രേണുവിന് എതിരേ മാനനഷ്ടക്കേസ്; പുതിയ നീക്കവുമായി ബിഷപ്പ്; വക്കീല്‍ നോട്ടീസിന് രേണുവിന്റെ മറുപടി
കൊല്ലം സുധിയുടെ മരണ ശേഷം രേണു സുധിക്കും മക്കള്‍ക്കും സൗജന്യമായി ലഭിച്ച വീടിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സഹായിച്ചവരെ എല്ലാം തള്ളിപ്പറയുന്ന രേണുവിന്റെ നിലപാടുകള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയരുന്നത്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയതിനു പിന്നാലെ ലഭിച്ച വലിയ പ്രേക്ഷക പിന്തുണ ഓരോ ദിവസവും കുറഞ്ഞു വരുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഉദ്ഘാടന ചടങ്ങുകളും ഫോട്ടോ ഷൂട്ടും അഭിനയവും ഒക്കെയായി രേണു സുധി വലിയ തിരക്കാണെങ്കിലും വിവാദങ്ങള്‍ക്കും ഒട്ടും കുറവില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ രേണു സുധി നടത്തുന്ന പ്രതികരണങ്ങളാണ് പലപ്പോഴും വിവാദത്തിലാകുന്നത്.
രേണുവിനും മക്കള്‍ക്കുമായി വീട് നിര്‍മ്മിക്കാന്‍ ഭൂമി വിട്ടു നല്കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പിനെ രേണു ഒരു വീഡിയോയില്‍ വിഷപ്പാമ്പ് എന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു. വീട് നിര്‍മ്മാണത്തിന് മേല്‍നോട്ടം നല്കിയ കെഎച്ച്ഡിഇസി ഫിറോസ് എന്ന വ്യക്തിയെയും പൊതുമധ്യത്തില്‍ രേണു വിമര്‍ശിച്ച് സംസാരിച്ചിരുന്നു. ഈ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വൈറല്‍ ആവുകയും ചെയ്തു. അധിക്ഷേപങ്ങള്‍ കടുത്തതോടെ ബിഷപ്പ് രേണുവിനെതിരെ നിയമപരമായി രംഗത്ത് വരികയും ചെയ്തു. തന്നെ അധിക്ഷേപിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ രേണു സുധിക്കും മക്കള്‍ക്കുമായി വിട്ടു നല്കിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യുമെന്നാണ് ബിഷപ്പിന്റെ മുന്നറിയിപ്പ്. ഭൂമിയുടെ ആധാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് കോടതിയെ സമീപിക്കുകയും ചെയ്തു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രേണുവിനും കൊല്ലം സുധിയുടെ മൂത്ത മകന് കിച്ചുവിനും ബിഷപ്പ് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇപ്പോഴിതാ, വക്കീല്‍ നോട്ടീസിന് രേണുവിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബിഷപ്പ് വ്യക്തമാക്കിയിരിക്കുകയാണ്. ഷഫീന ബീവി എന്ന വ്ളോഗര്‍ക്ക് നല്കിയ പ്രതികരണത്തിലാണ് ബിഷപ്പ്, രേണുവിനെതിരെ താന്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
വീട് നിര്‍മ്മാണത്തിലെ പോരായ്മകളുടെ പേരില്‍ ഭൂമി സൗജന്യമായി വിട്ടുനല്‍കിയ ബിഷപ്പിനെ കരിവാരി തേക്കുന്നത് എന്തിനാണെന്ന് ഷഫീന ബീവി ചോദിക്കുന്നു. ഷഫീന ബീവിക്ക് ബിഷപ്പ് നല്കിയ പ്രതികരണത്തിന്റെ പ്രസക്ത ഭാഗം ഇതാണ്: കൊല്ലം സുധിയുടെ ഭാര്യക്കും മക്കള്‍ക്കും സൗജന്യമായി ഭൂമി വിട്ടു നല്‍കിയതിനു ശേഷം ഞാന്‍ അനുഭവിക്കുന്ന സൈബര്‍ ബുള്ളിയിങ്ങും മറ്റു പ്രശ്നങ്ങളും എനിക്കും എന്റെ കുടുംബത്തിനും വരുത്തിവെച്ച പ്രയാസങ്ങള്‍, സമൂഹത്തില്‍ ഞാന്‍ അനുഭവിച്ച വേദനകളും പറഞ്ഞറിയിക്കാവുന്നതിന് അപ്പുറമാണ്. കൊല്ലം സുധിയുടെ സഹധര്‍മ്മിണി പബ്ലിക് പ്ലാറ്റ്ഫോമുകളില്‍ വന്നിരുന്ന് എന്നെ അപമാനിക്കുന്ന വീഡിയോകള്‍ എനിക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സഹികെട്ടപ്പോഴാണ് വക്കീല്‍ വഴി നോട്ടീസ് അയച്ചത്. നോട്ടീസ് കൈപ്പറ്റിയ ശേഷം രേണു സുധി മറുപടി നല്‍കുകയും ചെയ്തു.
രേണു യാതൊരുവിധ തെറ്റുകുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നും ഇതൊക്കെ നിസാരമായിട്ടുള്ള കാര്യങ്ങളാണെന്നും പറഞ്ഞുകൊണ്ടുള്ള മറുപടിയാണ് രേണു സുധിയുടെ വക്കീല്‍ നല്‍കിയിട്ടുള്ളത്. ഞാന്‍ എത്രമാത്രം മുറിവേല്‍ക്കപ്പെട്ടു എന്നത് പൊതുസമൂഹം കണ്ടതാണ്. ഈയൊരു നന്മ പ്രവര്‍ത്തി ചെയ്തതിന്റെ പേരില്‍ എത്ര മാത്രം ഞാനും എന്റെ കുടുംബവും ആക്ഷേപിക്കപ്പെട്ടു എന്ന് എല്ലാവരും കണ്ടതാണ്. ഇനി കേസുമായി മുന്നോട്ടു പോകാനാണ് തീരുമാനം. എനിക്കുണ്ടായ മാനസിക പ്രശ്നങ്ങളും സാമ്പത്തിക നഷ്ടവും വിലമതിക്കാനാകാത്തതാണ്. കോടതിയെ സമീപിച്ച് നീതി ഉറപ്പാക്കുക എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്ന കാര്യം. രേണുവിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടു പോകും. എന്റെ കുടുംബം ഒന്നടങ്കമാണ് കേസുമായി മുന്നോട്ടുപോകുന്നത് - ഇതായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications