ബിഗ് ബോസിൽ നിന്നും ലഭിച്ചത് 10 ലക്ഷമോ? പ്രതിഫലത്തെ കുറിച്ച് ആദ്യമായി പറഞ്ഞ് രേണു സുധി,'സത്യത്തിൽ വിഷമം തോന്നി'
ബിഗ് ബോസ് എന്ന ഒറ്റ ഷോ കൊണ്ട് ജീവിതം മാറിമറിഞ്ഞ താരമാണ് രേണു സുധി. സോഷ്യൽ മീഡിയ വിവാദങ്ങളിൽ തിളങ്ങി നിൽക്കവെയായിരുന്നു രേണുവിന് ബിഗ് ബോസിലേക്ക് ക്ഷണം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ രേണുവിന് ലക്ഷങ്ങൾ പ്രതിഫലം കൊടുത്താണ് ബിഗ് ബോസ് എത്തിച്ചത് എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
നടിയായ അനുമോൾക്കും രേണു സുധിക്കുമാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചതെന്നും 65000 രൂപ വരെ പ്രതിഫലം ഉണ്ടായിരുന്നതായും വാർത്തകൾ വന്നു. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളോട് ആദ്യമായി മനസ് തുറക്കുകയാണ് രേണു. മെയിൻ സ്ട്രീം വണ്‍ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

ബിഗ് ബോസ് ഹൌസിൽ ഏറ്റവും കുറവ് പ്രതിഫലം ലഭിച്ചത് തനിക്കായിരിക്കാം എന്നാണ് രേണു പറഞ്ഞത്. 11,000 രൂപയായിരുന്നോയെന്ന ചോദ്യത്തിന് അതിൽ താഴെ എന്നായിരുന്നു രേണു മറുപടി നൽകിയത്. 5000 എങ്കിലും കിട്ടിയോ എന്ന് ചോദിച്ചപ്പോൾ ഇനി ചോദിക്കരുത്, ഇപ്പോഴെങ്കിലു മനസിലായിലേക്ക് എനിക്ക് എത്രമാത്രം പ്രതിഫലം കിട്ടിക്കാണുമെന്ന് എന്നും രേണു പറഞ്ഞു.
ബിഗ് ബോസിൽ നിന്ന് വിളിക്കുമ്പോൾ പ്രതിഫല കാര്യം സംസാരിക്കുമ്പോൾ പോലും എനിക്ക് സത്യം പറഞ്ഞാൽ മാർക്കറ്റിംഗ് അല്ലെങ്കിൽ ഇത്ര രൂപ എന്ന് വിലപേശാനോ ഒന്നും സാധിക്കുമായിരുന്നില്ല. ഒരു പ്രോഗ്രാമറിന് പോലും എത്ര തുക വാങ്ങണമെന്ന് അറിയില്ലായിരുന്നു. കാരണം എനിക്ക് മാനേജരായി കരിഷ്മ ഇല്ലമായിരുന്നു. അപ്പോൾ ഞാൻ സ്വന്തമായിട്ടാണ് പറയുന്നത്. എനിക്ക് ഇതിനെ പറ്റി യാതൊരു ധാരണയും ഇല്ലമായിരുന്നു. എനിക്ക് ലക്ഷങ്ങളും കോടികളുമൊന്നും ഉണ്ടാക്കാൻ അല്ല, എൻ്റെ മക്കൾക്കും വീട്ടുകാർക്കും അന്നന്നത്തെ വക മാത്രം കിട്ടിയാ മതിയെന്ന് ചിന്തിക്കുന്നയാളാണ് ഞാണ്.
ഇപ്പോൾ കരിഷ്മ ഉള്ളകൊണ്ട് ഏകദേശം എനിക്ക് അർഹതപ്പെട്ട പേയ്മെന്റ് കുറച്ചെങ്കിലും അവൾ പറഞ്ഞ മേടിച്ച് തരാറുണ്ട്. എനിക്ക് അന്ന് പറയാൻ ആരുമില്ലായിരുന്നു, അതിനെകുറിച്ച് ഒരു അറിവുമില്ലായിരുന്നു .ഞാൻ കണ്ടുപഠിച്ചത് സുധിച്ചേട്ടനെയാണ്. അദ്ദേഹമാണെങ്കിൽ നാളെ പൈസ തരാന്ന് പറഞ്ഞ് ഒരാഴ്ച കഴിഞ്ഞാലും അധികം സംസാരത്തിന് നിൽക്കാതെ മിണ്ടാതെ വരും. അത്തരത്തിൽ അദ്ദേഹത്തെ കണ്ടു പഠിച്ചത് കൊണ്ട് പേമെൻ്റിനെ കുറിച്ചൊന്നും സംസാരിക്കാൻ എനിക്ക് അറിയില്ലായിരുന്നു. എനിക്ക് സത്യം പറഞ്ഞാൽ ആലോചിക്കുമ്പോൾ വിഷമമാണ് താരം പറഞ്ഞു.
അതേസമയം ബിഗ് ബസ് ഷോയ്ക്ക് ശേഷം നിരവധി പ്രോഗ്രാമുകളും ഉദ്ഘാടന പരിപാടികളും രേണുവിന് ലഭിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ഇതിനോടകം തന്നെ മൂന്നിലധികം പരിപാടികളിൽ രേണു മുഖ്യാതിഥിയായി. ഇനി ഉടൻ തന്നെ യുകെയിലേക്ക് പോകുമെന്നാണ് രേണു ആരാധകരെ അറിയിച്ചിരിക്കുന്നത്. ഏപ്രിലിൽ ആയിരിക്കും യുകെ ട്രിപ്പെന്നും അത്തരമൊരു വലിയ അവസരം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും രേണു അടുത്തിടെ പറഞ്ഞിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications