. ഈ പ്രശസ്തിയുടെ പിന്‍ബലത്തില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളവും വിദേശത്തും ഒക്കെ നിരവധി ഉദ്ഘാടന പരിപാടികളും രേണുവിന് ലഭിച്ചു. പ്രതിഫലം കുത്തനെ ഉയര്‍ത്താനും രേണുവിന് കഴിഞ്ഞിരുന്നു. എന്നാല്‍ സമീപകാലത്തായി വലിയ വിമര്‍ശനങ്ങളാണ് രേണു നേരിട്ടുകൊണ്ടിരിക്കുന്നത്.
പലപ്പോഴും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പ്രതികരണങ്ങളില്‍ തന്നെ സഹായിച്ചവര്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളാണ് രേണുവിന് വിനയാകുന്നത്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ രേണുവിനും കുടുംബത്തിനും വീട് വയ്ക്കാന്‍ ഭൂമി സൗജന്യമായി നല്‍കിയ ബിഷപ്പിനെതിരെ രേണു നടത്തിയ പരാമര്‍ശമാണ് വലിയ വിവാദമായത്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ രേണുവിന് അഹങ്കാരം വര്‍ധിച്ചെന്നും സഹായിച്ചവരെ തള്ളിപ്പറയുന്നതാണ് രേണുവിന്റെ സ്വഭാവമെന്നും ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.

ബിഗ് ബോസില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ മത്സരാര്‍ത്ഥികളായിരുന്ന അനുമോളും രേണുവും ഒരുമിച്ച് വേദികളിലൊന്നും വന്നിരുന്നില്ല. കൊല്ലം സുധി ജീവിച്ചിരുന്ന കാലത്ത് അനുമോളും കൊല്ലം സുധിയും രേണുവുമൊക്കെ വലിയ സൗഹൃദത്തില്‍ ആയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ പങ്കെടുത്തതിന് പിന്നാലെ ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന മട്ടിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. അനുമോളുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് രേണുവിനോട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിരന്തരം ചോദിക്കാറുണ്ട്. അനുമോളുമായി ബിഗ് ബോസ് മത്സരാര്‍ത്ഥികളില്‍ ആര്‍ക്കും കോണ്‍ടാക്ട് ഇല്ലെന്നും എന്നാല്‍ തനിക്ക് പലരുമായിട്ടും കോണ്‍ടാക്ട് ഉണ്ടെന്നും രേണു അടുത്തകാലത്ത് പറഞ്ഞിരുന്നു.
ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ബിന്നി തന്റെ ഓണ്‍ലൈന്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് അനുമോളെയും രേണുവിനെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ഈ ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. ഇതും ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്നുള്ള സംശയങ്ങള്‍ക്ക് ബലംകൂട്ടി. ഇപ്പോഴിതാ രേണു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പ്രതികരണങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അനുമോള്‍. രേണു നല്‍കുന്ന പ്രതികരണങ്ങളില്‍ തന്നെക്കുടി വലിച്ചിഴക്കുന്നതിന് എതിരെയാണ് അനുമോളുടെ പ്രതികരണം. ഒരു യൂട്യൂബ് ചാനലിനോടാണ് അനുമോള്‍ പ്രതികരിച്ചത്.
അനുമോളുടെ വാക്കുകള്‍: ബിഗ്‌ബോസിലെ മത്സരാര്‍ത്ഥികളുമായി അനുമോള്‍ക്ക് കോണ്‍ടാക്ട് ഇല്ല എന്നൊക്കെ രേണുവാണോ പറയേണ്ടത്. എനിക്കൊന്നും മനസിലാവുന്നില്ല. ഇവര്‍ക്ക് എന്താ പ്രശ്‌നം എന്ന് എനിക്ക് മനസിലാകുന്നില്ല. ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിക്കുമ്പോള്‍ ബിന്നിയുടെ പരിപാടിക്ക് അനുമോള്‍ പോയിട്ടില്ലെന്ന് രേണു പറയേണ്ട കാര്യമില്ല. രേണു ചേച്ചിയുമായി ഒരു പ്രശ്‌നമില്ല. എന്നാല്‍ പുള്ളിക്കാരി ചോദിക്കുന്നതിനുള്ള മറുപടിയല്ല പറയുന്നത്. അനുമോള്‍ക്ക് ആരുമായും കോണ്‍ടാക്ട് ഇല്ലെന്ന് രേണുവാണോ പറയേണ്ടത് - അനുമോള്‍ പറയുന്നു.












Click it and Unblock the Notifications