Get Updates
Get notified of breaking news, exclusive insights, and must-see stories!

renu sudhi: ബിഷപ്പ് വക്കീല്‍ നോട്ടീസ് ആദ്യം വ്‌ളോഗര്‍മാര്‍ കൊടുത്തു; ഗുരുതര ആരോപണവുമായി രേണു സുധി

സോഷ്യല്‍ മീഡിയ താരം രേണു സുധിയും ബിഷപ്പ് നോബിള്‍ ഫിലിപ്പുമായുള്ള തര്‍ക്കങ്ങളാണ് ഇപ്പോള്‍ ഒരാഴ്ചയായി സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയാണ് രേണുവിന്റെ മക്കളുടെ പേരില്‍ ബിഷപ്പ് സൗജന്യമായി തന്റെ ഭൂമിയില്‍ നിന്നുള്ള ഒരു പങ്ക് രേണു സുധിയുടെ മക്കളുടെ പേരില്‍ ഇഷ്ടദാനമായി നല്‍കിയത്. അവിടെ നല്ലൊരു വീടും ഉയര്‍ന്നു. എന്നാല്‍ ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ബിഷപ്പുമായും വീട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഫിറോസ് എന്ന വ്യക്തിയുമായും രേണു സുധിയുടെ കുടുംബം അസ്വാരസ്യത്തിലായി. ഇതിനു പിന്നാലെ രേണു സുധിയും ബിഷപ്പും ഫിറോസും സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.

ഒരു ഘട്ടത്തില്‍ രേണു സുധിയുടെ ബിഷപ്പിനെതിരെയുള്ള പരാമര്‍ശങ്ങള്‍ വലിയ വിവാദമാവുകയും ചെയ്തു. ബിഷപ്പിനെ വിഷപ്പാമ്പ് എന്ന് വിളിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ രേണുവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അതേസമയം രേണുവിനെ പിന്തുണച്ചുകൊണ്ട്, ദാനം നല്‍കിയ വസ്തു ബിഷപ്പ് തിരിച്ചു വാങ്ങുന്നത് ശരിയല്ലെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.

renu sudhi

ഏറ്റവും ഒടുവിലായി, ബിഷപ്പിനെ അവഹേളിച്ചുകൊണ്ടുള്ള രേണു സുധിയുടെ വീഡിയോകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ രേണുവിനും മക്കള്‍ക്കുമായി ബിഷപ്പ് സൗജന്യമായി നല്‍കിയ ഭൂമിയുടെ ആധാരം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ രേണു സുധിക്കും മൂത്ത മകന്‍ കിച്ചുവിനും ബിഷപ്പ് നോട്ടീസ് അയക്കുകയും ചെയ്തു.

രേണു സുധി പ്രമോഷനുമായി ബന്ധപ്പെട്ട് ബഹ്‌റൈനില്‍ ആയിരുന്ന സമയത്താണ് ബിഷപ്പിന്റെ നോട്ടീസ് വീട്ടിലെത്തിയത്. രജിസ്റ്റേര്‍ഡ് ആയിട്ടാണ് സുധിലയത്തില്‍ നോട്ടീസ് എത്തിയത്. രേണു സുധി നാട്ടില്‍ ഇല്ലാത്തതിനാല്‍ കൈപ്പറ്റാന്‍ കഴിഞ്ഞില്ല. ഇന്നാണ് രേണു സുധി പോസ്റ്റ് ഓഫീസില്‍ പോയി രജിസ്റ്റേഡ് കത്ത് ഏറ്റുവാങ്ങിയത്.

ഈ കത്ത് ഒപ്പിട്ട് കൈപ്പറ്റി മടങ്ങുമ്പോള്‍ രേണു ബിഷപ്പിനെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വീണ്ടും വിവാദം ആവുകയാണ്. രേണുവിന്റെ വാക്കുകള്‍: ബിഷപ്പ് അയച്ച വിവാദ നോട്ടീസ് ഇന്നാണ് ഞാന്‍ കൈപ്പറ്റിയത്. ഇതിനു മുമ്പ് തന്നെ ഈ നോട്ടീസ്, എന്നെക്കുറിച്ച് നെഗറ്റീവ് മാത്രം പറയുന്ന വ്‌ളോഗര്‍മാര്‍ക്ക് കിട്ടിയിട്ടുണ്ട്. അതെങ്ങനെയാണെന്ന് എനിക്കറിയില്ല. ഇത്രയും അടച്ചുതന്ന നോട്ടീസ് ഞാന്‍ പോലും തുറന്നു നോക്കിയിട്ടില്ല. ഇത് കുറെ വ്‌ളോഗര്‍മാര്‍ എടുത്തിട്ട് അലക്കുന്നുണ്ടായിരുന്നു.

ഇത് ബിഷപ്പ് അവര്‍ക്ക് അയച്ചുകൊടുത്തതാണോ എന്ന് അറിയില്ല. എന്തായാലും ഞാന്‍ നോട്ടീസ് കൈപ്പറ്റി. നോട്ടീസില്‍ എന്താണുള്ളതെന്ന് വായിച്ചിട്ട് പറയാം. ബിഷപ്പ് വ്‌ളോഗര്‍മാര്‍ക്കാണ് കത്ത് ആദ്യം കൊടുത്തത്. എന്നിട്ടാണ് എനിക്ക് അയച്ചുതന്നത്. ഈ കത്ത് സുധിലയത്തില്‍ കിട്ടുന്നതിനു മുന്‍പ് തന്നെ വ്‌ളോഗര്‍മാര്‍ എടുത്തു വിമര്‍ശിക്കുന്നുണ്ടായിരുന്നു. എന്റെ മാത്രമാണ് ഞാന്‍ കൈപ്പറ്റിയിരിക്കുന്നത്.

എനിക്ക് കിട്ടുന്നതിനു മുന്‍പ് ഏത് വ്‌ളോഗര്‍മാര്‍ക്കാണ് ആദ്യം കൊടുത്തതെന്ന് അറിയില്ല. വ്‌ളോഗര്‍മാരുമായി യാതൊരു ബന്ധമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഈ കത്ത് പൊട്ടിച്ചിട്ട് പോലുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും രേണു സുധി പറഞ്ഞു. രേണു സുധിയുടെ ഈ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+